Valentine’s Day 2025: പ്രണയിക്കുന്നവർക്കു വേണ്ടി ജീവൻ വെടിഞ്ഞ വാലന്റൈൻ പുരോഹിതൻ; ഒരാഴ്ച നീളുന്ന ആഘോഷം; പ്രണയദിനത്തിന് പിന്നിലെ കഥ
Epic History Valentine's Day: പ്രണയിക്കുന്നവർ പരസ്പരം തങ്ങളുടെ സ്നേഹങ്ങൾ പങ്കുവച്ചും സമ്മാനങ്ങള്‍ നല്‍കിയും ഈ ദിനം ആഘോഷിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഇതിനു പിന്നിൽ നിരവധി ഐതിഹ്യങ്ങളാണുള്ളത്.

പ്രണയിക്കുന്നവർക്കായി ഒരു ദിനം അതാണ് വാലന്റൈൻസ് ഡേ. എല്ലാവർഷവും ഫ്രബ്രുവരി 14ന് വാലന്റൈൻസ് ഡേ നാം ആഘോഷിക്കുന്നു. പ്രണയിക്കുന്നവർക്കു വേണ്ടി ജീവൻ വെടിഞ്ഞ പുരോഹിതന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്. പ്രണയിക്കുന്നവർ പരസ്പരം തങ്ങളുടെ സ്നേഹങ്ങൾ പങ്കുവച്ചും സമ്മാനങ്ങള്‍ നല്‍കിയും ഈ ദിനം ആഘോഷിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഇതിനു പിന്നിൽ നിരവധി ഐതിഹ്യങ്ങളാണുള്ളത്. അതിൽ പ്രധാനമായും സെന്റ് വാലന്റൈന്‍ എന്ന പുരോഹിതനുമായി ബന്ധപ്പെട്ടുള്ള കഥയാണ്.
ചരിത്രം
ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് കത്തോലിക്കാ സഭയുടെ ബിഷപ്പായിരുന്നു വാലന്റൈൻ. അക്കാലത്ത് സൈന്യത്തിലുള്ള യുവാക്കൾക്ക് വിവാഹം കഴിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിവാഹം കഴിച്ചാൽ പുരുഷന്മാർക്ക് യുദ്ധത്തിൽ ശ്രദ്ധ കുറയും എന്ന കാരണം ചൂണ്ടികാട്ടിയാണ് ഈ വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ വാലന്റൈന്‍ ഈ ചിന്തഗതിയിൽ വിശ്വസിച്ചിരുന്നില്ല. അദ്ദേഹം പരസ്പരം സ്നേഹിക്കുന്നവരുടെ വിവാഹങ്ങൾ നടത്തികൊടുത്തു. എന്നാൽ ഇതറിഞ്ഞ ചക്രവര്‍ത്തി അദ്ദേഹത്തെ ജയിലില്‍ അടച്ചു. ഈ സമയം ജയിലറുടെ അന്ധയായ മകളുമായി ഇയാൾ പ്രണയത്തിലായി. പുരോഹിതന്റെ ആത്മർത്മായ പ്രണയവും വിശ്വാസവും കാരണം ആ പെൺകുട്ടിക്ക് കാഴ്ചശക്തി ലഭിച്ചു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ പ്രണയിച്ച വാലന്റൈന്റെ തല വെട്ടാൻ ചക്രവർത്തി നിർദേശം നൽകി. ഇതിനായി കൊണ്ടുപോകുന്നതിനു മുൻപ് വാലൻന്റൈൻ ആ പെൺകുട്ടിക്ക് ഒരു കുറിപ്പ് സമ്മാനിച്ചു. അതിൽ “ഫ്രം യുവർ വാലൻന്റൈൻ” എന്നെഴുതിയിട്ടുണ്ടായിരുന്നു. ഇതിനു ശേഷമാണ് ബിഷപ്പ് വാലൻന്റൈന്റെ ഓർമ്മയ്ക്കായി ഫെബ്രുവരി 14 ന് വാലൻന്റൈൻ ദിനം ആഘോഷിക്കാൻ തുടങ്ങിയത്.
Also Read: പത്ത് വര്‍ഷം കഴിഞ്ഞാല്‍ 1 കോടി രൂപയെന്നാൽ 55 ലക്ഷം രൂപ
എന്നാൽ മറ്റൊരു കഥ ഇങ്ങനെയാണ്. റോമൻ ഉത്സവമായ ലൂപ്പർകാലിയയുമായി (Lupercalia) ബന്ധപ്പെട്ടാണ് വാലന്റൈൻസ് ഡേ ആഘോഷിക്കുന്നത് എന്നാണ്. വസന്തകാലത്തിൻ്റെ തുടക്കത്തിലാണ് ഈ ഉത്സവം നടത്തപ്പെടാറുള്ളത്. ഉത്സവത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കുന്ന സ്ത്രീകളെ പുരുഷന്മാരുമായി ജോടികളാക്കിയിരുന്നു. അഞ്ചാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ, പോപ്പ് ഗെലാസിയസ് ഒന്നാമൻ ഈ ആഘോഷത്തിന് പകരം സെൻ്റ് വാലൻ്റൈൻസ് ദിനം ആചരിക്കാൻ ആരംഭിച്ചതായി പറയപ്പെടുന്നു. എന്നാൽ 14-ാം നൂറ്റാണ്ട് വരെ പ്രണയദിനമായി വാലൻ്റൈൻസ് ദിനം അടയാളപ്പെടുത്തിയിരുന്നില്ല.
ഏഴ് ദിവസം നീളുന്ന ആഘോഷം
പ്രണയിക്കാൻ അങ്ങനെ പ്രത്യേകം ഒരു ദിവസത്തിന്റെ ആവശ്യമില്ല. എന്നാൽ പ്രണയത്തിനും പ്രണയിക്കുന്നവർക്കുമുള്ള അംഗീകാരമാണ് ഈ ദിവസം. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷമാണ് ഇതിനു പിന്നിലുള്ളത്. ഫെബ്രുവരി 7 മുതൽ 14 വരെയാണ് ആഘോഷം നീളുന്നത്. ഇതിനെ വാലന്റൈൻ വീക്ക് എന്നാണ് അറിയപ്പെടുക. ഇതിലെ ഓരോ ദിവസത്തിനും ഓരോ പ്രത്യേകയുണ്ട്. റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ എന്നിങ്ങനെയാണ് ആഘോഷങ്ങൾ. ഇതിനൊക്കെ ഒടുവിലാണ് ഫ്രബ്രുവരി 14ന് വാലന്റൈൻസ് ഡേ ആഘോഷിക്കുന്നത്.
പല രാജ്യത്തും വ്യത്യസ്ത ആചാരങ്ങൾ
പല രാജ്യത്തും വ്യത്യസ്ത രീതികളിലാണ് ഈ ദിനം ആഘോഷിക്കുന്നത്. പല രാജ്യങ്ങളിലും ഈ ദിനവുമായി ബന്ധപ്പെട്ട് രഹസ്യ ആചാരങ്ങളാണ് നടക്കുന്നത്. നോര്‍വ്വേ, ഫിലിപ്പീന്‍സ്, ജപ്പാന്‍, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങളിൽ വിചിത്രമായ പല ആചരങ്ങൾ നടത്തിവരുന്നുണ്ട്.