ഇവ സൂക്ഷിക്കുക! ശരീരത്തിലേക്ക് എത്തുന്നത് അപകടകാരിയായ മൈക്രോപ്ലാസ്റ്റിക്
Microplastics Into Food and Drinks: പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് ചോപ്പിംഗ് ബോർഡുകൾ, കുപ്പിയുടെ പ്ലാസ്റ്റിക് അടപ്പ് , പ്ലാസ്റ്റിക് ടീ ബാഗുകൾ എന്നിവയിലൂടെ നമ്മുടെ ശരീരത്തിലേക്ക് മൈക്രോ പ്ലാസ്റ്റിക്കുകൾ എത്തുന്നു.

പ്ലാസ്റ്റിക് പൊടിഞ്ഞുണ്ടാകുന്ന അതിസൂക്ഷ്മമായ കഷ്ണങ്ങളെയാണ് മൈക്രോപ്ലാസ്റ്റിക്സ് എന്ന് വിളിക്കുന്നത്. നമ്മൾ ദിവസവും വീട്ടിൽ ഉപയോഗിക്കുന്ന മിക്ക സാധനങ്ങളിൽ നിന്നും ഇത്തരം മൈക്രോപ്ലാസ്റ്റിക്സ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്നുണ്ടെന്നാണ് പഠനം തെളിയിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് ചോപ്പിംഗ് ബോർഡുകൾ, കുപ്പിയുടെ പ്ലാസ്റ്റിക് അടപ്പ് , പ്ലാസ്റ്റിക് ടീ ബാഗുകൾ എന്നിവയിലൂടെ നമ്മുടെ ശരീരത്തിലേക്ക് മൈക്രോ പ്ലാസ്റ്റിക്കുകൾ എത്തുന്നു.
പ്ലാസ്റ്റിക് പാത്രങ്ങളിൽ ചൂടുള്ള ഭക്ഷണങ്ങൾ സൂക്ഷിക്കുന്നതും, മൈക്രോവേവ് ചെയ്യാവുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ നിന്നും മൈക്രോപ്ലാസ്റ്റികിന് കാരണമാകുന്നു. ആവർത്തിച്ചുള്ള ഉപയോഗവും ചൂടിന്റെ ആഘാതവുമാണ് മൈക്രോപ്ലാസ്റ്റിക് ഉണ്ടാകാൻ കാരണം.ഇതിനു പുറമെ ഭക്ഷണം പൊതിയുന്ന കവറുകൾ,ടീ ബാഗ് എന്നിവയിലും മൈക്രോപ്ലാസ്റ്റിക്കിന്റെ സാനിധ്യമുണ്ട്. നമ്മൾ കുടിക്കുന്ന കുപ്പിവെള്ളത്തിലും ഇതിന്റെ സാനിധ്യമുണ്ട്. എൻപിജെ സയൻസ് ഓഫ് ഫുഡ് എന്ന ജേണലിലാണ് ഇക്കാര്യം പറയുന്നത്.
Also Read:ഉറക്കത്തിലെ മൂത്രശങ്ക അതൊരു വിഷയമാണ്; കാരണമറിഞ്ഞ് പരിഹരിക്കാം
മൈക്രോപ്ലാസ്റ്റിക്കിന്‍റെ ഉയര്‍ന്ന തോത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണം സൂക്ഷിക്കുന്നതിനും ചൂടാക്കുന്നതിനും ഗ്ലാസ് അല്ലെങ്കിൽ സെറാമിക് പാത്രങ്ങൾ ഉപയോഗിക്കുക, സംസ്കരിച്ച ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക. ഇതിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന മൈക്രോപ്ലാസ്റ്റിക്കിന്റെ അളവ് കുറയ്ക്കാൻ കഴിയും.