Kitchen Tips: പച്ചക്കറികളിൽ നിന്നും പഴങ്ങളിൽ നിന്നും രാസവസ്തുക്കൾ എങ്ങനെ നീക്കം ചെയ്യാം?
കൃത്യമായി പച്ചക്കറികളും പഴങ്ങളും കഴുകി ഉപയോഗിച്ചില്ലെങ്കിൽ ഒരു പക്ഷെ നിങ്ങളെ കാത്തിരിക്കുന്നത് മാരക രോഗങ്ങളായിരിക്കാം....
പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും രാസവസ്തുക്കൾ നീക്കം ചെയ്യുന്നതിന് ഉപ്പുവെള്ളത്തിൽ കുറച്ചുനേരം ഇട്ടു വെക്കുന്നതും മികച്ച രീതികളിൽ ഒന്നാണ്
- വീട്ടിൽ പച്ചക്കറികളു പഴങ്ങളും കഴുകി ഉപയോഗിക്കുന്നവരാണോ നിങ്ങൾ. എങ്കിലിത് നിങ്ങൾക്കായുള്ളതാണ്
- എത്ര കഴുകിയാലും ഇവയിലെ രാസ വസ്തുക്കൾ പോകണമെന്നില്ല. ഇത്തരം രാസവസ്തുക്കൾ തളിച്ച ഭക്ഷണം കഴിച്ചാൽ പല രോഗങ്ങളും പിടിപെടാം
- പഴങ്ങളും പച്ചക്കറികളും വാങ്ങി വന്നയുടൻ കഴുകരുത്. ശുദ്ധമായ വെള്ളത്തിൽ കഴുകുക. ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും അതിൽ പഴങ്ങളോ പച്ചക്കറികളോ ഇട്ടു വെക്കുക. ഇതിന് ശേഷം കൈകൊണ്ട് തടവി വേണം അഴുക്ക് കളയാൻ
- പഴങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും രാസവസ്തുക്കൾ നീക്കം ചെയ്യുന്നതിന് ഉപ്പുവെള്ളത്തിൽ കുറച്ചുനേരം ഇട്ടു വെക്കുന്നതും മികച്ച രീതികളിൽ ഒന്നാണ്
- പഴങ്ങളും പച്ചക്കറികളും വിനാഗിരിയിൽ സൂക്ഷിക്കുന്നത് നല്ലതാണ്. കൃത്യമായ അളവിൽ വേണം ഇത് ചെയ്യാൻ




