Ramayana Yatra: 17 ദിവസം കൊണ്ട് 30 സ്ഥലങ്ങൾ; രാമായണ മാസത്തിൽ കിടിലം പാക്കേജുമായി ഐആർസിടിസി

IRCTC Ramayana Yatra: ഭക്തിസാന്ദ്രമായ രാമായണ മാസമാണ് കടന്നുവരുന്നത്. എവിടെയും രാമനാമ ജപങ്ങൾ മാത്രം. എന്നാലിതാ കർക്കിടക മാസം ആരംഭിക്കുമ്പോൾ രാമഭക്തർക്ക് സന്തോഷവാർത്തയുമായാണ് റെയിൽവേ എത്തിയിരിക്കുന്നത്.

Ramayana Yatra: 17 ദിവസം കൊണ്ട് 30 സ്ഥലങ്ങൾ; രാമായണ മാസത്തിൽ കിടിലം പാക്കേജുമായി ഐആർസിടിസി

Ram Mandir

Published: 

09 Jul 2025 | 01:53 PM

രാമായണ മാസത്തിൽ രാമഭക്തർക്കായി ഐആർസിടിസിയുടെ വമ്പൻ ടൂർ പാക്കേജ്. ഇന്ത്യൻ റെയിൽവേയുടെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) രാമായണ മാസത്തോട് അനുബന്ധിച്ച് പ്രത്യേക ടൂർ പാക്കേജുമായാണ് എത്തിയിരിക്കുന്നത്. രാമായണ മാസം ആരംഭിക്കുമ്പോൾ 17 ദിവസം കൊണ്ട് 30 സ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയുന്ന സുവർണാവസരമാണ് റെയിൽവെ പ്രഖ്യാപിച്ചിരിക്കുന്നത്. “ശ്രീ രാമായണ യാത്ര” എന്നാണ് ഈ യാത്രയ്ക്ക് പേര് നൽകിയിരിക്കുന്നത്.

ജൂലൈ 25 മുതൽ ഭക്തർക്കായി റെയിൽവേ യാത്ര ആരംഭിക്കുന്നതാണ്. ശ്രീരാമനുമായി ബന്ധപ്പെട്ട 30 ലധികം സ്ഥലങ്ങൾ സന്ദർശിക്കുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യം. അയോധ്യയിൽ നിന്ന് ആരംഭിച്ച് നന്ദിഗ്രാം, സീതാമർഹി, ജനക്പൂർ, ബക്സർ, വാരണാസി, പ്രയാഗ്‌രാജ്, ചിത്രകൂട്, നാസിക്, ഹംപി, ഒടുവിൽ ദക്ഷിണേന്ത്യയിലെ രാമേശ്വരം വരെ നീണ്ടുനിൽക്കുന്ന യാത്രയാണിത്.

തേർഡ് എസിയിൽ ഒരാൾക്ക് 1,17,975 രൂപയും സെക്കൻഡ് എസിയിൽ ഒരാൾക്ക് 1,40,120 രൂപയും ഫസ്റ്റ് എസി ക്ലാസ് ക്യാബിന് 1,66,380 രൂപയും ഫസ്റ്റ് എസി കൂപ്പെയ്ക്ക് 1,79,515 രൂപയുമാണ് ടൂർ പാക്കേജ് നിരക്ക്. ഭക്ഷണവും താമസവും ഉൾപ്പെടെയാണ് ഈ തുക ഈടാക്കുന്നത്. ജൂലൈ 25 ന് ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഭാരത് ഗൗരവ് ഡീലക്സ് എസി ടൂറിസ്റ്റ് ട്രെയിനാണ് ഈ യാത്രയിൽ സർവീസ് നടത്തുക.

രാമായണ മാസത്തിൽ യാത്ര ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക് ഐആർസിടിസി വെബ്സൈറ്റ് വഴി ബുക്കിംഗുകൾ നടത്താവുന്നതാണ്.

പ്രധാന സ്റ്റോപ്പുകളും സന്ദർശന സ്ഥലങ്ങളും

നന്ദിഗ്രാം: ഭാരത് മന്ദിർ, സീതാമർഹി, ജനക്പൂർ (നേപ്പാൾ), സീതാ ദേവിയുടെ ജന്മസ്ഥലവും രാം ജാങ്കി ക്ഷേത്രവും

ബക്‌സർ: രാംരേഖ ഘട്ട്, രാമേശ്വരനാഥ ക്ഷേത്രം

വാരണാസി: കാശി വിശ്വനാഥ ക്ഷേത്രം, തുളസി മന്ദിർ, സങ്കട് മോചൻ ഹനുമാൻ മന്ദിർ, ഗംഗ ആരതി

നാസിക്: ത്രയംബകേശ്വര ക്ഷേത്രം, പഞ്ചവടി

ഹംപി: ആഞ്ജനേയ ഹിൽ (ഹനുമാൻ്റെ ജന്മസ്ഥലം), വിത്തല, വിരൂപാക്ഷ ക്ഷേത്രങ്ങൾ

രാമേശ്വരം: രാമനാഥസ്വാമി ക്ഷേത്രം, ധനുഷ്കോടി

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ