Air Fryer Uses: വെളിച്ചെണ്ണയ്ക്ക് വില കൂടിക്കോട്ടെ! എയർ ഫ്രയർ ഉണ്ടല്ലോ; എന്തെല്ലാം പാചകം ചെയ്യാം?
How To Use Air Fryer: വെളിച്ചെണ്ണ ഉപയോഗിക്കാതെ തന്നെ പാചകം എളുപ്പമാക്കാൻ കഴിയുന്ന നിരവധി മാർഗങ്ങൾ ഇന്ന് നമുക്ക് മുന്നിലുണ്ട്. അതിനുള്ള വഴി എയർ ഫ്രയറാണ്. എണ്ണയില്ലാതെ പല ഭക്ഷണങ്ങളും വറുത്തെടുക്കാം എന്നതാണ് എയർഫ്രൈയറിൻ്റെ ഏറ്റവും വലിയ ഉപയോഗം എന്ന് പറയുന്നത് തന്നെ. എന്നാൽ വറക്കലും പൊരിക്കലും ഒഴികെ എയർ ഫ്രയർ ഉപയോഗിച്ച് എന്തെല്ലാം ചെയ്യാമെന്ന് നമുക്ക് നോക്കാം.

Air Fryer
വെളിച്ചെണ്ണ വില കുതിച്ചുയരുകയാണ്. അതുകൊണ്ട് തന്നെ വെളിച്ചെണ്ണ ഉപയോഗിച്ച് ഒന്നും പാചകം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില തൊട്ടാൽ പൊള്ളും വിധം ആയിരിക്കുന്നു. എന്നാൽ വില കൂടിയെന്ന് കരുതി ഭക്ഷണം പാകം ചെയ്യാതെ പറ്റുകയുമില്ല. വെളിച്ചെണ്ണ ഉപയോഗിക്കാതെ തന്നെ പാചകം എളുപ്പമാക്കാൻ കഴിയുന്ന നിരവധി മാർഗങ്ങൾ ഇന്ന് നമുക്ക് മുന്നിലുണ്ട്. രുചിയൊട്ടും കുറയാതെ തന്നെ ഭക്ഷണം തയ്യാറാക്കുകയും ചെയ്യാം. അതിനുള്ള വഴി എയർ ഫ്രയറാണ്. എണ്ണയില്ലാതെ പല ഭക്ഷണങ്ങളും വറുത്തെടുക്കാം എന്നതാണ് എയർഫ്രൈയറിൻ്റെ ഏറ്റവും വലിയ ഉപയോഗം എന്ന് പറയുന്നത് തന്നെ. എന്നാൽ വറക്കലും പൊരിക്കലും ഒഴികെ എയർ ഫ്രയർ ഉപയോഗിച്ച് എന്തെല്ലാം ചെയ്യാമെന്ന് നമുക്ക് നോക്കാം.
എയർ ഫ്രയർ ഉപയോഗിച്ച് പച്ചക്കറികൾ വേവിക്കാനും വറുത്തെടുക്കാനും സാധിക്കുന്നു. നിങ്ങൾ ഒരുപക്ഷേ ഓവൻ ഉപയോഗിച്ച് ചെയ്യുന്നതിലും മികച്ചതായി ഇതിൽ തയ്യാറാക്കിയെടുക്കാവുന്നതാണ്. അല്പം ഒലിവ് ഓയിലും ആവശ്യമായ മസാലകളും ചേർത്ത് നന്നായി യോജിപ്പിച്ച് എയർ ഫ്രയറിൽ വച്ചാൽ പച്ചക്കറികൾ ക്രിസ്പിയായി വറുത്തെടുക്കാവുന്നതാണ്.
ഇനി മറ്റൊന്ന് കുക്കികളും കേക്കുൾ പോലും ബേക്ക് ചെയ്തെടുക്കാൻ എയർഫ്രയർ ഉപയോഗിച്ച് സാധിക്കുന്നു. എണ്ണയുടെ ഉപയോഗം പരമാവധി കുറച്ചുകൊണ്ട് തന്നെ നിങ്ങൾക്ക് രുചികരമായ കേക്കുകളോ കുക്കികളോ ഇതിൽ പാകം ചെയ്യാവുന്നതാണ്. രുചി കുറയുമെന്ന പേടിയും വേണ്ട.
ചിക്കൻ വിംഗ്‌സ് ഇഷ്ടപ്പെടുന്നവർക്ക്, എയർ ഫ്രയർ ഒരു എളുപ്പവഴിയാണ്. അമിതമായ എണ്ണയുടെ ആവശ്യമില്ലാതെ തന്നെ, നന്നായി വേവിച്ചതും അതുപോലെ തന്നെ ക്രിസ്പിയായും ചിക്കൻ ഫ്രൈ ഏത് രീതിക്കും ചെയ്തെടുക്കാം. പാകം ചെയ്ത ശേഷം നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഏതെങ്കിലും സോസ് ഉപയോഗിച്ച് കഴിക്കാവുന്നതാണ്.
എയർ ഫ്രയർ ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള പഴങ്ങൾ 5-10 മിനിറ്റ് ചൂടാക്കി ഡ്രൈ ഫ്രൂട്ട്‌സും ഡ്രൈ ബെറികളും തയ്യാറാക്കാവുന്നതാണ്. ഇവ ഓട്സ് മീലിനോടൊപ്പമോ ബ്രേക്ക് ഫാസ്റ്റിനൊപ്പമോ കഴിക്കുകയും ചെയ്യാം.