AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Beaches In Tamil Nadu: അധിക ദൂരം ഇല്ലന്നേ, വേനൽക്കാലം അടിച്ച്പൊളിക്കാൻ ഈ ബീച്ചുകളിലേക്ക് വിട്ടോ….

Beaches In Tamil Nadu: വേനൽക്കാലം അടിച്ചുപൊളിക്കാൻ ബീച്ചുകൾ തന്നെയാണ് മികച്ച ഓപ്ഷൻ. അത്തരത്തിൽ യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ കഴിയുന്ന ചില മനോഹരബീച്ചുകളിതാ...

Beaches In Tamil Nadu: അധിക ദൂരം ഇല്ലന്നേ, വേനൽക്കാലം അടിച്ച്പൊളിക്കാൻ ഈ ബീച്ചുകളിലേക്ക് വിട്ടോ….
Nithya Vinu
Nithya Vinu | Published: 14 Apr 2025 | 01:04 PM

വേനൽക്കാലത്ത് യാത്ര പോകാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഈ യാത്ര ബീച്ചുകളിലേക്ക് തന്നെയാവട്ടെ. പ്രകൃതി സൗന്ദര്യവും ശാന്തതയും ഇഷ്ടപ്പെടുന്നവർക്ക് തമിഴ്നാട്ടിലെ കൂനൂരിനടുത്ത് സ്ഥിതി ചെയ്യുന്ന ഈ ബീച്ചുകളിലേക്ക് യാത്ര പോകാവുന്നതാണ്.

മറീന ബീച്ച്, ചെന്നൈ

കൂനൂരിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഏറ്റവും പ്രശസ്തമായ ബീച്ചുകളിൽ ഒന്നാണ് മറീന ബീച്ച്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നഗര ബീച്ചും കൂടിയാണിത്. ഇവിടത്തെ സൂര്യോദയ, സൂര്യാസ്തമയ കാഴ്ചകൾ, ലൈറ്റ്ഹൗസ്, കാൾ ഷ്മിഡ് മെമ്മോറിയൽ തുടങ്ങിയവ പ്രധാന ആകർഷണങ്ങളാണ്.

മഹാബലിപുരം ബീച്ച്

കൂനൂരിൽ നിന്ന് ഏകദേശം 560 കിലോമീറ്റർ അകലെയാണ് മഹാബലിപുരം സ്ഥിതി ചെയ്യുന്നത്. പുരാതനമായ പാറയിൽ കൊത്തിയ ക്ഷേത്രങ്ങളും ശില്പങ്ങളും കാരണം ഇത് യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായി അറിയപ്പെടുന്നു. സ്വർണ്ണ മണലും നീല വെള്ളവും നിറഞ്ഞ മഹാബലിപുരം ബീച്ച് വേനൽ കാലം ആഘോഷിക്കാൻ മികച്ച ഓപ്ഷനാണ്.

ALSO READ: വേളാങ്കണി മുതൽ കുരിശുമല വരെ; വിശുദ്ധ വാരത്തിൽ സന്ദർശിക്കാൻ സ്ഥലങ്ങൾ ഏറെ

പോണ്ടിച്ചേരി ബീച്ചുകൾ

ഫ്രഞ്ച് കൊളോണിയൽ വാസ്തുവിദ്യ, ആത്മീയ കേന്ദ്രങ്ങൾ, മനോഹരമായ ബീച്ചുകൾ എന്നിവയാൽ പ്രശ്സ്തമായ തമിഴ്നാട് നഗരമാണ് പോണ്ടിച്ചേരി. കൂനൂരിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ അകലെയാണ് ഇവ സ്ഥിതി ചെയ്യുന്നത്. പ്രൊമെനേഡ് ബീച്ച്, ഓറോവിൽ ബീച്ച് അല്ലെങ്കിൽ പാരഡൈസ് ബീച്ച് തുടങ്ങിയ മനോഹരമായ ബീച്ചുകളാണ് ഈ നഗരത്തെ വ്യത്യസ്തമാക്കുന്നത്.

രാമേശ്വരം ബീച്ച്
കൂനൂരിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ് രാമേശ്വരം. ഇവിടുത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ രാമനാഥസ്വാമി ക്ഷേത്രം വളെര പ്രശ്സ്തമാണ്. കൂടാതെ ധനുഷ്കോടി ബീച്ച് അല്ലെങ്കിൽ അഗ്നിതീർത്ഥം ബീച്ച് പോലുള്ള ഏറെ ആകർഷകമായ കാഴ്ചകളും ഇവിടെയുണ്ട്. ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും ഒരിടത്ത് സംഗമിക്കുന്ന കാഴ്ചയാണ് ധനുഷ്കോടി ബീച്ച് നൽകുന്നത്.

കന്യാകുമാരി ബീച്ച്

കൂനൂരിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന ബീച്ചാണ് കന്യാകുമാരി ബീച്ച്. കൃത്യമായി പറഞ്ഞാൽ ഇന്ത്യയുടെ തെക്കേ അറ്റത്ത് അറബിക്കടൽ ബംഗാൾ ഉൾക്കടലിനെയും ഇന്ത്യൻ മഹാസമുദ്രത്തെയും ഒരേസമയം സ്പർശിക്കുന്നയിടം. വിവേകാനന്ദ പാറയും തിരുവള്ളുവർ പ്രതിമയും ഇവിടത്തെ മുഖ്യ ആകർഷണങ്ങളാണ്. പ്രത്യേകിച്ച് കന്യാകുമാരിയിലെ സൂര്യോദയ, സൂര്യാസ്തമയ കാഴ്ചകൾ കാണാൻ നിരവധി വിനോദസഞ്ചാരികളാണ് എത്തുന്നത്.