AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cancer Vaccine: ശാസ്ത്രം ജയിച്ചു, ഒപ്പം മനുഷ്യനും ! കാന്‍സറിനെ പിഴുതെറിയാന്‍ വാക്‌സിന്‍ എത്തുന്നു?

Enteromix Cancer Vaccine News In Malayalam: റഷ്യയുടെ നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്റർ, ഏംഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയുമായി സഹകരിച്ചാണ് പരീക്ഷണം നടത്തിയത്. 48 വോളണ്ടിയർമാര്‍ പരീക്ഷണങ്ങളുടെ ഭാഗമായി

Cancer Vaccine: ശാസ്ത്രം ജയിച്ചു, ഒപ്പം മനുഷ്യനും ! കാന്‍സറിനെ പിഴുതെറിയാന്‍ വാക്‌സിന്‍ എത്തുന്നു?
പ്രതീകാത്മക ചിത്രം Image Credit source: Bernd Weißbrod/picture alliance via Getty Images
jayadevan-am
Jayadevan AM | Published: 08 Sep 2025 14:59 PM

ഷ്യയുടെ കാന്‍സര്‍ വാക്‌സിന്‍ ആയ ‘എന്ററോമിക്‌സ്’ 100 ശതമാനം സുരക്ഷിതവും ഫലപ്രാപ്തിയുള്ളതുമാണെന്ന് പ്രാരംഭ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. രോഗികളുടെ ട്യൂമര്‍ ചുരുങ്ങിയെന്ന് മാത്രമല്ല, ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. കോവിഡ് വാക്‌സിനുകളുടെ അതേ എംആര്‍എന്‍എ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് എന്ററോമിക്സ് വികസിപ്പിച്ചിരിക്കുന്നത്. കാന്‍സര്‍ സെല്ലുകളെ തിരിച്ചറിയുകയും ഇല്ലാതാക്കുകയുമാണ് ഈ വാക്‌സിന്‍ ചെയ്യുന്നത്. കീമോതെറാപ്പി പോലുള്ള ചികിത്സാരീതികളെക്കാള്‍ സുരക്ഷിതമാണ് ഈ ബദല്‍മാര്‍ഗമെന്നാണ് വിലയിരുത്തല്‍.

റഷ്യയുടെ നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്റർ, ഏംഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയുമായി സഹകരിച്ചാണ് പരീക്ഷണം നടത്തിയത്. 48 വോളണ്ടിയർമാര്‍ പരീക്ഷണങ്ങളുടെ ഭാഗമായി.

സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. കാന്‍സര്‍ ചികിത്സയില്‍ ഇതൊരു സുപ്രധാന വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. റഷ്യന്‍ ആരോഗ്യമന്ത്രാലയത്തിന്റെ റെഗുലേറ്ററി അംഗീകാരം ലഭിക്കുകയാണ് അടുത്ത ഘട്ടം.

ആഗോളതലത്തില്‍ ഈ കണ്ടെത്തല്‍ ഇതിനകം ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. റഷ്യയിലെ നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജിക്കൽ സെന്ററും എംഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജിയും ഒരുമിച്ച് ഏറെ നാളായി ഈ ഗവേഷണത്തിന്റെ പിന്നിലായിരുന്നു.

Also Read: Heart Attack: നിങ്ങളുടെ പ്രായം മൂപ്പതാണോ… ഹൃദയാഘാത സാധ്യത കുറയ്ക്കാൻ അറിയണം ഇക്കാര്യങ്ങൾ

ഒരു വ്യക്തിയുടെ ട്യൂമറിന്റെ ജനിതക ഘടനയെ അടിസ്ഥാനമാക്കിയാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രാരംഭ പരീക്ഷണം കൊണ്ട് മാത്രം ദീര്‍ഘകാല ഫലപ്രാപ്തി വ്യക്തമാക്കാനാകില്ല. ഇനിയും ഏറെ പരീക്ഷണങ്ങളിലൂടെ കടന്നുപോയെങ്കില്‍ മാത്രമേ ഈ വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് കൂടുതല്‍ വ്യക്തത വരൂ. ലോജിസ്റ്റിക് വെല്ലുവിളികളടക്കം പരിഹരിക്കേണ്ടതുമുണ്ട്.

നിരാകരണം: ഈ ലേഖനം പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. പബ്ലിക് ഡൊമെയ്‌നുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ പ്രകാരമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഈ ലേഖനത്തിലെ അവകാശവാദങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല.