AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Glowing Skin: ചർമം തിളങ്ങാൻ ബ്യൂട്ടി പാ‍‍ർലറിൽ പോകേണ്ട, ഈയൊരു പൊടി മതി

How To Use Turmeric For Glowing Skin: സുഗന്ധവ്യഞ്ജനം എന്നതിലുപരി, നൂറ്റാണ്ടുകളായി സൗന്ദര്യ സംരക്ഷണത്തിന് വിശ്വസിക്കപ്പെടുന്ന പ്രകൃതിദത്ത ചേരുവയാണ് മഞ്ഞൾ. ആന്റിഓക്‌സിഡന്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള മഞ്ഞൾ ചർമത്തിന് തിളക്കം നൽകാനും, മുഖക്കുരു കുറയ്ക്കാനും, സ്വാഭാവികമായ അഴക് നൽകാനും സഹായിക്കും. 

Glowing Skin: ചർമം തിളങ്ങാൻ ബ്യൂട്ടി പാ‍‍ർലറിൽ പോകേണ്ട, ഈയൊരു പൊടി മതി
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 15 Nov 2025 | 11:55 AM

ചർമ്മസംരക്ഷണത്തിന് വലിയ തുക മുടങ്ങി ബ്യൂട്ടി പാർലറിൽ കയറിഇറങ്ങുന്നവരാണോ നിങ്ങൾ? എന്നാലിനി അത് വേണ്ട. വീട്ടിൽ തന്നെയുള്ള ഒരു വസ്തു ഉപയോഗിച്ച് ചർമ്മപ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും. അടുക്കളയിലെ ഒരു സുഗന്ധവ്യഞ്ജനം എന്നതിലുപരി, നൂറ്റാണ്ടുകളായി സൗന്ദര്യ സംരക്ഷണത്തിന് വിശ്വസിക്കപ്പെടുന്ന പ്രകൃതിദത്ത ചേരുവയാണ് മഞ്ഞൾ. ആന്റിഓക്‌സിഡന്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള മഞ്ഞൾ ചർമത്തിന് തിളക്കം നൽകാനും, മുഖക്കുരു കുറയ്ക്കാനും, സ്വാഭാവികമായ അഴക് നൽകാനും സഹായിക്കും.

 

ചർമത്തിന് മഞ്ഞൾ എങ്ങനെ ഗുണം ചെയ്യും?

മഞ്ഞളിൽ കുർക്കുമിൻ എന്ന പ്രകൃതിദത്ത സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതിന് ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് ചർമത്തിന് ഏറെ ഗുണകരമാണ്.  ചർമത്തിന്റെ നിറം വർദ്ധിപ്പിക്കുകയും കറുത്ത പാടുകൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കുന്നു. കൂടാതെ ചർമ്മകോശങ്ങളെ സംരക്ഷിക്കുന്നതിലൂടെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ മന്ദഗതിയിലാക്കാനും ഇവ സഹായിക്കും.

പ്രകൃതിദത്ത തിളക്കത്തിന് മഞ്ഞൾ മാസ്ക്

ചേരുവകൾ

1 ടീസ്പൂൺ മഞ്ഞൾപ്പൊടി

2 ടേബിൾസ്പൂൺ തൈര്

1 ടീസ്പൂൺ തേൻ.

ഇവയെല്ലാം ചേർത്ത് നന്നായി ഇളക്കി മൃദവായ ഒരു പേസ്റ്റ് രൂപത്തിലാക്കുക. ഈ മിശ്രിതം മുഖത്ത് തേച്ചുപിടിപ്പിക്കുക. 10-15 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ 2-3 തവണ ഈ മാസ്ക് ഉപയോഗിക്കാവുന്നതാണ്.

ALSO READ: തൈരോ പാലോ: മുടി തഴച്ചുവളരാൻ ഇവയിലേത് ഉപയോ​ഗിച്ച് കഴുകണം?.

 

മൃദുവായ ചർമത്തിന് മഞ്ഞൾ സ്‌ക്രബ്

മഞ്ഞൾപ്പൊടി, കടലമാവ്, പാൽ എന്നിവ ചേർത്ത് ഒരു സ്വാഭാവിക സ്ക്രബ് തയ്യാറാക്കുക. ഇത് മുഖത്ത് പുരട്ടി 2-3 മിനിറ്റ് വട്ടത്തിൽ മൃദുവായി മസാജ് ചെയ്യുക. അതിനുശേഷം കഴുകി കളയുക. ഇത് മൃതകോശങ്ങൾ നീക്കം ചെയ്യാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും.

 

മഞ്ഞൾ ഉപയോഗിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം

മുഖത്ത് പുരട്ടുന്നതിനുമുമ്പ് എല്ലായ്പ്പോഴും ഒരു പാച്ച് ടെസ്റ്റ് നടത്തുക.

മഞ്ഞ പാടുകൾ ഒഴിവാക്കാൻ മഞ്ഞൾ ചെറിയ അളവിൽ ഉപയോഗിക്കുക.

നിങ്ങൾക്ക് സെൻസിറ്റീവ് ചർമ്മമുണ്ടെങ്കിൽ, കറ്റാർ വാഴ അല്ലെങ്കിൽ തൈര് പോലുള്ള വസ്തുക്കളുമായി മഞ്ഞൾ കലർത്തുക.

മറ്റൊരു ചേരുവയുമായി മിക്സ് ചെയ്യാതെ നേരിട്ട് മഞ്ഞൾ പുരട്ടുന്നത് ചർമ്മം വരണ്ടുപോകാൻ കാരണമായേക്കാം. ഇത് ഒഴിവാക്കുക.