Railway Rules: രാത്രിയിൽ ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാമോ? നിയമങ്ങൾ പറയുന്നത്…

Indian Railway Rules: രാത്രിയിൽ ഒരു യാത്രക്കാരൻ ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ? ടി.ടി.ഇ ഇറക്കിവിടുമോ, അറസ്റ്റ് ചെയ്യുമോ, അതോ പിഴ ഈടാക്കുമോ?

Railway Rules: രാത്രിയിൽ ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്ര ചെയ്യാമോ? നിയമങ്ങൾ പറയുന്നത്...

പ്രതീകാത്മക ചിത്രം

Updated On: 

02 Jan 2026 | 04:58 PM

രാജ്യത്തുടനീളം ദശലക്ഷക്കണക്കിന് ആളുകളാണ് ദിവസവും ട്രെയിനിൽ യാത്ര ചെയ്യുന്നത്. യാത്രക്കാരുടെ സുഖത്തിനും സുരക്ഷയ്ക്കും വേണ്ടി നിരവധി നിയമങ്ങൾ റെയിൽവേക്കുണ്ട്. എന്നിരുന്നാലും ഒട്ടുമിക്ക യാത്രക്കാർക്ക് ഈ നിയമങ്ങളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും അറിയില്ല. പ്രത്യേകിച്ച് രാത്രി യാത്രയുടെ കാര്യത്തിലും സംശയങ്ങൾ നിരവധിയാണ്. രാത്രിയിൽ ഒരു യാത്രക്കാരൻ ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ? ടി.ടി.ഇ വഴിയിൽ ഇറക്കിവിടുമോ, അറസ്റ്റ് ചെയ്യുമോ, അതോ പിഴ ഈടാക്കുമോ? അറിയാം….

രാത്രിയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ ടിടിഇക്ക് നിങ്ങളെ നേരിട്ട് അറസ്റ്റ് ചെയ്യാൻ സാധിക്കില്ല. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് റെയിൽവേ നിയമങ്ങളുടെ ലംഘനമാണ്, പക്ഷേ അത് ക്രിമിനൽ കുറ്റമല്ല, മറിച്ച് സിവിൽ കുറ്റമാണ്. റെയിൽവേ നിയമപ്രകാരം, ടിടിഇമാർ സാധാരണയായി രാത്രി 10 മണിക്ക് ശേഷം ടിക്കറ്റ് പരിശോധിക്കാറില്ല. യാത്രക്കാർ സുഖമായി ഉറങ്ങുന്നുണ്ടെന്നും അവരുടെ ഉറക്കത്തിന് തടസ്സമുണ്ടാകുന്നില്ലെന്നും ഉറപ്പാക്കാനാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്.

സ്ലീപ്പർ, എസി കോച്ചുകൾക്ക് ഈ നിയമം ബാധകമാണ്. ഒരു ഇന്റർമീഡിയറ്റ് സ്റ്റേഷനിൽ നിന്ന് രാത്രിയിൽ ഒരു യാത്രക്കാരൻ ട്രെയിനിൽ കയറിയാൽ, ടിടിഇക്ക് ടിക്കറ്റ് പരിശോധിക്കാം. തക്കതായ കാരണമൊന്നുമില്ലാതെ രാത്രി 10 മണിക്ക് ശേഷം ഉറങ്ങുന്ന യാത്രക്കാരനെ ഉണർത്തുന്നത് നിയമവിരുദ്ധമാണ്. ടിടിഇ അനാവശ്യമായി അവരെ ശല്യപ്പെടുത്തിയാൽ, യാത്രക്കാർക്ക് റെയിൽവേ ഹെൽപ്പ് ലൈനായ 139 ൽ വിളിച്ച് പരാതിപ്പെടാവുന്നതാണ്.

ALSO READ: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ജനുവരി മാസത്തെ ട്രെയിൻ നിയന്ത്രണങ്ങൾ ഇങ്ങനെ…

 

രാത്രിയിലെ മറ്റ് നിയമങ്ങൾ

 

രാത്രി 10 മണിക്ക് ശേഷം ട്രെയിനുകളിൽ ഉച്ചത്തിലുള്ള സംഭാഷണങ്ങൾ നിരോധിച്ചിരിക്കുന്നു. ഹെഡ്‌ഫോണുകൾ ഇല്ലാതെ മൊബൈൽ ഫോണിൽ സംഗീതമോ വീഡിയോകളോ പ്ലേ ചെയ്യരുത്. പ്രധാന കോച്ച് ലൈറ്റുകൾ ഓഫ് ചെയ്യേണ്ടിവരും. മങ്ങിയ ലൈറ്റുകൾ മാത്രമേ ഓണായിരിക്കൂ. മിക്ക ട്രെയിനുകളിലെയും ചാർജിംഗ് പോയിന്റുകൾ രാത്രി 11 മുതൽ പുലർച്ചെ 5 വരെ അടച്ചിരിക്കും.

ക്ലീനിംഗ് ജീവനക്കാരുടെ ജോലിയും നിയന്ത്രിക്കപ്പെടും. രാത്രിയിൽ യാത്രക്കാരെ സാധാരണയായി ട്രെയിനുകളിൽ നിന്ന് ഇറക്കാറില്ല. പ്രത്യേകിച്ച് സ്റ്റേഷൻ ചെറുതോ സുരക്ഷിതമല്ലാത്തതോ ആണെങ്കിൽ യാത്രക്കാരെ മറ്റൊരു സ്റ്റേഷനിൽ ഇറങ്ങാൻ അനുവദിക്കും. അതേസമയം, ഒരു യാത്രക്കാരൻ സഹകരിക്കുന്നില്ലെങ്കിൽ, ടിടിഇയോട് വഴക്കിടുകയോ മോശമായി പെരുമാറുകയോ ചെയ്താൽ, ടിടിഇക്ക് റെയിൽവേ പോലീസിനെ (ആർപിഎഫ്) അറിയിക്കാവുന്നതാണ്.

ഡെലൂലൂ, ബെഞ്ചിംഗ്...കുഴപ്പിക്കും ഈ ജെൻസി വാക്കുകൾ
യുനസ്കോ പട്ടികയിലുള്ള ഏഴ് വിഭവങ്ങൾ
കടുത്ത ചുമയും തടയാം, നാടൻ മാർഗങ്ങളുണ്ട്
തണുപ്പുകാലത്ത് നെല്ലിക്ക കഴിക്കാമോ?
ആനയിടയുന്നതിന് തൊട്ടു മുൻപ് സംഭവിച്ചത്
ആ ജീവികൾ ചത്തതല്ല, പക്ഷെ
ഒരുകാലത്ത് തമിഴ് സിനിമയെ ഇളക്കി മറിച്ച താരം
ആര്‍ ബിന്ദുവിന്റെ അടിപൊളി ഡാന്‍സ്; മന്ത്രി പൊളിച്ചടുക്കി