Skin Care Tips: കരിവാളിപ്പും ബ്ലാക്ക്‌ഹെഡ്‌സും മാറി മുഖം വെട്ടിത്തിളങ്ങണോ!; കടലമാവിനൊപ്പം ഈ ഒരൊറ്റ ചേരുവ മതി
Gram Flour Benefits For Skin: കടലമാവ് വെറുതെ വെള്ളത്തിൽ കലക്കി മുഖത്ത് തേക്കുന്നതാണ് നമ്മളിൽ പലരുടെയും ശീലം. എന്നാൽ ഇങ്ങനെ ചെയ്തെന്ന് വിചാരിച്ച ഫലം കിട്ടണമെന്നില്ല. ചിലപ്പോൾ ചർമ്മം കൂടുതൽ വരണ്ടുപോകാനും വിചാരിച്ച ഫലം കിട്ടാതെ പോകാനും ഈ ശീലം കാരണമാകും. മുഖത്തെ കരിവാളിപ്പും മൂക്കിലെ ബ്ലാക്ക്‌ഹെഡ്‌സും മാറ്റി മുഖം വെട്ടിത്തിളങ്ങാൻ കടലമാവിനൊപ്പം ചേർക്കേണ്ട ആ മാന്ത്രിക ചേരുവ ഏതാണെന്ന് നോക്കാം.
ചർമ്മസംരക്ഷണത്തിനായി പണ്ടുകാലം മുതൽക്കേ ഉപയോഗിച്ചുവരുന്ന ഒന്നാണ് കടലമാവ്. എന്നാൽ, കടലമാവ് വെറുതെ വെള്ളത്തിൽ കലക്കി മുഖത്ത് തേക്കുന്നതാണ് നമ്മളിൽ പലരുടെയും ശീലം. എന്നാൽ ഇങ്ങനെ ചെയ്തെന്ന് വിചാരിച്ച ഫലം കിട്ടണമെന്നില്ല. ചിലപ്പോൾ ചർമ്മം കൂടുതൽ വരണ്ടുപോകാനും വിചാരിച്ച ഫലം കിട്ടാതെ പോകാനും ഈ ശീലം കാരണമാകും. മുഖത്തെ കരിവാളിപ്പും മൂക്കിലെ ബ്ലാക്ക്‌ഹെഡ്‌സും മാറ്റി മുഖം വെട്ടിത്തിളങ്ങാൻ കടലമാവിനൊപ്പം ചേർക്കേണ്ട ആ മാന്ത്രിക ചേരുവ ഏതാണെന്നും അത് ഉപയോഗിക്കേണ്ട ശരിയായ രീതി എങ്ങനെയാണെന്നും നമുക്ക് വിശദമായി പരിശോധിക്കാം.
ALSO READ: റോസ്‌മേരി വെള്ളമോ കറ്റാർവാഴ ജെല്ലോ? ഇടതൂർന്ന മുടിയഴകിന് മികച്ചത് ഏത്
കടലമാവിനൊപ്പം ചേർക്കേണ്ടത്
കടലമാവിനൊപ്പം തക്കാളി നീര് ചേർത്ത് ഉപയോഗിക്കുന്നതാണ് ചർമ്മത്തിലെ കരിവാളിപ്പും ബ്ലാക്ക്‌ഹെഡ്‌സും ഒരേസമയം മാറ്റാനുള്ള ഏറ്റവും മികച്ച വഴി. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ, വിറ്റാമിൻ സി എന്നിവ പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജൻ്റായി പ്രവർത്തിക്കുമ്പോൾ, കടലമാവ് ചർമ്മത്തിലെ സുഷിരങ്ങളെ ആഴത്തിൽ വൃത്തിയാക്കുന്നു.
വെയിലടിച്ച് മുഖത്തുണ്ടാകുന്ന കറുത്ത നിറവും കരിവാളിപ്പും ഒരൊറ്റ ഉപയോഗത്തിൽ തന്നെ കുറയ്ക്കാൻ ഈ പാക്കിലൂടെ നിങ്ങൾക്ക് സാധിക്കും. കടലമാവ് ഒരു നാച്ചുറൽ സ്ക്രബറായി പ്രവർത്തിച്ച് മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക്‌ഹെഡ്‌സുകളെയും ചത്ത കോശങ്ങളെയും നീക്കം ചെയ്യുന്നു. മുഖത്തെ അമിതമായ എണ്ണമയം മാറ്റി, ചർമ്മത്തിന് പെട്ടെന്ന് ഗ്ലോ നൽകാനും ഈ ഒരൊറ്റ പാക്ക് മതിയാകും.
ഫേസ് പാക്ക് തയ്യാറാക്കേണ്ട വിധം
2 ടേബിൾ സ്പൂൺ, നല്ല പഴുത്ത തക്കാളി നീര്, അല്പം തൈര് അല്ലെങ്കിൽ പാൽ എന്നിവയാണ് ഈ പാക്കിന് ആവശ്യമായ ചേരുവകൾ. ഒരു ചെറിയ പാത്രത്തിൽ കടലമാവും തക്കാളി നീരും ചേർത്ത് നന്നായി യോജിപ്പിച്ച് അല്പം പാലോ തൈരോ കൂടി ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. മുഖം നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. മൂക്കിന് ഇരുവശങ്ങളിലും ബ്ലാക്ക്‌ഹെഡ്‌സ് ഉള്ള ഭാഗങ്ങളിലും വിരലുകൾ കൊണ്ട് മൃദുവായി വട്ടത്തിൽ സ്ക്രബ് ചെയ്യുക. 15-20 മിനിറ്റ് ഉണങ്ങാൻ അനുവദിച്ച ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്.
കടലമാവോ തക്കാളിയോ മുഖത്ത് ആദ്യമായി ഉപയോഗിക്കുന്നവരാണെങ്കിൽ, അത് നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമാണോ എന്നറിയാൻ ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്. കൈകളിൽ പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയുക.
കടലമാവ് മുഖത്ത് പുരട്ടുന്നതിൻ്റെ ഗുണങ്ങൾ
എണ്ണമയമുള്ള ചർമ്മക്കാർക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് കടലമാവ്. ഇത് ചർമ്മത്തിലെ സുഷിരങ്ങളിൽ അടിഞ്ഞുകൂടുന്ന അമിതമായ സെബം അഥവാ എണ്ണയെ ആഗിരണം ചെയ്ത് മുഖം എപ്പോഴും ഫ്രഷ് ആയി സൂക്ഷിക്കും.
കടലമാവിൽ അടങ്ങിയിരിക്കുന്ന സിങ്ക് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകൾക്കെതിരെ പോരാടുന്നു. കടലമാവിനൊപ്പം അല്പം മഞ്ഞളും തൈരും ചേർത്ത് പതിവായി പുരട്ടുന്നത് മുഖക്കുരുവും അത് ഉണ്ടാക്കുന്ന കറുത്ത പാടുകളും കുറയ്ക്കും.
വെയിലടിച്ച് മുഖത്തുണ്ടാകുന്ന കരിവാളിപ്പും കറുപ്പും മാറ്റാൻ കടലമാവിന് പ്രത്യേക കഴിവുണ്ട്. കടലമാവിലേക്ക് അല്പം നാരങ്ങാനീരോ തക്കാളി നീരോ ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന് ഇൻസ്റ്റന്റ് തിളക്കം നൽകും.
മുഖത്തെ അനാവശ്യമായ നേർത്ത രോമങ്ങൾ നീക്കം ചെയ്യാൻ കടലമാവ് പതിവായി ഉപയോഗിക്കാറുണ്ട്.
English Summary:
Want glowing skin and a clear complexion naturally. Learn how to use a gram flour face pack to remove stubborn blackheads, sun tan and control excess oil at home.