Luxury Tour Of China: നിങ്ങൾ ഈ രാജ്യക്കാരാണോ? എങ്കിൽ കോളടിച്ചു; ചൈനയിൽ 10 ദിവസത്തെ സൗജന്യ ആഡംബര യാത്ര

China Offering Luxury Trip For US Social Media Influencers: 2025 ജൂലൈയിലാണ് ടൂർ പാക്കേജ് ആരംഭിക്കുക. എന്നാൽ, എല്ലാ ഇൻഫ്‌ളൂവൻസർമാർക്കും ഈ അവസരും ​ഗുണം ചെയ്യില്ല. ചില നിബന്ധനകളോടെയാണ് യാത്രാ പാക്കേജിൽ നിങ്ങൾ ക്ഷണമുണ്ടാവുകയുള്ളൂ.

Luxury Tour Of China: നിങ്ങൾ ഈ രാജ്യക്കാരാണോ? എങ്കിൽ കോളടിച്ചു; ചൈനയിൽ 10 ദിവസത്തെ സൗജന്യ ആഡംബര യാത്ര

China

Published: 

14 Jun 2025 | 01:49 PM

പത്ത് പൈസ മുടക്കില്ലാതെ ഒരു യാത്ര പോകാൻ അവസരം കിട്ടിയാൽ നിങ്ങൾ വിട്ടുകളയുമോ? എന്നാലിതാ പത്ത് ദിവസത്തെ ആഡംബര ടൂർ പാക്കേജുമായാണ് ചൈന എത്തിയിരിക്കുന്നത്. അമേരിക്കയിലെ സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസേഴ്‌സിന് മാത്രമാണ് ഈ സുവർണാവസരം ലഭിക്കുകയുള്ളൂ. നയതന്ത്രം, ഡിജിറ്റൽ മേഖല, വിനോദസഞ്ചാരം എന്നിവ സംയോജിപ്പിക്കൊണ്ടാണ് ചൈന ഈ അവസരം ഒരുക്കിയിരിക്കുന്നത്.

2025 ജൂലൈയിലാണ് ടൂർ പാക്കേജ് ആരംഭിക്കുക. ചൈന-ഗ്ലോബൽ യൂത്ത് ഇൻഫ്‌ളൂവൻസർ എക്‌സ്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ യാത്രാ പാക്കേജ് ചൈന മുന്നോട്ടുവച്ചിരിക്കുന്നത്. ആഗോള തലത്തിൽ യഥാർത്ഥ ചൈന എന്താണെന്ന് കാണിക്കാനും ചില ധാരണകളെ മാറ്റിമറിക്കുന്നതിനുമാണ് ഇത്തരമൊരു അവസരവുമായി ചൈന എത്തിയിരിക്കുന്നത്.

യുഎസും ചൈനയും തമ്മിൽ വ്യാപാരം, സാങ്കേതിക വിദ്യ തുടങ്ങിയ കാര്യങ്ങളിൽ സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് ചൈനയുടെ പുതിയ പദ്ധതി. നിരവധി ആരാധകരുള്ള ഇൻഫ്‌ളൂവൻസർമാർ വഴി ജെൻ-സികളെയും പുതുതലമുറയേയും സ്വാധീനിക്കുക എന്ന ലക്ഷ്യവും ചൈനയുടെ ഈ അവസരത്തിന് പിന്നിലുണ്ട്.

യാത്ര ചെയ്യാനുള്ള പദ്ധതിയിലേക്ക് തിരഞ്ഞെടുത്ത ഇൻഫ്‌ളൂവൻസർമാരെ രാജ്യത്തിന്റെ അതിഥികളായി പരിഗണിച്ച് അവരുടെ വിസ പ്രക്രിയയിൽ പ്രത്യേകം ഇളവുകൾ നൽകുകയും ചെയ്യും. എന്നാൽ, എല്ലാ ഇൻഫ്‌ളൂവൻസർമാർക്കും ഈ അവസരും ​ഗുണം ചെയ്യില്ല. ചില നിബന്ധനകളോടെയാണ് യാത്രാ പാക്കേജിൽ നിങ്ങൾ ക്ഷണമുണ്ടാവുകയുള്ളൂ.

യുഎസിൽ സ്ഥിര താമസം, ക്രിമിനൽ പശ്ചാത്തലം ഉണ്ടാകരുത്, ചൈനീസ് സംസ്‌കാരത്തോട് ഇഷ്ടമുള്ള വ്യക്തി എന്നിവയെല്ലാമാണ് കണക്കിലെടുത്താണ് ഇൻഫ്‌ളൂവൻസർമാരെ യാത്രയ്ക്കായി തിരഞ്ഞെടുക്കുകയുള്ളൂ. കൂടാതെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ അപേക്ഷകർക്ക് ടിക് ടോക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, എക്‌സ് എന്നിവ പോലെയുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരിക്കണം. കൂടാതെ, ഒന്നിലധികം പ്ലാറ്റ്‌ഫോമുകളിലും സജീവമായിരിക്കുകയും വേണം.

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ