Thamarassery Churam : താമരശ്ശേരി ചുരം വഴി പോകുന്നവരുടെ ശ്രദ്ധയ്ക്ക്! ഇന്ന് വൈകിട്ട് മുതൽ യാത്ര നിയന്ത്രണമുണ്ട്
Thamarassery Churam Traffic Restriction Updates : ബലിപെരുന്നാളും വാരാന്ത്യമായതിനെ തുടർന്നും കൂടുതൽ വിനോദ സഞ്ചാരികൾ ചുരം കയറി വരാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്.

Thamarassery Churam
കോഴിക്കോട് : താമരശ്ശേരി ചുരം വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തി താമരശ്ശേരി പോലീസ്. ഇന്ന് ജൂൺ ഏഴാം തീയതി ശനിയാഴ്ച രാത്രി ഏഴ് മുതൽ അർധരാത്രി വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് താമരശ്ശേരി ഇൻസ്പെക്ടർ സായൂജ് കുമാർ അറിയിപ്പ് ഇറക്കുകയും ചെയ്തു. അവശ്യ സർവീസ് ഒഴികെ പ്രത്യേകിച്ച് ചുരത്തിലേക്ക് കയറുന്ന വിനോദ സഞ്ചാരികൾക്കാണ് നിയന്ത്രണമുള്ളത്.
ബലി പെരുന്നാളും വാരാന്ത്യം പ്രമാണിച്ച് കൂടുതൽ സഞ്ചാരികൾ താമരശ്ശേരി ചുരം വഴി യാത്ര ചെയ്യാൻ സാധ്യതയുള്ളതിനാലണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. കൂട്ടത്തെ വിനോദസഞ്ചാരികൾ വാഹനവുമായി ചുരത്തിലേക്ക് പ്രവേശിച്ചാൽ വലിയ ഗതാഗത തടസ്സം സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാലാണ് ഈ നടപടി. ഇന്ന് ഏഴ് മണിക്ക് ശേഷം ചുരത്തിനുള്ളിൽ അനധികൃതമായി പാർക്കിങ് നടത്തുന്നത, കൂട്ടം കൂടുന്നതും പോലീസ് വിലക്കേർപ്പെടുത്തിട്ടുണ്ട്.
ALSO READ : Kerala rain alert: മഴ വീണ്ടും വരവായി, ചൊവ്വാഴ്ച മുതല്‍ വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്
കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ വയനാട്ടിലേക്ക് പ്രവേശിക്കാനുള്ള പ്രധാന കവാടമാണ് താമരശ്ശേരി ചുരം. കോഴിക്കോട്-കൊല്ലഗൽ ദേശീപാതയിൽ കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പ്രധാന ഇടമാണ് താമരശ്ശേരി ചുരം. 12 കിലോമീറ്ററോളം ദൂരമുള്ള ചുരത്തിൽ 9 ഹെയർപിൻ വളവുകളാണുള്ളത്. ഈ ഹെയർപിൻ വളവുകൾ കയറി വയനാട്ടിലെ ലക്കടിയിലേക്ക് പ്രവേശിക്കുമ്പോൾ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2625 അടി മുകളിൽ എത്തും.