AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Brain fog: ശ്രദ്ധിക്കാൻ കഴിയുന്നില്ല, ഓർമ്മക്കുറവ്…. കോവിഡ് വന്നവരിൽ ബ്രെയിൻ ഫോ​ഗിനു സാധ്യത

Rising 'Brain Fog' Concerns: കോവിഡ് പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നതിലൂടെ തലച്ചോറിൽ കോശജ്വലന പ്രതികരണം ഉണ്ടാക്കുന്നു. ഇത് തലച്ചോറിന്റെ സാധാരണ പ്രവർത്തനത്തെ ബാധിക്കുകയും ബ്രെയിൻ ഫോഗ് ലക്ഷണങ്ങൾക്ക് കാരണമാവുകയും ചെയ്യാം.

Brain fog: ശ്രദ്ധിക്കാൻ കഴിയുന്നില്ല, ഓർമ്മക്കുറവ്…. കോവിഡ് വന്നവരിൽ ബ്രെയിൻ ഫോ​ഗിനു സാധ്യത
Brain FogImage Credit source: Getty images
aswathy-balachandran
Aswathy Balachandran | Published: 24 Jun 2025 17:05 PM

കൊച്ചി: കോവിഡിനു ശേഷമാണ് ‘ബ്രെയിൻ ഫോഗ്’ എന്ന അവസ്ഥ സോഷ്യൽ മീഡിയയിലടക്കം സജീവ ചർച്ചയാകുന്നത്. വൈദ്യശാസ്ത്രപരമായി ഒരു പ്രത്യേക രോഗമായി ഇതുവരെ നിർണയിച്ചിട്ടില്ലെങ്കിലും, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, അമിതമായ ക്ഷീണം തുടങ്ങിയ വിവിധ ലക്ഷണങ്ങളോടുകൂടിയ ഒരവസ്ഥയാണിത്. ഒരു കൂട്ടം അനിശ്ചിതത്വമുള്ള ലക്ഷണങ്ങളെയാണ് ‘ബ്രെയിൻ ഫോഗ്’ എന്ന് വിശേഷിപ്പിക്കുന്നത്.

 

പ്രധാന ലക്ഷണങ്ങൾ

 

  • ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്.
  • മുൻപ് നടന്ന സംഭവങ്ങൾ മറന്നുപോകുക.
  • കാര്യങ്ങൾ തമ്മിൽ പരസ്പര ബന്ധമില്ലായ്മ അനുഭവപ്പെടുക.
  • ഒരു കാര്യത്തിന് ശരിയായ വാക്ക് കണ്ടെത്താൻ പ്രയാസം.
  • പുതിയ വിവരങ്ങൾ ഓർമ്മയിൽ സൂക്ഷിക്കാൻ ബുദ്ധിമുട്ട്.
  • പകൽ സമയത്തെ ഉറക്കം, മന്ദത, ചിന്തകളുടെ വേഗത കുറയുക. (ഉദാഹരണത്തിന്, ഒരു ചോദ്യം മനസ്സിലാക്കാനും പ്രതികരിക്കാനും കൂടുതൽ സമയമെടുക്കുക).
  • ചിന്തകളിലുണ്ടാകുന്ന ഈ മന്ദത വാക്കുകൾ പ്രകടിപ്പിക്കാനുള്ള വേഗത കുറയ്ക്കുകയും തുടർന്ന് ചലനശേഷിയെയും ബാധിക്കുമെന്നുമാണ്. ഇത് ദൈനംദിന ജോലികൾ പോലും തടസ്സപ്പെടുത്തുകയും മാനസികമായി തളർത്തുകയും ചെയ്യാം.

 

കോവിഡും ബ്രെയിൻ ഫോഗും

കോവിഡ് പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നതിലൂടെ തലച്ചോറിൽ കോശജ്വലന പ്രതികരണം ഉണ്ടാക്കുന്നു. ഇത് തലച്ചോറിന്റെ സാധാരണ പ്രവർത്തനത്തെ ബാധിക്കുകയും ബ്രെയിൻ ഫോഗ് ലക്ഷണങ്ങൾക്ക് കാരണമാവുകയും ചെയ്യാം. ദീർഘകാല കോവിഡിന്റെ ഒരു ലക്ഷണം എന്ന നിലയിലാണ് കോവിഡ് കാലത്ത് ബ്രെയിൻ ഫോഗ് വലിയ തോതിൽ ചർച്ചയായത്. പ്രായമായവരിലും ചെറുപ്പക്കാരിലും ഇത് കണ്ടെത്തിയിട്ടുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.

 

ചികിത്സയും പ്രതിരോധവും

ബ്രെയിൻ ഫോഗ് ട്രിഗർ ചെയ്യുന്ന ഘടകം മനസ്സിലാക്കുകയും അത് തടയുകയുമാണ് പ്രാഥമികമായി ചെയ്യേണ്ടത്. ജീവിതശൈലിയിലെ ചില മാറ്റങ്ങൾ ബ്രെയിൻ ഫോഗിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ വളരെയധികം സഹായിക്കും
രാത്രിയിൽ എട്ട് മണിക്കൂർ ഗുണമേന്മയുള്ള ഉറക്കം ഉറപ്പാക്കുക. ആരോഗ്യകരമായ ഉറക്ക ശീലങ്ങൾ പരിശീലിക്കുക. ആവശ്യത്തിന് വെള്ളം കുടിക്കുക. കൂടുതൽ പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റുകളും കൊഴുപ്പും അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക (രാത്രി 8 മണിക്ക് മുമ്പ് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക). ദിവസത്തിൽ ഒരു മണിക്കൂറെങ്കിലും സൂര്യപ്രകാശം ഏൽക്കാൻ ശ്രമിക്കുക.ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക തുടങ്ങിയവയാണ് പരിഹാര മാർ​ഗങ്ങൾ.