AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2025: പൂക്കളം വെറുതെ ഒരുക്കിയാൽ പോരാ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, വിജയം ഉറപ്പാ

Rules And Requirements For Onam Pookalam: സ്കൂളുകളിലും കോളേജുകളിലും ഓഫീസുകളിലും പൂക്കള മത്സരം നടക്കുന്നുണ്ട്. മത്സരാടിസ്ഥാനത്തിൽ പൂക്കളമൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെ എന്ന് നോക്കാം.

Onam 2025: പൂക്കളം വെറുതെ ഒരുക്കിയാൽ പോരാ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, വിജയം ഉറപ്പാ
പൂക്കളംImage Credit source: (Vivek Nair/HT via Getty Images)
sarika-kp
Sarika KP | Published: 26 Aug 2025 20:27 PM

ഓണത്തിന്റെ വരവറിയിച്ച് അത്തം എത്തി. പൂക്കളമൊരുക്കി ഓണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു. പലയിടത്തും ഇനിയുള്ള ദിവസങ്ങൾ ഓണാഘോഷത്തിന്റെ തിരക്കിലാകും. ഇതിന്റെ ഭാ​ഗമായി സ്കൂളുകളിലും കോളേജുകളിലും ഓഫീസുകളിലും പൂക്കള മത്സരം നടക്കുന്നുണ്ട്. മത്സരാടിസ്ഥാനത്തിൽ പൂക്കളമൊരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെ എന്ന് നോക്കാം.

നിയമങ്ങള്‍

ഏതൊരു പൂക്കള മത്സരത്തിനു അതിന്റെതായ നിയമങ്ങള്‍ ഉണ്ടായിരിക്കും. പൂക്കളത്തിന്റെ വലിപ്പം,ഏതെല്ലാം പൂക്കളാണ് ഉപയോഗിക്കാന്‍ സാധിക്കുക എന്നിങ്ങനെ കൃത്യമായ നിർദ്ദേശങ്ങൾ ഉണ്ടാകും. ഇത് കൃത്യമായി പാലിക്കുക.

വട്ടാകൃതി

പലപ്പോഴും പല ആകൃതിയിലുള്ള പൂക്കളമായിരിക്കും ഒരുക്കുന്നത്. എന്നാൽ വട്ടാകൃതിയില്‍ തന്നെ പൂക്കളം അവസാനിപ്പിക്കണം എന്ന നിയമം പൊതുവെ കണ്ടുവരാറുണ്ട്. ഇത് ഓർത്ത് വേണം പൂക്കളം ഇട്ട് തുടങ്ങാൻ.

തീം

പൂക്കളത്തിന് ഡിസൈൻ തിരഞ്ഞെടുക്കുമ്പോൾ അതിൽ എന്തെങ്കിലും തീം തിരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും. ഇത് ഓണവുമായി ബന്ധപ്പെട്ടതാണെങ്കിൽ കൂടുതൽ നല്ലതായിരിക്കും. ഇതിനു പുറമെ തിരഞ്ഞെടുത്ത ഡിസൈൻ വരയ്ക്കാൻ പറ്റുന്നതാണോ എന്ന് ഉറപ്പ് വരുത്തുക. പറഞ്ഞ സമയത്തിനുള്ളിൽ നല്ല വൃത്തിയില്‍ വരച്ച് വേഗത്തില്‍ ഇടാന്‍ സാധിക്കുമെന്ന് ഉറപ്പ് വരുത്തുക.

Also Read:ഇത്തവണ പൂക്കളം ഇങ്ങനെ ഇട്ട് നോക്കൂ; കപ്പ് ഉറപ്പ്! ഇതാ മികച്ച ഓണപ്പൂക്കളം ഡിസൈനുകൾ

പൂക്കൾ

തിരഞ്ഞെടുത്ത ഡിസൈന് ചേരുന്ന രീതിയിലുള്ള പൂക്കൾ തിരഞ്ഞെടുക്കുക. അതുപോലെ, പല വര്‍ണ്ണത്തിലുള്ള പൂക്കള്‍ തിരഞ്ഞെടുക്കണം. ഇത് പൂക്കളത്തിന്റെ ഭംഗി കൂട്ടും. ഇത് പൂക്കളം വാങ്ങുന്നതിനു മുൻപ് തന്നെ ഉറപ്പ് വരുത്തുക.

​വെള്ള പൂക്കള്‍

ചില പൂക്കള്‍ പ്രത്യേകിച്ച് വെള്ള പൂക്കൾ തിരഞ്ഞെടുക്കുമ്പോൾ അതിന്റെ നിറം മങ്ങാത്ത രീതിയില്‍ സൂക്ഷിക്കാൻ ശ്രമിക്കുക. ഇല്ലെങ്കില്‍ പൂക്കളത്തിന്റെ ഭംഗി നഷ്ടപ്പെടാം. ഇതിനു പുറമെ പൂക്കൾ വാടി പോകാതെ സൂക്ഷിക്കുക.

സ്ഥലം

പൂക്കളം ഇടാന്‍ ഏത് സ്ഥലം റെഡിയാക്കണം എന്ന് മുന്‍കൂട്ടി നിശ്ചയിക്കുക. ഇതിനു ചുറ്റും വൃത്തിയിൽ സൂക്ഷിക്കുക. നിലവിളക്ക്, ചന്ദനതിരി, സെറ്റ് മുണ്ട്, നെല്ല് , പറ എന്നിവ പൂക്കളത്തിന് സമീപത്തായി വൃത്തിയിൽ വെക്കുക.