Munnar Travel: ആലപ്പുഴ വഴി കൊച്ചിയിലൂടൊരു മൂന്നാർ യാത്ര..; ഇതാ കിടിലം ഹിഡൻ സ്പോട്ടുകൾ

Kochi-Alleppey-Munnar Travel: ഒറ്റ ട്രിപ്പിൽ കുറെയധികം സ്ഥലങ്ങൾ ആസ്വദിക്കാനുള്ള അവസരം പാഴാക്കരുത്. തീരദേശം, കായൽ കാറ്റ്, മൂടൽമഞ്ഞുള്ള ​ഗാപ്പ് റോഡുകൾ, വെള്ളച്ചാട്ടം തുടങ്ങി എല്ലാം ഒറ്റ ട്രിപ്പിൽ നിങ്ങൾക്ക് കൺകുളിർക്കെ കാണാം. കൊച്ചി–ആലപ്പി–മൂന്നാർ പാതയിൽ നിങ്ങൾ കണ്ടിരിക്കേണ്ട ചില മനോഹരമായ സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

Munnar Travel: ആലപ്പുഴ വഴി കൊച്ചിയിലൂടൊരു മൂന്നാർ യാത്ര..; ഇതാ കിടിലം ഹിഡൻ സ്പോട്ടുകൾ

Munnar Travel

Published: 

02 Jul 2025 13:55 PM

മൂന്നറിലേക്ക് ഒരു ട്രിപ് പോകാൻ നിങ്ങൾ തയ്യാറാണോ. ആണെങ്കിൽ ആലപ്പുഴയിലൂടെ കൊച്ചിയിലെത്തി അവിടുന്ന പോകണം. കാരണമുണ്ട്… ഈ റൂട്ടിൽ നമ്മൾ കാണാത്ത അതിമനോഹരമായ കുറച്ച് സ്ഥലങ്ങളുണ്ട്. ഒറ്റ ട്രിപ്പിൽ കുറെയധികം സ്ഥലങ്ങൾ ആസ്വദിക്കാനുള്ള അവസരം പാഴാക്കരുത്. തീരദേശം, കായൽ കാറ്റ്, മൂടൽമഞ്ഞുള്ള ​ഗാപ്പ് റോഡുകൾ, വെള്ളച്ചാട്ടം തുടങ്ങി എല്ലാം ഒറ്റ ട്രിപ്പിൽ നിങ്ങൾക്ക് കൺകുളിർക്കെ കാണാം. കൊച്ചി–ആലപ്പി–മൂന്നാർ പാതയിൽ നിങ്ങൾ കണ്ടിരിക്കേണ്ട ചില മനോഹരമായ സ്ഥലങ്ങൾ ഏതെല്ലാമെന്ന് നോക്കാം.

ഫോർട്ട് കൊച്ചി

കൊച്ചിയിലെത്തുന്ന ആരും ഫോർട്ട് കൊച്ചി സന്ദർശിക്കാതെ പോകുകയില്ല. കൊളോണിയൽ ഡച്ച്-പോർച്ചുഗീസ് വൈബുകൾ ആസ്വദിക്കണമെങ്കിൽ നേരെ പോകാം ഇവിടേക്ക്. ചൈനീസ് രീതിയിലുള്ള മീൻപിടുക്കുന്ന വലകൾ, സമയം ചിലവഴിക്കാൻ കഫേകൾ, പുരാതനമായ സാധനങ്ങളുടെ വൻ ശേഖരം, തുടങ്ങി ഫോർട്ട് കൊച്ചി നിങ്ങൾക്ക് ഒരു പുതിയ കാഴ്ചപ്പാട് നൽകുന്നു. കൂടാതെ കേരള കഥകളി സെന്ററിൽ എത്തിയാൽ പ്രകടനവും കാണാം.

മാരാരിക്കുളം

ഹൗസ് ബോട്ട് യാത്രകൾക്ക് പേരുകേട്ട സ്ഥലമാണ് ആലപ്പുഴ. എന്നാൽ ബോട്ട് യാത്രയെക്കുറിച്ചല്ല ഇവിടെ പറയുന്നത്. ശാന്തമായ ഒരു ബീച്ച് വൈബിനെപറ്റിയാണ്. അങ്ങനൊരു വൈബിന് മാരാരിക്കുളം ഏറ്റവും അനുയോജ്യമായ സ്ഥലമാണ്. സ്വർണ്ണപോലെ തിളങ്ങുന്ന മണൽത്തരികളും, ശാന്തമായ തിരമാലകളും, ഇവിടുത്തെ പ്രത്യേകതയാണ്. ഗോവയിലേത് പോലുള്ള ഒരു അന്തരീക്ഷം ഇവിടെ നിങ്ങൾക്ക് കിട്ടുന്നു.

കുമരകം

ആലപ്പുഴയിലെ കായൽ കാഴ്ച്ച കണ്ടു മടുത്തവർക്ക് നേരെ കുമരകത്തേക്ക് പോരാം. താമരപ്പൂക്കൾ നിറഞ്ഞ തടാകങ്ങൾ, പക്ഷിസങ്കേതങ്ങൾ, ആഡംബര റിസോർട്ടുകൾ എന്നിവ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു. പക്ഷിനിരീക്ഷകർക്കും, ഹണിമൂണിന് പോകുന്നവർക്കും, മറ്റെവിടുത്തെക്കാളും അനുയോജ്യമായ സ്ഥലമാണിത്.

വാഗമൺ

മൂന്നാറിൻ്റെ അത്രയും വരില്ലെങ്കിലും ഇടുക്കിയിലെ വാ​ഗമണ്ണിനുമുണ്ട് ഒരു പ്രത്യേകത. വിനോദ സഞ്ചാരികളുടെ ഏറ്റവും ഇഷ്ടമുള്ള ഒരു ഹിൽസ്റ്റേഷനാണിത്. പുൽമേടുകൾ, പൈൻ കാടുകൾ, മൂടൽമഞ്ഞ് തുടങ്ങി നിങ്ങളെ കാത്തിരിക്കുന്നത് പ്രകൃതിയുടെ മനോഹരമായ വശ്യതകളാണ്. പാരാഗ്ലൈഡിംഗ്, തണുത്ത കാലാവസ്ഥയിൽ മനോഹരമായ ഒരു ചായ കുടി തുടങ്ങി എന്തിനും ഇങ്ങോട്ടേക്ക് പോന്നോളൂ.

ചിന്നക്കനാൽ

മൂന്നാറിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയുള്ള പച്ചപ്പ് നിറഞ്ഞ ഒരു ഗ്രാമമാണ് ചിന്നക്കനാൽ. ഇവിടുത്തെ തേയിലത്തോട്ടങ്ങൾ വളരെ ഭംഗിയുള്ളതാണ്. സൂര്യോദയം കാണാന നിരവധി ആളുകൾ ഇവിടേക്ക് എത്താറുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്