Vagamon One Day Trip: ഒറ്റ ദിവസം മതി വാ​ഗമൺ കാണാൻ?; പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ, ഈ സ്ഥലങ്ങൾ മിസ്സ് ചെയ്യരുതേ

Vagamon One Day Trip Plan: പലരുടെയും സംശയം ഒറ്റ ദിവസം കൊണ്ട് വാ​ഗമൺ പോയി വരാമോ എന്നതാണ്. അറിഞ്ഞോളൂ... ഒറ്റ ദിവസം മതി നിങ്ങൾ വാ​ഗമൺ ചുറ്റി കാണാൻ. ഇനി സ്റ്റേ ചെയ്യണമെന്നുള്ളവർക്ക് അതുമാകാം. അങ്ങനെയെങ്കിൽ ഒറ്റ ദിവസത്തെ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് വാ​ഗമണിൽ കാണേണ്ട സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

Vagamon One Day Trip: ഒറ്റ ദിവസം മതി വാ​ഗമൺ കാണാൻ?; പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ, ഈ സ്ഥലങ്ങൾ മിസ്സ് ചെയ്യരുതേ

Vagamon

Published: 

23 Jul 2025 21:30 PM

എത്ര തവണ പോയാലും പെട്ടെന്നൊരു യാത്ര പ്ലാൻ ചെയ്യുന്ന ഏതൊരാളും ആദ്യം കണ്ടെത്തുന്ന സ്ഥലമാണ് വാ​ഗമൺ. ഇടുക്കി മിടുക്കിയാണെന്ന് തെളിയിക്കുന്ന വശ്യമനോഹര പ്രകൃതിയാണ് ഇവിടുത്തെ ഈ ആകർഷണത്തിന് കാരണം. അതുകൊണ്ട് തന്നെ കേരളീയർക്ക് പ്രിയപ്പെട്ട് സ്ഥലമാണിത്. എന്നാൽ പലരുടെയും സംശയം ഒറ്റ ദിവസം കൊണ്ട് പോയി വരാമോ എന്നതാണ്. അറിഞ്ഞോളൂ… ഒറ്റ ദിവസം മതി നിങ്ങൾ വാ​ഗമൺ ചുറ്റി കാണാൻ. ഇനി സ്റ്റേ ചെയ്യണമെന്നുള്ളവർക്ക് അതുമാകാം. അങ്ങനെയെങ്കിൽ ഒറ്റ ദിവസത്തെ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് വാ​ഗമണിൽ കാണേണ്ട സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

നിങ്ങൾ രാവിലെ 11 മണിക്ക് വാ​ഗമണ്ണിൽ എത്തിയെന്ന് കരുതുക. ആദ്യം പൈൻ കാടുകളിലേക്ക് പോവുക. പിന്നീട് ഒരു 12 മണിയാകുമ്പോഴേക്കും വാ​ഗമൺ ലേക്കിലേക്ക് എത്തുന്ന തരത്തിൽ യാത്ര ക്രമീകരിക്കുക. ഉച്ചയൂണിന് ശേഷം നേരെ ഒരു 1.30ക്ക് കുരിശുമലയിലേക്ക് ആകാം അടുത്ത യാത്ര. പിന്നീട് 2.30 ക്ക് തങ്ങളുപാറയും കയറി, 3.30 മുതൽ 5 മണി വരെ വാ​ഗമണ്ണിലെ പാരാ​ഗ്ലൈഡിങ്ങും ആസ്വദിക്കാം. കൂടാതെ നിങ്ങൾക്ക് സൂര്യാസ്തമയവും കാണാവുന്നതാണ്. ആറ് മണിയാകുമ്പോഴേക്കും വാ​ഗമണ്ണിലെ കാഴിച്ചകൾ‍ കണ്ട് നിങ്ങൾക്ക് മടങ്ങാവുന്നതാണ്. അനുകൂലമായ കാലാവസ്ഥയാണെങ്കിൽ ഈ ഒരു സമയക്രമം അനുസരിച്ച് ഒറ്റ ദിവസം കൊണ്ട് വാ​ഗമൺ കണ്ടുതീർക്കാം.

വാഗമൺ വ്യൂ പോയിൻറ്

വാഗമണ്ണിലേക്കുള്ള കാഴ്ചകളുടെ തുടക്കം വാഗമൺ വ്യൂ പോയിൻറിൽ നിന്നുമാകട്ടെ. കോട്ടയത്ത് നിന്നും തൊടുപുഴ ഭാഗത്ത് നിന്നും വരുമ്പോൾ പാലാ-ഈരാറ്റുപേട്ട- തീക്കോയി റൂട്ടിലൂടെ ഇവിടേക്ക് എത്തിപ്പെടേണ്ടത്. ഈ വഴി വരുമ്പോൾ തന്നെയാണ് വാഗമൺ വ്യൂ പോയിന്റ്. ഇവിടെ ഒന്നു വണ്ടി നിർത്തി, കാഴ്ചകൾ കാണാതെ ആരും മുന്നോട്ട് പോകില്ല. കാട്ടിലൂടെ വെള്ളിനൂൽ പോലെ ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും നോക്കെത്താ ദൂരത്ത് പടർന്ന് കിടക്കുന്ന താഴ്വാരങ്ങളും ഇവിടെനിന്ന് ആസ്വദിക്കാം. കോടയിറങ്ങുന്ന സമയമാണേൽ പിന്നെ വേറൊന്നും നോകണ്ട അടിപൊയാണ്.

വാഗമൺ ലേക്ക്

വാ​ഗമണിലെ അടുത്ത യാത്ര ലേക്കിലേക്ക് ആകാം. സിനിമകളിലൂടെയും റീലുകളിലൂടെയും ഇവിടേക്കെത്തുന്ന സഞ്ചാരികൾക്ക് പരിചിതമായ സ്ഥലമാണ് വാഗമൺ ലേക്ക്. ഇവിടെ നിന്നു ഫോട്ടോ എടുക്കാനും ബോട്ടിങ്ങിനും തൂക്കുപാലത്തിലൂടെ നടക്കുവാനുമാണ് ആളുകൾ എത്തുന്നത്. ടീ ഗാർഡൻ ലേക്ക് എന്നാണ് ഇതിൻ്റെ മറ്റൊരു പേര്.

തങ്ങൾപാറ

വാഗമണ്ണിൽ സൗജന്യമായി കയറിപോകാൻ കഴിയുന്ന ഒരു സ്ഥലമാണ് തങ്ങൾപാറ. കോലാഹലമേടിന് സമീപം സ്ഥിതി ചെയ്യുന്ന തങ്ങൾപാറ ഷെയ്ഖ് ഫരീദുദ്ദീന്റെ ഖബറിടമാണെന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികൾ മാത്രമല്ല കേട്ടോ ഇവിടേക്ക് എത്തുന്നത്. പാറകളും മൂന്നു മലകളും കയറിയിറങ്ങി ചെന്നാൽ കിട്ടുന്ന കാഴ്ച അതിമനോഹരമാണ്. അടുത്തിടെ ഒരു വാഹനത്തിൻ്റെ പരസ്യത്തിലൂടെയും ഈ പാറ വളരെയധികം പ്രശസ്തി നേടിയിരുന്നു.

മൊട്ടക്കുന്ന്

വാഗമണ്ണിലെത്തുന്ന ഒരാൾക്ക് പോലും മാറ്റിവയ്ക്കാൻ പറ്റാത്ത സ്ഥലമാണ് മൊട്ടക്കുന്ന്. ഏക്കറുകളോളം പരന്നു കിടക്കുന്ന മൊട്ടക്കുന്നുകളിൽ തളിർത്ത് നിൽക്കുന്ന പുല്ലുകളെ തലോടി കോടയും മഞ്ഞുതുള്ളികളും നിൽകുന്നത് കാണാൻ വളരെ രസകരമാണ്. കുട്ടികളും കുടുംബവുമായുള്ള യാത്രയാണെങ്കിൽ ഭക്ഷണം കൊണ്ടുവന്ന് ഇവിടെയിരുന്ന് കഴിക്കുവാൻ അനുയോജ്യമായ സ്ഥലമാണ്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ