Madavoorpara: മലമുകളിൽ ഒരു ഗുഹാക്ഷേത്രം; ചരിത്രവും സാഹസികതയും ചേരുന്ന മടവൂർപാറ
Madavoorpara Destination In Trivandrum: തിരുവനന്തരപുരം നിവാസികൾക്ക് സുപരിചിതമായിരുന്ന ഇടമാണെങ്കിലും മറ്റ് ജില്ലകാർക്ക് ഇതൊരു ഹിഡൻ സ്പോട്ടാണ്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് പാറയിലേക്കുള്ള കയറ്റവും പ്രകൃതി സ്നേഹികൾക്ക് ആവശ്യമായ പച്ചപ്പിൻറെ കാഴ്ചയും പിന്നെ വിശ്വാസികൾക്കായി ഒരു ഗുഹാ ക്ഷേത്രവുമാണ് ഇവിടുത്തെ പ്രത്യേകത.
ചരിത്രാതീതകാലത്തെ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന ഒരിടമാണ് തിരുവനന്തപുരത്തെ മടവൂർപാറ. തലസ്ഥാന നഗരിയിലെ എണ്ണിതീർക്കാൻ കഴിയാത്ത കാഴ്ച്ചകളിൽ ഒന്നാണ് മടവൂർപാറയും അവിടെയുള്ള ക്ഷേത്രവും. ഞണ്ടുപാറയും ദ്രവ്യപ്പാറയും അമ്പൂരിയും ശാസ്താമ്പാറയും തുടങ്ങി നിരവധി പാറകൾ വേറെയുണ്ടെങ്കിലും മടവൂർപ്പാറയിലെ ഐതിഹ്യവും ചരിത്രവും തന്നെയാണ് ഇതിനെ വേറിട്ട് നിർത്തുന്നത്.
തിരുവനന്തരപുരം നിവാസികൾക്ക് സുപരിചിതമായിരുന്ന ഇടമാണെങ്കിലും മറ്റ് ജില്ലകാർക്ക് ഇതൊരു ഹിഡൻ സ്പോട്ടാണ്. സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് പാറയിലേക്കുള്ള കയറ്റവും പ്രകൃതി സ്നേഹികൾക്ക് ആവശ്യമായ പച്ചപ്പിൻറെ കാഴ്ചയും പിന്നെ വിശ്വാസികൾക്കായി ഒരു ഗുഹാ ക്ഷേത്രവുമാണ് ഇവിടുത്തെ പ്രത്യേകത.
ഒറ്റ ദിവസംകൊണ്ടോ ഒരു വീക്കെൻഡ് യാത്രകയ്ക്കോ പറ്റിയ ഇടമാണ് മടവൂർപ്പാറ. വെറുതേ ഒരു യാത്രയാണെങ്കിൽ പോലും കാണാനും അറിയാനും ഒരുപാട് ഉള്ളയിടം. തിരുവനന്തപുരത്തിൻറെ തിരക്കുകളിൽ നിന്ന് അകന്ന് മാറി യാത്ര പോകുവാൻ പറ്റിയ ഇടം കൂടിയാണ് മടവൂർപ്പാറ. നഗരത്തിൻ്റെ തിരക്കില്ലെങ്കിലും മലമുകളിൽ കയറിയാൽ നഗരത്തെ കാണാൻ കഴിയും. ചുറ്റും പച്ചപ്പും അകലെയായി നോക്കെത്താ ദൂരത്ത് പരന്ന് കിടക്കുന്ന കടലും.
മറ്റ് സ്ഥലങ്ങളെപ്പോലെ സോഷ്യൽ മീഡിയ റീലുകളിലൂടെ അടുത്തിടെയാണ് മടവൂർപ്പാറയും സഞ്ചാരികൾക്കിയിൽ പേരെടുത്ത് തുടങ്ങിയത്. അവിടെയെത്തിയാൽ മുളകൊണ്ട് തീർത്ത ഒരു കോണിയിലൂടെ കയറിവേണം പാറമുകളിലെത്താൻ. നിങ്ങൾ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു അനുഭവമായിരിക്കും അത്. എ.ഡി. 850-ൽ നിർമ്മിക്കപ്പെട്ട് എന്ന് വിശ്വസിക്കുന്നതാണ് മടവൂർ പാറയിൽ സ്ഥിതി ചെയ്യുന്ന ഗുഹാ ക്ഷേത്രം. സമുദ്രനിരപ്പിൽ നിന്നും 300 അടി മുകളിൽ പടുകൂറ്റൻ പാറയുടെ മുകളിലായാണ് ഈ ക്ഷേത്രമുള്ളത്.
ശ്രീകോവിലും ശിവലിംഗവും അടക്കം പൂർണ്ണമായും കരിങ്കൽ തുരന്നുണ്ടാക്കിയ ഈ ക്ഷേത്രം വ്യത്യസ്തമായ ഒരു കാഴ്ചയാണ് നിങ്ങൾക്ക് സമ്മാനിക്കുന്നത്. ക്ഷേത്രത്തിലേക്ക് എത്തണമെങ്കിൽ പാറയിൽ കൊത്തിയ പടവുകൾ കയറണം. സാഹസിക പ്രേമികൾക്ക് വളരെ ഇഷ്ടമുള്ള രീതിയാണ് ഈ നടത്തം. ദിവസേന നിരവധി ആളുകളാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. അതിൽ പ്രദേശവാസികളും മറ്റ് ജില്ലകാരും ഉൾപ്പെടുന്നു.
ശിവനാണ് ഗുഹാ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. പാറയുടെ മുകളിൽ ഒരിക്കലും വറ്റാത്ത ഒരു കുളവും നിങ്ങൾക്ക് കാണാം. ഇതിനെ ഭക്തർ ഗംഗാ തീർത്ഥം എന്നാണ് വിളിക്കുന്നത്. ക്ഷേത്രത്തിന്റെ തൂണുകളും, വശങ്ങളിലുള്ള സുബ്രഹ്മണ്യന്റെയും ഗണപതിയുടെയും വിഗ്രഹങ്ങളും ശ്രികോവിലും ഉള്ളിലെ പീഠവും ശിവലിംഗവുമെല്ലാം പാറ തുരന്ന് നിർമ്മിച്ചതാണ്.