AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kailash Mansarovar Yatra 2025: അഞ്ച് വ‍ർഷത്തെ ഇടവേളയ്ക്ക് ശേഷം കൈലാസ് മാനസരോവർ യാത്ര പുന:രാരംഭിക്കുന്നു

Kailash Mansarovar Yatra 2025: കോവിഡ് മഹാമാരിയും, ഇന്ത്യയും ചൈനയും തമ്മിലുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളെയും തുടർന്ന് നിർ‌‌ത്തിവച്ച യാത്രയാണ് വീണ്ടും പുനരാരംഭിക്കുന്നത്. ഈ വർഷം ജൂൺ 30ന് യാത്ര പുനരാരംഭിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.

Kailash Mansarovar Yatra 2025: അഞ്ച് വ‍ർഷത്തെ ഇടവേളയ്ക്ക് ശേഷം കൈലാസ് മാനസരോവർ യാത്ര പുന:രാരംഭിക്കുന്നു
Kailash Mansarovar Yatra 2025
sarika-kp
Sarika KP | Published: 22 May 2025 14:57 PM

അഞ്ച് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കൈലാസ് മാനസരോവരിലേക്ക് വീണ്ടും യാത്ര ആരംഭിക്കുന്നു. കോവിഡ് മഹാമാരിയും, ഇന്ത്യയും ചൈനയും തമ്മിലുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളെയും തുടർന്ന് നിർ‌‌ത്തിവച്ച യാത്രയാണ് വീണ്ടും പുനരാരംഭിക്കുന്നത്. ഈ വർഷം ജൂൺ 30ന് യാത്ര പുനരാരംഭിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചു.

ഭക്തിയുടെ നിറവിൽ പ്രകൃതിയെ തൊട്ടറിഞ്ഞ് ഒരു യാത്രം, മനോഹരമായ ടിബറ്റൻ മലനിരകൾക്കിടയിൽ തലയുയർത്തി നിൽക്കുന്ന മഞ്ഞുപുതച്ച പർവ്വതങ്ങൾ, ചുറ്റും നീല ജലാശയം. മാനസരോവർ… പ്രകൃതിയും ഭക്തിയും അതിൻറെ പൂർണതയിൽ സംഗമിക്കുന്ന അപൂർവ്വ സ്ഥലം. ഹൈന്ദവ വിശ്വാസം അനുസരിച്ച് ഭഗവാൻ പരമശിവൻ കുടുംബസമേതം കുടികൊള്ളുന്ന ഇടമാണ് കൈലാസം‌ എന്നാണ് വിശ്വാസം.

ഇവിടേക്കാണ് നീണ്ട അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും യാത്ര പുനരാരംഭിക്കുന്നത്. 2020ൽ കോവിഡ് മഹാമാരിയെയും ഇന്ത്യയും ചൈനയും തമ്മിലുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളെയും തുടർന്നാണ് യാത്ര നിർത്തിവെച്ചത്. ഇതാണ് ഈ വർഷം ജൂണിൽ പുനരാരംഭിക്കുന്നത്. ഇന്ത്യ ചൈന വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള ചർച്ചകൾക്കൊടുവിലാണ് മാനസ സരോവർ യാത്ര പുനരാരംഭിക്കാൻ തീരുമാനമായത്. ജൂൺ 30 മുതൽ ഓഗസ്റ്റ് വരെയാണ് ഈ വർഷത്തെ യാത്ര.

Also Read:മഴക്കാലമായി… യാത്രകൾ ഒട്ടും കുറയ്ക്കേണ്ട; പോകാൻ പറ്റിയ സ്ഥലങ്ങൾ ഇതാ

സമുദ്രനിരപ്പിൽ നിന്ന് 17000 അടി ഉയരത്തിലാണ് മാനസസരോവർ സ്ഥിതി ചെയ്യുന്നത്. കൈലാസത്തെ വലം വെക്കുന്നതും മാനസരോവരിൽ മുങ്ങി നിവരുന്നതും മോക്ഷത്തിലേക്കുള്ള വഴിയായാണ് ഭക്തർ കരുതപ്പെടുന്നത്. ബുദ്ധ, ജൈന, സിഖ് മതക്കാരും ഇവിടെ എത്താറുണ്ട്. മടക്കയാത്രയടക്കം 22 ദിവസം നീണ്ടുനിൽക്കുന്ന യാത്രയാണിത്. മലനിരകളിലൂടെയുള്ള യാത്രയിൽ ഭക്തി മാത്രം പോരാ , മികച്ച ശാരീരിക ക്ഷമതയും അനിവാര്യമാണ്.

ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലൂടെ ലിബു ലേക്ക് പാസ് വഴിയും സിക്കിമിലൂടെ നാദുല പാസ് വഴിയും കൈലാസത്തിൽ എത്താം. ചൈനയുടെ പ്രത്യേക വിസയുണ്ടെങ്കിലേ യാത്ര നടക്കും. ഈ വർഷം 720 തീർത്ഥാടകർക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ. 48 പേർ വീതമുള്ള ഗ്രൂപ്പുകളായി തിരിച്ചായിരിക്കും യാത്ര. ആദ്യ സംഘം ജൂലൈ 10ന് ലിബുലേക്ക് പാസ് വഴി ചൈനയിലേക്ക് കടക്കും. അവസാന സംഘം ഓഗസ്റ്റ് 22ന് ഇന്ത്യയിലേക്ക് മടങ്ങുന്ന രീതിയിലാണ് ക്രമീകരണം. 48 പേര അടങ്ങുന്ന അഞ്ച സംഘങ്ങൾക്ക് ലിബുലേക്ക് പാസ് വഴിയും 48 പേര അടങ്ങുന്ന 10 സംഘങ്ങൾക്ക് നാദുല പാസ് വഴിയും പോകാനാണ് അനുമതി. ഓൺലൈൻ ആയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം വളരെയധികം ആത്മീയ പ്രാധാന്യമുള്ളതാണ് ടിബറ്റിലെ കൈലാസ പർവ്വതം. മാനസസരോവരിലേക്ക് എത്താൻ ചൈനയിലൂടെ ഏറെ വെല്ലുവിളി നിറഞ്ഞ യാത്ര ആവശ്യമാണ്.