Travel Tips: വിമാന യാത്രയിൽ കൈവശം വയ്ക്കാൻ പാടില്ലാത്തത് എന്തെല്ലാം?; ശ്രദ്ധിക്കണേ
Indian Airports Luggage Rules: ഹാൻഡ് ലഗേജിന്റെ നിയമങ്ങളെക്കുറിച്ച് അറിഞ്ഞാൽ മാത്രമെ ഇക്കാര്യങ്ങളിൽ നിങ്ങൾക്ക് ശ്രദ്ധയോടെ യാത്ര ചെയ്യാനാകൂ. നിയമം ലംഘിച്ചാലുള്ള ശിക്ഷയോ നടപടിയോ നിങ്ങളുടെ യാത്രയെ പോലും ബാധിച്ചേക്കാം. ഹാൻഡ് ലഗേജ്, അല്ലെങ്കിൽ ക്യാരി-ഓൺ എന്നത് വിമാനത്തിൽ നിങ്ങൾക്ക് കൈവശം സൂക്ഷിക്കാൻ അനുവാദമുള്ള ബാഗിനെയാണ് സൂചിപ്പിക്കുന്നത്.
ഒരു യാത്രയ്ക്ക് ഇറങ്ങിതിരിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അത് ട്രെയിനിലായാലും ബസിലായാലും വിമാനത്തിലായാലും നിയമങ്ങൾ പാലിച്ചാവണം യാത്ര. ഓരോ രാജ്യത്തിനും അവരവരുടേതായ നിയമങ്ങളുണ്ട്. രാജ്യത്തിൻ്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു വ്യക്തി യാത്ര ചെയ്യുമ്പോൾ കൈവശം സൂക്ഷിക്കാൻ പാടില്ലാത്ത പല വസ്തുക്കളുമുണ്ടാകും. അത്തരത്തിൽ ഇന്ത്യൻ വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ കൈവശം സൂക്ഷിക്കാൻ പാടില്ലാത്ത ചില വസ്തുക്കളുണ്ട്. അവ എന്തെല്ലാമെന്ന് വിശദമായി പരിശോധിക്കാം.
ഹാൻഡ് ലഗേജിന്റെ നിയമങ്ങളെക്കുറിച്ച് അറിഞ്ഞാൽ മാത്രമെ ഇക്കാര്യങ്ങളിൽ നിങ്ങൾക്ക് ശ്രദ്ധയോടെ യാത്ര ചെയ്യാനാകൂ. നിയമം ലംഘിച്ചാലുള്ള ശിക്ഷയോ നടപടിയോ നിങ്ങളുടെ യാത്രയെ പോലും ബാധിച്ചേക്കാം. ഹാൻഡ് ലഗേജ്, അല്ലെങ്കിൽ ക്യാരി-ഓൺ എന്നത് വിമാനത്തിൽ നിങ്ങൾക്ക് കൈവശം സൂക്ഷിക്കാൻ അനുവാദമുള്ള ബാഗിനെയാണ് സൂചിപ്പിക്കുന്നത്.
മൂർച്ചയുള്ള വസ്തുക്കൾ
കത്തി, കത്രിക, റേസർ ബ്ലേഡുകൾ, നെയിൽ കട്ടറുകൾ തുടങ്ങിയ മൂർച്ചയുള്ള വസ്തുക്കൾ നിങ്ങളുടെ ഹാൻഡ് ലഗേജിൽ ഒരുകാരണവശാലും സൂക്ഷിക്കാൻ പാടില്ല. മറ്റ് യാത്രക്കാർക്ക് ദോഷം വരുത്തുന്ന ഏതൊരു വസ്തുവിനെയും വിമാനത്താവള സുരക്ഷാ ഏജൻസി ആയുധമായി കണക്കാക്കുന്നതാണ്. അതിനാൽ മൂർച്ചയുള്ള വസ്തുക്കൾ ഒഴിവാക്കുക. പകരം ഇത്തരം വസ്തുക്കൾ നിങ്ങളുടെ ലഗേജിൽ ഉൾപ്പെടുത്തുക.
100 മില്ലിയിൽ കൂടുതലുള്ള ദ്രാവകങ്ങൾ
ഹാൻഡ് ലഗേജിൽ ദ്രാവകങ്ങൾ കൊണ്ടുപോകുന്ന കാര്യത്തിലും, ഇന്ത്യൻ വിമാനത്താവളങ്ങളിൽ ചില നിയമങ്ങളുണ്ട്. വെള്ളം, ഷാംപൂ, സോസ്, അച്ചാർ, അല്ലെങ്കിൽ പെർഫ്യൂം എന്നിങ്ങനെയുള്ളവ 100 മില്ലിയിൽ കൂടുതലാകാൻ പാടില്ല. അതിൽ കൂടുതൽ കണ്ടെത്തിയാൽ നിങ്ങൾ നിയമ നടപടികൾ സ്വാകരിക്കേണ്ടി വരും.
ALSO READ: എന്താണ് ട്രെൻഡാകുന്ന എയർപോർട്ട് ഡിവോഴ്സ്? പങ്കാളികൾക്കിടയിലെ ട്രാവൽ രഹസ്യം
ലൈറ്ററുകളും തീപ്പെട്ടികളും
നിങ്ങളുടെ ഹാൻഡ്‌ബാഗിനുള്ളിൽ ലൈറ്ററോ തീപ്പെട്ടിയോ സൂക്ഷിക്കരുത്. ഈ വസ്തുക്കളെ അപകടകാരികളായി കണക്കാക്കപ്പെടുന്നു.
160Wh-ൽ കൂടുതലുള്ള പവർ ബാങ്കുകൾ
പവർ ബാങ്കുകൾ ക്യാബിൻ ബാഗുകളിൽ മാത്രമേ അനുവദിക്കുകയുള്ളൂ. ഹാൻഡ് ലഗേജിൽ അനുവദനീയമല്ല. എന്നാൽ, 160 വാട്ട്-അവറിന് മുകളിലുള്ള പവർ ബാങ്കുകൾ മാത്രമാണ് നിരോധിച്ചിരിക്കുന്നത്. പായ്ക്ക് ചെയ്യുന്നതിനുമുമ്പ്, നിങ്ങളുടെ പവർ ബാങ്കിലെ ലേബൽ പരിശോധിച്ച് അവയുടെ വാട്ട് ഉറപ്പാക്കുക.
സ്പ്രേകൾ
വലിയ ഡിയോഡറന്റ്, ഹെയർ സ്പ്രേകൾ, കീടനാശിനി സ്പ്രേകൾ തുടങ്ങിയവ ഹാൻഡ് ലഗേജിൽ അനുവദനീയമല്ല. വിമാന യാത്രയിൽ ക്യാബിനുള്ളിലെ മർദ്ദം കാരണം അവയെ അപകടകരമായ വസ്തുക്കളായി കണക്കാക്കപ്പെടുന്നു.