AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Wayanad Poopoli: വയനാടിനെ ആവേശത്തിലാഴ്ത്തി ‘പൂപ്പൊലി’; സ്ഥലം, സമയം, എങ്ങനെ എത്തിപ്പെടാം

Kerala Biggest Flower Show Poopoli: വയനാട്ടിലെ അമ്പലവയലിലാണ് വർണാഭമായ പുഷ്പമേള അരങ്ങേറുന്നത്. രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് പൂപ്പൊലിയിലേക്കുള്ള സന്ദർശന സമയം. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിൻ്റെ ഭാ​ഗമായിട്ടുള്ള പ്രത്യേക സർവീസുകളും പുഷ്പമേളയിലേക്ക് സർവീസ് നടത്തുന്നുണ്ട്.

Wayanad Poopoli: വയനാടിനെ ആവേശത്തിലാഴ്ത്തി ‘പൂപ്പൊലി’; സ്ഥലം, സമയം, എങ്ങനെ എത്തിപ്പെടാം
Wayanad PoopoliImage Credit source: Social Media
Neethu Vijayan
Neethu Vijayan | Edited By: Aswathy Balachandran | Updated On: 06 Jan 2026 | 02:07 PM

വയനാടിൻ്റെ മണ്ണിനെ സു​ഗന്ധപൂരിതമാക്കി പൂപ്പൊലി (Wayanad Poopoli) ആവേശം. ജനുവരി ഒന്ന് മുതൽ 15 ദിവസത്തേക്ക് നീണ്ടുനിൽക്കുന്ന പുഷ്പമേളയിൽ ഡാലിയ, സൂര്യകാന്തി, ഗ്ലാഡിയോലസ്, ആസ്റ്റർ, മാരിഗോൾഡ്, പെറ്റൂണിയ, ഡെൻഫീനിയ, പാൻസി, ട്യൂബ് റോസ്, സാൽവിയ, ഫ്‌ലോക്സ്, ഡയാന്തസ്, ഓർക്കിഡുകൾ, കാക്ടസുകൾ എന്നിവയുടെ പുഷ്‌പോദ്യാനങ്ങൾ, പുഷ്പാലങ്കാരങ്ങൾ എന്നിവ ആസ്വദിക്കാനാകും. ‘കൃഷി ഉയരങ്ങളിലേക്ക്’എന്ന സന്ദേശം നൽകുന്ന വെർട്ടിക്കൽ ഗാർഡനുകളാണ് പുഷ്പമേളയുടെ പ്രധാന ആകർഷണം.

ഇക്കൊല്ലം, 350-ലധികം പുഷ്പങ്ങളാണ് മേളയെ കൊഴുപ്പിക്കാൻ എത്തുന്നത്. 800-ലധികം ഇനങ്ങളെ ഉൾപ്പെടുത്തി 2.5 ഏക്കർ റോസ് ഗാർഡൻ, ഒരു ഏക്കർ ഗ്ലാഡിയോലസ് ഗാർഡൻ എന്നിവയും ഇക്കൂട്ടത്തിൽ ഉണ്ടാവും. കൂടാതെ കാർഷിക ഉപകരണങ്ങൾ, കാർഷിക യന്ത്രങ്ങൾ, വിവിധ ഇനങ്ങളുടെ വിത്തുകൾ, കർഷകരിൽ നിന്നുള്ള ജൈവ ഉൽ‌പന്നങ്ങൾ, കർഷക-ഉൽ‌പാദക വസ്തുക്കൾ, കമ്പനികൾ എന്നിവയുൾപ്പെടെയുള്ള കാർഷിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട 200 ഓളം വാണിജ്യ സ്റ്റാളുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

ALSO READ: വയനാടൻ ‘പൂപ്പൊലി’ കാണണ്ടേ: ടിക്കറ്റ് ബുക്കിംഗ്, ബസ് സർവീസുകൾ, വിശദമായി അറിയാം

വയനാട്ടിലെ അമ്പലവയലിലാണ് വർണാഭമായ പുഷ്പമേള അരങ്ങേറുന്നത്. രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് പൂപ്പൊലിയിലേക്കുള്ള സന്ദർശന സമയം. ടിക്കറ്റ് കൗണ്ടറുകൾക്ക് പുറമെ, ഇക്കൊല്ലം മുതൽ സന്ദർശകർക്ക് ഓൺലൈനായും ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. മുതിർന്നവർക്ക് അമ്പതുരൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലിൻ്റെ ഭാ​ഗമായിട്ടുള്ള പ്രത്യേക സർവീസുകളും പുഷ്പമേളയിലേക്ക് സർവീസ് നടത്തുന്നുണ്ട്. പൂപ്പൊലിയിലേക്കുള്ള ടിക്കറ്റ് ഉൾപ്പെടുത്തിയാണ് കെഎസ്ആർടിസി സർവീസ് നടത്തുക.