Calcium Supplements: രാവിലെയോ രാത്രിയോ? ശരീരത്തിന് കാൽസ്യം ആവശ്യമുള്ളത് എപ്പോൾ

Calcium Supplements ​Intake Time: കാൽസ്യം സപ്ലിമെന്റുകളുടെ കാര്യത്തിൽ സമയം പ്രധാനമാണ്. എന്നാൽ നിങ്ങൾ അവ എങ്ങനെ കഴിക്കുന്നു, എന്തിൻ്റെ ഒപ്പമാണ് കഴിക്കുന്നത് ഇവയെല്ലാം പ്രധാന ഘടകമാണ്. ശരീരത്തിന് ഒറ്റയടിക്ക് 500–600 മില്ലിഗ്രാമിൽ കൂടുതൽ കാൽസ്യം ആഗിരണം ചെയ്യാൻ കഴിയില്ല. എന്നാൽ നിങ്ങൾ ഉച്ചഭക്ഷണത്തിന് ശേഷമാണ് കാൽസ്യം സപ്ലിമെൻ്റുകൾ കഴിക്കുന്നതെങ്കിൽ അതിന്റെ പകുതിയോളം പാഴായിപ്പോകുകയാണ് ചെയ്യുന്നത്.

Calcium Supplements: രാവിലെയോ രാത്രിയോ? ശരീരത്തിന് കാൽസ്യം ആവശ്യമുള്ളത് എപ്പോൾ

Calcium Supplements

Published: 

07 May 2025 | 11:51 AM

കാൽസ്യം നമ്മുടെ എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ്. പ്രായമാകുന്നതോടെ ശരീരം ആന്തരികവും ബാഹ്യവുമായ പലതരത്തിലുള്ള മാറ്റങ്ങളിലൂടെ കടന്നു പോകും. അതിനാൽ കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ നിങ്ങൾ കാൽസ്യത്തിൻ്റെ സപ്ലിമെൻ്റുകളാണ് എടുക്കുന്നതെങ്കിൽ അത് കഴിക്കുന്ന സമയം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. സപ്ലിമെൻ്റുകൾ ശരീരത്തിൽ ആ​ഗിരണം ചെയ്യുന്ന തരത്തിൽ കഴിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

കാൽസ്യം സപ്ലിമെന്റുകളുടെ കാര്യത്തിൽ സമയം പ്രധാനമാണ്. എന്നാൽ നിങ്ങൾ അവ എങ്ങനെ കഴിക്കുന്നു, എന്തിൻ്റെ ഒപ്പമാണ് കഴിക്കുന്നത് ഇവയെല്ലാം പ്രധാന ഘടകമാണ്. ശരീരത്തിന് ഒറ്റയടിക്ക് 500–600 മില്ലിഗ്രാമിൽ കൂടുതൽ കാൽസ്യം ആഗിരണം ചെയ്യാൻ കഴിയില്ല. എന്നാൽ നിങ്ങൾ ഉച്ചഭക്ഷണത്തിന് ശേഷമാണ് കാൽസ്യം സപ്ലിമെൻ്റുകൾ കഴിക്കുന്നതെങ്കിൽ അതിന്റെ പകുതിയോളം പാഴായിപ്പോകുകയാണ് ചെയ്യുന്നത്.

ധാരാളം ആളുകൾ പ്രഭാതഭക്ഷണത്തോടൊപ്പം കാൽസ്യം സപ്ലിമെന്റുകൾ കഴിക്കാറുണ്ട്. പ്രത്യേകിച്ച് കാൽസ്യം ഉൾപ്പെടുന്ന മൾട്ടിവിറ്റാമിനുകൾ. എന്നാൽ ആ പ്രഭാത സമയത്ത് സപ്ലിമെൻ്റുകൾ എല്ലാവരിലും പ്രവർത്തികണമെന്നില്ല. കാരണം പ്രഭാതഭക്ഷണം അതിനെ ഇല്ലാതാക്കുന്നു. കാൽസ്യം മറ്റ് പോഷകങ്ങളായ ഇരുമ്പ്, മഗ്നീഷ്യം, സിങ്ക് എന്നിവയുമായി പോരാടുന്നു. രാവിലെയുള്ള ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കുന്നതും കാൽസ്യത്തിൻ്റെ ആഗിരണം കുറയ്ക്കുന്നവയാണ്.

അതിനാൽ നിങ്ങൾ രാവിലെ കാൽസ്യം കഴിക്കുകയാണെങ്കിൽ ഒരു മണിക്കൂറിന് ശേഷമേ കഫീനടങ്ങിയവ കഴിക്കാവൂ. അതേസമയം രാത്രിയിൽ കാൽസ്യം കഴിക്കുന്നതിലൂടെ അസ്ഥിയുടെ ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ സാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കാരണം നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങളുടെ അസ്ഥികൾ ഏറ്റവും നല്ല രീതിയിൽ നന്നാക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുന്നു. അതിവേ​ഗം ആ​ഗിരണം ചെയ്യാൻ സഹായിക്കുന്നു.

നിങ്ങൾ ആർത്തവവിരാമം നേരിടുന്ന വ്യക്തിയാണെങ്കിൽ അല്ലെങ്കിൽ ആർത്തവവിരാമം കഴിഞ്ഞ വ്യക്തിയാണെങ്കിൽ, നിങ്ങളുടെ കാൽസ്യത്തിന്റെ ആവശ്യകത കൂടുതലാണ് (1200 മില്ലിഗ്രാം/ദിവസം). എന്നാൽ ഹോർമോൺ മാറ്റങ്ങൾ കാരണം ആഗിരണം കുറഞ്ഞേക്കാം.

 

പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്