Thyroid health Tips: നിങ്ങൾക്ക് തൈറോയ്ഡ് പ്രശ്നങ്ങളുണ്ടോ?…. എങ്കിൽ ഇതൊന്നും കഴിക്കരുത്
Avoid These Foods If You Have Thyroid Issues: തൈറോയ്ഡ് പ്രശ്നങ്ങളുള്ളവർ മരുന്നുകൾക്കൊപ്പം സമീകൃതാഹാരവും ശ്രദ്ധിക്കണം. ഭക്ഷണത്തിലെ ചില സംയുക്തങ്ങൾ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മന്ദഗതിയിലാക്കാനോ ഹോർമോൺ ആഗിരണം ചെയ്യുന്നത് തടയാനോ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Avoid These Foods If You Have Thyroid Issues
കഴുത്തിന് മുൻവശത്തായി ചിത്രശലഭത്തിന്റെ രൂപത്തിലുള്ള തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങളെയും ഹോർമോൺ സന്തുലിതാവസ്ഥയെയും നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. വലിപ്പം ചെറുതെങ്കിലും, തൈറോയ്ഡ് തകരാറുകൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
തൈറോയ്ഡ് പ്രശ്നങ്ങളുള്ളവർ മരുന്നുകൾക്കൊപ്പം സമീകൃതാഹാരവും ശ്രദ്ധിക്കണം. ഭക്ഷണത്തിലെ ചില സംയുക്തങ്ങൾ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മന്ദഗതിയിലാക്കാനോ ഹോർമോൺ ആഗിരണം ചെയ്യുന്നത് തടയാനോ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മരുന്നുകളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കാൻ തൈറോയ്ഡ് രോഗികൾ ഒഴിവാക്കേണ്ട പ്രധാന ഭക്ഷണങ്ങൾ ഇവയാണ്.
തൈറോയ്ഡ് രോഗികൾ ഒഴിവാക്കേണ്ട പ്രധാന ഭക്ഷണങ്ങൾ
വൈറ്റ് ബ്രെഡ്: ശുദ്ധീകരിച്ച മാവിൽ ഉണ്ടാക്കുന്ന വൈറ്റ് ബ്രെഡിൽ നാരുകളും പോഷകങ്ങളും കുറവാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ഉപാപചയ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
Also read – ഇന്ത്യയിലെ 99 % ഹൃദയാഘാതങ്ങൾക്കും പിന്നിൽ ഈ നാല് കാരണങ്ങൾ… പ്രതിരോധവും മുന്നറിയിപ്പും
പൊട്ടറ്റോ ചിപ്‌സ്: ഉപ്പ്, ട്രാൻസ് ഫാറ്റ്, എണ്ണ എന്നിവ ധാരാളമായി അടങ്ങിയ ചിപ്‌സ് ഒഴിവാക്കണം. ഈ കൊഴുപ്പുകൾ, ഹോർമോൺ ഉത്പാദനത്തിന് അത്യാവശ്യമായ അയഡിൻ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.
നിലക്കടല: നിലക്കടലയിൽ പ്രോട്ടീൻ ഉണ്ടെങ്കിലും തൈറോയ്ഡ് ഹോർമോൺ ഉത്പാദനത്തെ തടസ്സപ്പെടുത്താൻ സാധ്യതയുള്ള ഗോയിട്രോജൻ അടങ്ങിയിട്ടുണ്ട്. ദിവസവും വലിയ അളവിൽ പീനട്ട് ബട്ടറോ വറുത്ത നിലക്കടലയോ കഴിക്കുന്നത് തൈറോയ്ഡ് മരുന്നുകളുടെ ഫലപ്രാപ്തി കുറയ്ക്കാൻ കാരണമാകും.
ക്രൂസിഫറസ് പച്ചക്കറികൾ: കാബേജ്, ബ്രൊക്കോളി, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ പോഷക സമ്പുഷ്ടമാണെങ്കിലും, വലിയ അളവിൽ കഴിക്കുമ്പോൾ ഇവയിലുള്ള തയോസയനേറ്റുകൾ ഹോർമോൺ അസന്തുലിതാവസ്ഥയ്‌ക്കോ തൈറോയ്ഡ് ഗ്രന്ഥിക്ക് വീക്കത്തിനോ കാരണമായേക്കാം.
കാപ്പി : കാപ്പിക്ക് തൈറോയ്ഡ് ഹോർമോണുകളുടെ ആഗിരണത്തെ തടസ്സപ്പെടുത്താൻ സാധിക്കും. അതിനാൽ, തൈറോയ്ഡിനുള്ള മരുന്ന് കഴിച്ചയുടനെ കാപ്പി കുടിക്കുന്നത് അതിന്റെ ഫലപ്രാപ്തി കുറയ്ക്കും. മരുന്ന് കഴിച്ച് 30-45 മിനിറ്റിന് ശേഷം മാത്രം കാപ്പി കുടിക്കാൻ ശ്രദ്ധിക്കുക. കൂടാതെ, കഫീൻ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കാനും കാരണമാകും.