Permit Asking Places: ലഡാക്ക് വരെ, ഇന്ത്യയിലെ ഈ 5 സ്ഥലങ്ങളിൽ പ്രവേശിക്കാൻ പ്രത്യേക പെർമിറ്റ്
Restricted Places in India: സാധാരണയായി വളരെ സെൻസിറ്റീവ് സ്ഥലങ്ങളാണ് ഇവയെല്ലാം. ഇത്തരത്തിൽ ഇന്ത്യയിലെ ചില സ്ഥലങ്ങളെ കുറിച്ചാണ് പരിശോധിക്കുന്നത്.

വിദേശത്തേക്ക് പോകാൻ വിസ എന്ന പോലെ രാജ്യത്തിനകത്ത് സഞ്ചരിക്കാൻ പോലും പ്രത്യേകം പെർമിറ്റ് ആവശ്യമുള്ള നിരവധി സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. ഇവിടങ്ങളിൽ പെർമിറ്റ് ഇല്ലാതെ പ്രവേശനം നേടാൻ കഴിയില്ല. പകരം ഇന്നർ ലൈൻ പാസ് ആവശ്യമുണ്ട്. ഇത് സാധാരണയായി വളരെ സെൻസിറ്റീവ് സ്ഥലങ്ങളാണ്. ഇത്തരത്തിൽ ഇന്ത്യയിലെ ചില സ്ഥലങ്ങളെ കുറിച്ചാണ് പരിശോധിക്കുന്നത്.
അരുണാചൽ പ്രദേശ്
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് സന്ദർശിക്കാൻ ഇന്നർ ലൈൻ പെർമിറ്റ് ആവശ്യമാണ്. പ്രകൃതി സൗന്ദര്യം, വന്യജീവികൾ, സംസ്കാരം എന്നിവയ്ക്ക് പേരുകേട്ടതാണ് അരുണാചൽ പ്രദേശ്.
നാഗാലാൻഡ്
നാഗാലാൻഡിലേക്കുള്ള പ്രവേശനത്തിന് ഇന്നർ ലൈൻ പെർമിറ്റ് ആവശ്യമാണ്. എങ്കിൽ മാത്രമേ അവിടെ നില് ക്കാൻ കഴിയൂ. ഇന്ത്യയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന നാഗാലാൻഡ് വിവിധ സംസ്കാരങ്ങൾക്ക് പേരുകേട്ട മനോഹരമായ സംസ്ഥാനമാണ്. എല്ലാ വർഷവും ഡിസംബറിൽ നടക്കുന്ന നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവൽ വളരെ പ്രശസ്തമാണ്. നാഗാലാൻഡിലെ കിഫിരെ, കൊഹിമ, മോകോക്ചുങ്, ദിമാപൂർ, മോൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാൻ നിങ്ങൾക്ക് പെർമിറ്റ് ഇല്ലാതെ സാധിക്കില്ല.
മണിപ്പൂർ
മണിപ്പൂരിലേക്ക് പ്രവേശിക്കാൻ ഇന്നർ ലൈൻ പെർമിറ്റ് ആവശ്യമാണ്, പ്രത്യേകിച്ച് ഇംഫാൽ താഴ്വരയിൽ നിന്ന് പുറത്തുപോകാൻ. മണിപ്പൂർ നഗരം മനോഹരമാണ്, ഇവിടെ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട്. ഇവിടത്തെ പ്രകൃതി ഭംഗി സഞ്ചാരികളെ വളരെ അധികം മണിപ്പൂരിലേക്ക് ആകർഷിക്കുന്നു.
സിക്കിം
എല്ലായിടത്തും വേണ്ടെങ്കിലും സിക്കിമിലെ ചില പ്രദേശങ്ങൾ സന്ദർശിക്കാൻ ഇന്നർ ലൈൻ പെർമിറ്റ് ആവശ്യമാണ്. വടക്കൻ സിക്കിമിൻ്റെ ഗോയ്ചല ട്രാക്ക്, നാഥുല പാസ്, യുംതാങ് താഴ്വര, സോങ്മോ തടാകം എന്നിവ ഇതിൽ ഉൾപ്പെടുന്നു. അതിമനോഹരമായ കുന്നുകൾ, ആശ്രമങ്ങൾ, പ്രകൃതി സൗന്ദര്യം എന്നിവയ്ക്ക് പേരുകേട്ടതാണ് സിക്കിം.
ആൻഡമാൻ നിക്കോബാർ
ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹമാണ്. പ്രത്യേകിച്ച് ഇവിടുത്തെ ആദിവാസി മേഖലകൾ സന്ദർശിക്കുന്നതിനും പെർമിറ്റ് ആവശ്യമാണ്. കടൽത്തീരങ്ങൾക്കും സമുദ്രജീവികൾക്കും പേരുകേട്ടതാണ് ഈ ദ്വീപ്
ലഡാക്ക്
ലഡാക്ക് സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. ഇവിടുത്തെ നുബ്ര താഴ്വര, പാംഗോംഗ് സോ തടാകം, സോ മോറിരി തുടങ്ങിയ ചില നിയന്ത്രിത പ്രദേശങ്ങളുണ്ട്, ഇവിടെയെല്ലാം ഇന്നർ ലൈൻ പെർമിറ്റ് ആവശ്യമാണ്.