AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Airport Divorce: എന്താണ് ട്രെൻഡാകുന്ന എയർപോർട്ട് ഡിവോഴ്സ്? പങ്കാളികൾക്കിടയിലെ ട്രാവൽ രഹസ്യം

What Is Airport Divorce: 'എയർപോർട്ട് ഡിവോഴ്സ്' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഒരു ബ്രിട്ടീഷ് ട്രാവൽ കോളമിസ്റ്റായ ഹ്യൂ ഒലിവറാണ്. അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവം തന്നെയാണ് ഈ വാക്കിൻ്റെ ഉത്ഭവത്തിന് . എന്നാൽ വാക്കിൻ്റെ അർത്ഥത്തിന് വിപരീതമായാണ് ഈ ട്രെൻഡ് പങ്കാളികൾക്കിടയിൽ കയറികൂടിയിരിക്കുന്നത്.

Airport Divorce: എന്താണ് ട്രെൻഡാകുന്ന എയർപോർട്ട് ഡിവോഴ്സ്? പങ്കാളികൾക്കിടയിലെ ട്രാവൽ രഹസ്യം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
neethu-vijayan
Neethu Vijayan | Updated On: 13 Nov 2025 21:42 PM

യാത്രക്കാർക്കിടയിൽ ഓരോ ദിവസവും പുതിയ ട്രെൻഡുകൾ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ഇപ്പോൾ ചർച്ചയാകുന്ന ട്രാവൽ ട്രെൻഡാണ് എയർപോർട്ട് ഡിവോഴ്സ്. കേൾക്കുമ്പോൾ പേരു പോലെ തന്നെ കൗതുകം തോന്നുന്ന പുതിയ ട്രെൻഡിങ്ങ് തന്നെയാണിത്. പങ്കാളിയോടൊപ്പം യാത്ര പോകാൻ ഇഷ്ടമില്ലാത്തവരായി ആരുമില്ല. എന്നാൽ ചില യാത്രകളിൽ തമ്മിൽ തല്ലുന്ന സാഹചര്യവും തള്ളികളയാനാകില്ല.

ഭക്ഷണത്തിൻ്റെ കാര്യം മുതൽ എയർപോർട്ടിലേക്ക് എപ്പോൾ പോകണം എന്നതിനെക്കുറിച്ചുവരെ ചില സാഹചര്യങ്ങളിൽ പങ്കാളികൾക്കിടയിൽ തർക്കം ഉണ്ടാകാറുണ്ട്. ചെറിയ തീരുമാനങ്ങൾ പോലും അഡ്ജസ്റ്റ് ചെയ്യാൻ കഴിയാതെ വരുമ്പോഴാണ്, വലിയ വഴക്കിലേക്ക് ഇത് മാറുന്നത്. ഈ സാഹചര്യത്തിലാണ് ‘എയർപോർട്ട് ഡിവോഴ്സ്’ എന്ന പുതിയ ട്രെൻഡ് വൈറലാകുന്നത്.

‘എയർപോർട്ട് ഡിവോഴ്സ്’ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഒരു ബ്രിട്ടീഷ് ട്രാവൽ കോളമിസ്റ്റായ ഹ്യൂ ഒലിവറാണ്. അദ്ദേഹത്തിന്റെ വ്യക്തിപരമായ അനുഭവം തന്നെയാണ് ഈ വാക്കിൻ്റെ ഉത്ഭവത്തിന് പിന്നിലും. എന്നാൽ വാക്കിൻ്റെ അർത്ഥത്തിന് വിപരീതമായാണ് ഈ ട്രെൻഡ് പങ്കാളികൾക്കിടയിൽ കയറികൂടിയിരിക്കുന്നത്.

Also Read: ഭാരത് ഗൗരവ് ട്രെയിനിൽ പഞ്ച ജ്യോതിർലിംഗ യാത്ര; ഒപ്പം ദക്ഷണ ക്ഷേത്രങ്ങളും സന്ദർശിക്കാം

എന്താണ് എയർപോർട്ട് ഡിവോഴ്സ്?

എയർപോർട്ട് ഡിവോഴ്സ് എന്ന് കേൾക്കുമ്പോൾ ബന്ധം വേർപെടുത്താനുള്ള രീതിയായിട്ടാണ് ഒരുവിധം എല്ലാവർക്കും തോന്നുക. എന്നാലിത് അങ്ങനെയല്ല, മറിച്ച് നിങ്ങളുടെ ബന്ധത്തെ കൂടുതൽ ശക്തമാക്കാനുള്ള ട്രെൻഡാണിത്. വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾക്ക് ശേഷം കുറച്ച് സമയത്തേക്ക് മാത്രം പങ്കാളികൾ വേർപിരിയുന്ന രീതിയെയാണ് എയർപോർട്ട് ഡിവോഴ്സ് എന്ന് വിളിക്കുന്നത്.

സുരക്ഷാ പരിശോധനകൾക്ക് ശേഷമുള്ള സമയം നിങ്ങൾ പലരീതിക്ക് ചെലവിടാൻ ആ​ഗ്രഹിക്കുന്നുണ്ടാകാം. ഉദാഹരണത്തിന് നിങ്ങൾക്ക് ഡ്യൂട്ടി-ഫ്രീ ഷോപ്പിൽ പോകാനാകാം ആ​ഗ്രഹം, പക്ഷേ നിങ്ങളുടെ പങ്കാളിക്ക് ഇതിനോട് തീരെ താല്പര്യവുമില്ല. ഈ സാഹചര്യത്തിലാണ് എയർപോർട്ട് ഡിവോഴ്സിന് പ്രാധാന്യമേറുന്നത്. പരിശോധനകൾക്ക് ശേഷം അവരവരുടെ ഇഷ്ടങ്ങൾ നടപ്പാക്കാനായി ഈ വേർപിരിയുന്ന സമയം നിങ്ങൾക്ക് ഉപയോ​ഗിക്കാം.

‌ഇഷ്ടങ്ങൾ സാധിച്ചശേഷം, വിമാനത്തിൽ കയറാനുള്ള സമയമാകുമ്പോൾ ദമ്പതികൾ വീണ്ടും ഒന്നിക്കുന്നതാണ് എയർപോർട്ട് ഡിവോഴ്സ്. ഈയൊരു വേർപിരിയലിന് ശേഷം ദമ്പതികളുടെ യാത്ര അതിമനോഹരമാകുമെന്നാണ് അനുഭവസ്ഥർ പറയുന്നത്. വിമാനത്താവളത്തിലെത്തിയ ശേഷം പല സമ്മർദ്ദങ്ങളും നിങ്ങളെ അലട്ടിയേക്കാം. അത് യാത്രയെ ഒരുതരത്തിലും ബാധിക്കാതിരിക്കാനാണ് അല്പനേരത്തേക്ക് ദമ്പതികളെ പിരിഞ്ഞിരിക്കാനും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുവാനും വേണ്ടി ഇത്തരമൊരു രീതി ആവിഷ്ക്കരിച്ചിരിക്കുന്നത്.