Back Pain: ഒരേയിരുപ്പ് ഇരിക്കുന്നവരാണോ നിങ്ങൾ? നടുവേദന മാറില്ല; ഇത് ശീലമാക്കൂ
Back Pain Relief Remedies: ദീർഘനേരം ഇരുന്നുള്ള ജോലി ചെയ്യുന്നവരിൽ ശരീരഭാരം കൂടുകയോ കഠിനമായ നടുവേദന ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്യുന്നു. ദീർഘനേരം ഇരിക്കുന്നതിന്റെ ഏറ്റവും പെട്ടെന്നുള്ള ഫലങ്ങളിലൊന്നാണ് നടുവേദന.
ഓഫീസുകളിലായാലും വീട്ടിലിരുന്നുള്ള ജോലിയായാലും തുടർച്ചയായി ഒരുപാട് സമയം ഒരേയിരുപ്പ് ഇരിക്കുന്നത് ശരീരത്തിന് മൊത്തത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് നടുവിനെയാണ്. ദീർഘനേരം ഇരുന്നുള്ള ജോലി ചെയ്യുന്നവരിൽ ശരീരഭാരം കൂടുകയോ കഠിനമായ നടുവേദന ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും ചെയ്യുന്നു. ദീർഘനേരം ഇരിക്കുന്നതിന്റെ ഏറ്റവും പെട്ടെന്നുള്ള ഫലങ്ങളിലൊന്നാണ് നടുവേദന. എന്നാൽ ഇതിനെ എങ്ങനെ നേരിടണമെന്നാണ് ഇവിടെ പറയാൻ പോകുന്നത്.
ഇത്തരത്തിൽ ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിലുണ്ടാകുന്ന നടുവേദന കൂടുതൽ കുറയ്ക്കുന്നതിനും ആശ്വാസം നൽകുന്നതിനുമായി സഹായിക്കുന്ന ഒരു ചെറിയ വ്യായാമത്തെക്കുറിച്ചാണ് അപ്ലൈഡ് എർഗണോമിക്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്. അതെന്താണെന്ന് വിശദമായി പരിശോധിക്കാം.
Also Read: ചർമം തിളങ്ങാൻ ബ്യൂട്ടി പാർലറിൽ പോകേണ്ട, ഈയൊരു പൊടി മതി
പഠനം കണ്ടെത്തിയത എന്ത്?
സിറ്റ്-സ്റ്റാൻഡ് ദിനചര്യയയിലൂടെ നടുവേദന കുറയ്ക്കാമെന്നാണ് ഈ പഠനത്തിലൂടെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. സിറ്റ്-സ്റ്റാൻഡ് എന്നാൽ 30 മിനിറ്റ് ഇരിക്കുകയും പിന്നീട് 15 മിനിറ്റ് ഏഴുന്നേറ്റ് നിൽക്കുകയും ചെയ്യുന്ന രീതിയാണ്. 30:15 എന്ന ദിനചര്യ പിന്തുടർന്നവരിൽ നടുവേദന ഗണ്യമായി കുറഞ്ഞതായും മെച്ചപ്പെട്ട ഏകാഗ്രതയും സമ്മർദ്ദം കുറയുന്നതായും പഠനത്തിലൂടെ കണ്ടെത്താൻ സാധിച്ചു.
30:15 സിറ്റ്-സ്റ്റാൻഡ് ദിനചര്യ
പഠനങ്ങൾ പ്രകാരം, 30 മിനിറ്റ് ഇരിക്കുന്നതും പിന്നീട് 15 മിനിറ്റ് എഴുന്നേറ്റ് നിൽക്കുന്നതും ദീർഘനേരം ഇരിക്കുന്നവരെ സംബന്ധിച്ച് വലിയ ആശ്വാസമാണ് നൽകിയത്. എന്നാൽ കൃത്യമായി 30 മിനിറ്റ് ഇരിക്കുകയും അതിന് ശേഷം 15 മിനിറ്റ് എഴുന്നേറ്റ് നിൽക്കുകയും ചെയ്യുന്നതിലൂടെ മാത്രമെ ഒരാൾക്ക് അതിൻ്രെ ഗുണം ലഭിക്കുകയുള്ളൂ. നിങ്ങളുടെ സമയത്തിന് അനുസരിച്ച് എപ്പോഴെങ്കിലും ഈ ദിനചര്യ പിന്തുടർന്നാൽ അതിന് വേണ്ടത്ര ഗുണം ലഭിക്കുകയില്ലെന്നും ഗവേഷണം ചൂണ്ടികാട്ടുന്നു.