AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

അറിവുള്ളവരോട് പ്രണയം തോന്നുന്നുണ്ടോ? അതാണ് സാപ്പിയോസെക്ഷ്വല്‍ പ്രണയം

സാപിയന്‍സ് എന്നത് ഒരു ലാറ്റിന്‍ പദമാണ്. ജ്ഞാനം അല്ലെങ്കില്‍ വിവേകം എന്നാണ് ആ വാക്കിനര്‍ഥം. അതില്‍ നിന്നാണ് സാപ്പിയോസെക്ഷ്വാലിറ്റി എന്ന വാക്കുണ്ടായത്. മറ്റൊരു അറിവ്, ചിന്ത, ബുദ്ധിശക്തി എന്നിവയില്‍ ആകൃഷ്ടരാകുകയാണ് സാപ്പിയോസെക്ഷ്വലുകള്‍.

അറിവുള്ളവരോട് പ്രണയം തോന്നുന്നുണ്ടോ? അതാണ് സാപ്പിയോസെക്ഷ്വല്‍ പ്രണയം
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Updated On: 01 Feb 2025 15:12 PM

പ്രണയം ആരോട് വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും തോന്നാം. എന്നാല്‍ ഓരോരുത്തരോടും തോന്നുന്ന പ്രണയത്തിന് ഓരോരോ നിര്‍വചനങ്ങളുണ്ട്. ലൈംഗിക വിഭിന്നതകളും ഓരോരുത്തരെയും വ്യത്യസ്തരാക്കുന്നു. വിവിധ തരത്തിലുള്ള ലൈംഗിക ആകര്‍ഷണങ്ങളുണ്ട്. അക്കൂട്ടത്തിലൊന്നാണ് സാപ്പിയോസെക്ഷ്വാലിറ്റി. മറ്റൊരാളുടെ ബുദ്ധിശക്തിയിലും ബൗദ്ധിക കഴിവിലുമാണ് ഇക്കൂട്ടര്‍ ആകൃഷ്ടരാകുന്നത്.

സാപിയന്‍സ് എന്നത് ഒരു ലാറ്റിന്‍ പദമാണ്. ജ്ഞാനം അല്ലെങ്കില്‍ വിവേകം എന്നാണ് ആ വാക്കിനര്‍ഥം. അതില്‍ നിന്നാണ് സാപ്പിയോസെക്ഷ്വാലിറ്റി എന്ന വാക്കുണ്ടായത്. മറ്റൊരു അറിവ്, ചിന്ത, ബുദ്ധിശക്തി എന്നിവയില്‍ ആകൃഷ്ടരാകുകയാണ് സാപ്പിയോസെക്ഷ്വലുകള്‍.

ഇക്കൂട്ടര്‍ എല്‍ജിബിടിക്യൂ സമൂഹത്തില്‍ ഉള്‍പ്പെടുന്നവരുമാകാം. എഴുത്തുകാര്‍, സംവിധായകര്‍, അധ്യാപകര്‍ തുടങ്ങി പലരോടും ഇത്തരക്കാര്‍ ആകര്‍ഷണം തോന്നാം. എന്നാല്‍ വിഭാഗത്തെ അംഗീകരിക്കാന്‍ സമൂഹം പൂര്‍ണായും സജ്ജമായിട്ടില്ല.

സാപ്പിയോസെക്ഷ്വലുകള്‍

ഏറെ ആഴത്തിലുള്ള സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള കഴിവ് ഇക്കൂട്ടര്‍ക്ക് കൂടുതലായിരിക്കും. മാത്രമല്ല, മികച്ച ഹാസ്യബോധമുള്ള ഇവര്‍ വളരെയധികം ആകര്‍ഷണം നേടുന്നവരാണ്.

സിനിമ, സാഹിത്യം, കല തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് ഇവര്‍ക്ക് വലിയ താത്പര്യമായിരിക്കും. ഇക്കൂട്ടര്‍ക്ക് വായന, സിനിമ, കല എന്നിവയോട് വലിയ ഇഷ്ടമുണ്ടായിരിക്കും. യഥാര്‍ഥ ജീവിതവുമായി ബന്ധപ്പെട്ടുള്ള കാഴ്ചപ്പാടുകളും പ്രവര്‍ത്തനങ്ങളും ഉള്ളവരാണ് ഇവരെ കൂടുതല്‍ ആകൃഷ്ടരാക്കുന്നത്.

Also Read: Menstrual Cramp Remedies: ആർത്തവ സമയത്തെ വേദനയാണോ പ്രശ്നം? എങ്കിൽ ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

സാപ്പിയോസെക്ഷ്വലുകള്‍ക്ക് ശാരീരകമായ അടുപ്പത്തേക്കാള്‍ ബുദ്ധിപരമായ ആകര്‍ഷണമാണ് പ്രധാനമായും തോന്നുന്നത്. പുതിയ കാര്യങ്ങള്‍ പഠിക്കുക, ചിന്തകള്‍ പങ്കുവെക്കല്‍ തുടങ്ങിയ കാര്യങ്ങളിലൂടെ ഇവരുടെ പ്രണയം വളരുന്നു. വളരെ ആഴത്തിലുള്ള ബൗദ്ധിക ബന്ധമാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ബുദ്ധിപരമായി വളരെയേറെ മുന്നില്‍ നില്‍ക്കുന്നവരുമായുള്ള സംഭാഷണങ്ങള്‍ ഇവഇവരില്‍ ആകര്‍ഷഴും ലൈംഗിക താത്പര്യങ്ങളും ഉണ്ടാക്കുന്നു.

സാപ്പിയോസെക്ഷ്വലുകളായ സ്ത്രീകള്‍ പൊതുവേ വിദ്യാഭ്യാസം, ബുദ്ധി, വിജ്ഞാനം എന്നിവയിലാണ് ആകൃഷ്ടരാകുന്നത്. ഇവര്‍ ശാരീരിക ആകര്‍ഷണത്തിനേക്കാള്‍ മാനസികമായ അടുപ്പത്തിന് പ്രാധാന്യം നല്‍കുന്നു. എന്നാല്‍ സാപ്പിയോസെക്ഷ്വലുകളായ പുരുഷന്മാരായ ബുദ്ധിയ്ക്കും ശാരീരിക ബന്ധത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്നു.

(മുകളില്‍ നല്‍കിയിരിക്കുന്നത് ഒരു പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അക്കാര്യങ്ങളൊന്നും തന്നെ ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല)