AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Monuments Built By Women: സ്ത്രീകൾ നിർമ്മിച്ച ഇന്ത്യയിലെ അതിമനോഹരമായ ചരിത്ര സ്മാരകങ്ങൾ

Historical Monuments Built By Women: സ്നേഹത്തിൻ്റെ ധീരപോരാട്ടത്തിൻ്റെയും കഥ പറയുന്നതാണ് ഇന്ത്യയിലെ മിക്ക സ്മാരകങ്ങളും. എന്നാൽ അതിനിടയിലും ചില സ്മാരകങ്ങൾ പണികഴിപ്പിച്ചതിൽ സ്ത്രീകൾക്കും ചില പങ്കുണ്ട്. കൊട്ടാരങ്ങൾ, ആരാധനാലയങ്ങൾ, ശവകുടീരങ്ങൾ എന്നിങ്ങനെ സ്ത്രീകളുടെ കഴിവുകളുടെയും കരങ്ങൾ പതിഞ്ഞ മനോഹരമായ ഇന്ത്യൻ സ്മാരകങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

Monuments Built By Women: സ്ത്രീകൾ നിർമ്മിച്ച ഇന്ത്യയിലെ അതിമനോഹരമായ ചരിത്ര സ്മാരകങ്ങൾ
Itimad-ud-daulah ​In Agra Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 01 Jul 2025 13:57 PM

ഇന്ത്യയിലെ വാസ്തുവിദ്യകളും ചരിത്ര സ്മാരകങ്ങളും എന്നും പ്രശസ്തമാണ്. എന്നാൽ ഇതിൻ്റെയെല്ലാം പിന്നിൽ ചക്രവർത്തിമാരുടെയും രാജാക്കന്മാരുടെയും പേരുകളാണ് തെളിഞ്ഞുനിൽക്കുന്നത്. സ്നേഹത്തിൻ്റെ ധീരപോരാട്ടത്തിൻ്റെയും കഥ പറയുന്നതാണ് ഇന്ത്യയിലെ മിക്ക സ്മാരകങ്ങളും. എന്നാൽ അതിനിടയിലും ചില സ്മാരകങ്ങൾ പണികഴിപ്പിച്ചതിൽ സ്ത്രീകൾക്കും ചില പങ്കുണ്ട്. . കൊട്ടാരങ്ങൾ, ആരാധനാലയങ്ങൾ, ശവകുടീരങ്ങൾ എന്നിങ്ങനെ സ്ത്രീകളുടെ കഴിവുകളുടെയും കരങ്ങൾ പതിഞ്ഞ മനോഹരമായ ഇന്ത്യൻ സ്മാരകങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

ഇതിമദ്-ഉദ്-ദൗള, ആഗ്ര

ആ​ഗ്രയെന്ന് കേട്ടാൽ താജ്മഹലാണ് ആദ്യം മനസ്സിൽ വരുക. എന്നാൽ ഇവിടെ പറയാൻ പോകുന്നത് ഇതിമദ്-ഉദ്-ദൗള അഥവാ ബേബി താജ് എന്നറിയപ്പെടുന്ന സ്മാരകത്തെപ്പറ്റിയാണ്. ഇതൊരു ശവകുടീരമാണ്. 1622 നും 1628 നും ഇടയിൽ പണിക്കഴിപ്പിച്ച ഈ സ്മാരകം ജഹാംഗീർ ചക്രവർത്തിയുടെ ഭാര്യയായ നൂർ ജെഹാൻ ചക്രവർത്തിയാണ് ഈ മനോഹരമായ മാർബിൾ ശവകുടീരം കമ്മീഷൻ ചെയ്തത്. മനോഹരമായ പൂന്തോട്ടത്താൽ ചുറ്റപ്പെട്ട ഈ സ്മാരകം, പവിഴപ്പുറ്റുകളും ചുവപ്പും മഞ്ഞയും മണൽക്കല്ലുകളും കൊണ്ട് നിർമ്മിച്ചതാണ്. താജ് മഹൽ പണിക്കഴിപ്പിച്ചപ്പോൾ പോലും ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നതായി പറയപ്പെടുന്നു. നൂർ ജെഹാന്റെ മകൻ ഷാജഹാൻ തന്റെ ഭാര്യ മുംതാസിന്റെ സ്മരണയ്ക്കായാണ് താജ് മഹൽ നിർമ്മിച്ചത്.

ഹുമയൂണിന്റെ ശവകുടീരം, ന്യൂഡൽഹി

ഹാജി ബീഗം എന്നും അറിയപ്പെടുന്ന ഹമീദ ബാനു ബീഗമാണ്, ഹുമയൂണിന്റെ ശവകുടീരം നിർമ്മിച്ചത്. ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്മാരകം ഇന്ത്യൻ വാസ്തുവിദ്യയിൽ മായാത്ത മുദ്രയാണ്. 1565 നും 1572 നും ഇടയിൽ പണികഴിപ്പിച്ച ഈ മനോഹരമായ സ്മാരകം, പേർഷ്യൻ വാസ്തുവിദ്യയും ഇന്ത്യൻ രൂപങ്ങളും തമ്മിലുള്ള സംയോജനത്തിന് ഉദാഹരണമാണ്. ഇന്ത്യയിലെ ആദ്യത്തെ പൂന്തോട്ട-ശവകുടീരമെന്ന പേരും ഇതിന് സ്വന്തമാണ്. ഹുമയൂൺ ഉൾപ്പെടെ നിരവധി മുഗൾ ഭരണാധികാരികളുടെ മൃതദേഹം മറവ് ചെയ്ത സ്ഥലം കൂടിയാണിത്.

റാണി കി വാവ്, പത്താൻ, ഗുജറാത്ത്

സോളങ്കി രാജവംശത്തിലെ രാജാവ് ഭീംദേവ് ഒന്നാമന്റെ രാജ്ഞിയായ ഉദയമതി 1063-ലാണ് റാണി കി വാവ് പണികഴിപ്പിച്ചത്. തലകീഴായി മറിഞ്ഞ് നിൽക്കുന്ന പോലെ തോന്നുന്നതാണ് ഈ ക്ഷേത്തിൻ്റെ നിർമ്മാണശൈലി. സരസ്വതി നദിയിലെ വെള്ളപ്പൊക്കത്തിൻ്റെ തുടക്കത്തിൽ ചെളിയിൽ മുങ്ങിപ്പോയ ഈ സ്മാരകം പിന്നീടാണ് കണ്ടെത്തുന്നത്. വൈവിദ്യമാർന്ന ശിൽപങ്ങളും പുരാണ കഥകളെയും ചേർത്തിണക്കി ഈ ക്ഷേത്രത്തിൽ ചിത്രീകരിക്കുന്നു. 2014-ൽ, യുനെസ്കോ ഇതിനെ ഒരു ലോക പൈതൃക സ്മാരകമായി പ്രഖ്യാപിച്ചു.

താജ്-ഉൽ-മസാജിദ് – ഭോപ്പാൽ, മധ്യപ്രദേശ്

ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി എന്നാണ്, താജ്-ഉൽ-മസാജിദ് അറയപ്പെടുന്നത്. 1819 മുതൽ 1926 വരെ ഭോപ്പാലിൽ ഭരിച്ച നവാബ് ബീഗങ്ങൾ നിർമ്മിച്ച അതിമനോഹരമായ സ്മാരകങ്ങളിലൊന്നാണിത്. തന്റെ ഭരണകാലത്ത് നിരവധി കൊട്ടാരങ്ങളും ക്ഷേത്രങ്ങളും പള്ളികളും നിർമ്മിച്ച ബീഗം ഷാജഹാൻ, വാസ്തുശില്പിയായ അല്ലാഹ് റഖാ ഖാനെയാണെ ആദ്യം പള്ളിക്കായി നിയോഗിച്ചത്. എന്നാൽ 1901-ൽ അവർ അന്തരിച്ചതിനെത്തുടർന്ന് നിർമ്മാണം പാതിവഴിയിൽ സ്തംഭിച്ചു. പിന്നീട് അവരുടെ മകളായ സുൽത്താൻ ജഹാൻ ബീഗമാണ് നിർമ്മാണം വീണ്ടും തുടങ്ങിയത്. ഒടുവിൽ 1958-ൽ മസ്ജിദിന്റെ പണി പൂർത്തിയായി.