Bengaluru Kerala Special Train: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ; സർവീസുകൾ നീട്ടി റെയിൽവെ

Bengaluru Kerala Special Train Service: ഹുബ്ബള്ളി–കൊല്ലം, എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിനുകളുടെ സർവീസ് ആണ് ദക്ഷിണ പശ്ചിമ റെയിൽവേ നീട്ടിയത്. നിലവിൽ ഡിസംബർ അവസാനം വരെയുള്ള സർവീസുകൾ ജനുവരി അവസാനം വരെയാക്കി നീട്ടി.

Bengaluru Kerala Special Train: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ; സർവീസുകൾ നീട്ടി റെയിൽവെ

പ്രതീകാത്മക ചിത്രം

Updated On: 

09 Dec 2025 13:27 PM

ബെം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള രണ്ട് സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടി റെയിൽവേ. ശബരിമല, പൊങ്കൽ തിരക്ക് പ്രമാണിച്ച് ഹുബ്ബള്ളി–കൊല്ലം, എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് സ്പെഷൽ ട്രെയിനുകളുടെ സർവീസ് ആണ് ദക്ഷിണ പശ്ചിമ റെയിൽവേ നീട്ടിയത്. നിലവിൽ ഡിസംബർ അവസാനം വരെയുള്ള സർവീസുകൾ ജനുവരി അവസാനം വരെയാക്കി നീട്ടി.

 

സ്പെഷ്യൽ ട്രെയിൻ സർവീസ് – ക്രമീകരണം

 

ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി–കൊല്ലം സ്പെഷ്യൽ (07313) ജനുവരി 25 വരെയും കൊല്ലം–എസ്എംവിടി ബെംഗളൂരു (07314) സ്പെഷ്യൽ ജനുവരി 26 വരെയും സർവീസ് നടത്തുന്നതാണ്. ഹുബ്ബള്ളിയിൽ നിന്ന് ഞായറാഴ്ചകളിലും കൊല്ലത്ത് നിന്ന് തിങ്കളാഴ്ചകളിലുമാണ് സർവീസ് ഉണ്ടായിരിക്കുന്നത്. നിലവിൽ കൊല്ലത്ത് ഉച്ചയ്ക്ക് 12.55ന് എത്തിയിരുന്ന ട്രെയിൻ 1.15ന് മാത്രമേ എത്തുകയുള്ളൂ.

എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06523) ജനുവരി 26 വരെയും തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06524) 27 വരെയും സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് തിങ്കളാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴചകളിലുമാണ് സർവീസ് നടത്തുന്നത്.

ALSO READ: ഗോവയ്ക്ക് പോയാലോ… അതും ട്രെയിനിൽ; സ്പെഷ്യൽ ട്രെയിൻ, കേരളത്തിൽ 18 സ്റ്റോപ്പുകൾ

എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06547) ജനുവരി 29 വരെയും തിരുവനന്തപുരം നോർത്ത് –എസ്എംവിടി ബെംഗളൂരു (06548) 30 വരെയുമാണ് സർവീസ്. ബെംഗളൂരുവിൽ നിന്ന് ബുധനാഴ്ചകളിലും തിരുവനന്തപുരത്ത് നിന്ന് വ്യാഴാഴ്ചകളിലുമാണ് സർവീസ്.

എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് (06555) ജനുവരി 30 വരെയും തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06556) ഫെബ്രുവരി ഒന്ന് വരെയും സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് വെള്ളിയാഴ്ചകളിലും തിരുവനന്തപുരത്ത് നിന്നു ഞായറാഴ്ചകളിലുമാണ് സർവീസ് ഉണ്ടായിരിക്കുന്നത്. ബെംഗളൂരുവിൽ രാവിലെ 7.30ന് പകരം 8.15നായിരിക്കും ട്രെയിൻ എത്തുന്നത്.

ചായ വീണ്ടും വീണ്ടും ചൂടാക്കുന്നത് അപകടമാണോ?
കാരറ്റിന്റെ ​ഗുണം ഇരട്ടിയാക്കും, ഇങ്ങനെ വാങ്ങൂ...
ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
കലാശക്കൊട്ടിന് ഒരുമിച്ച് നൃത്തം ചെയ്ത് സ്ഥാനാർഥികളായ അമ്മയും മകളും
മരത്താൽ ചുറ്റപ്പെട്ട വീട്
പന്ത് തട്ടി ബൈക്കിൻ്റെ നിയന്ത്രണം പോയി
നീലഗിരി പാടിച്ചേരിയിൽ ഇറങ്ങിയ കാട്ടുപോത്ത്