Heart Attack: ജിമ്മിൽ പോകുന്നവർക്ക് എന്തുകൊണ്ട് ഹാർട്ട് അറ്റാക്ക് വരുന്നു
Heart Attack Reason in Youngsters: ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്ക് മറ്റ് രാജ്യങ്ങളിലെ ആളുകളെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് 10 വര്‍ഷം മുമ്പെങ്കിലും ഇന്ത്യക്കാര്‍ക്ക് ഹൃദ്രോഗം പിടിപെടുന്നു.
പണ്ട് കാലത്ത് അസുഖങ്ങള്‍ വരുന്നതിന് ഓരോ പ്രായമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെ അല്ല. ഏത് പ്രായക്കാര്‍ക്കും ഏതുതരത്തിലുള്ള അസുഖങ്ങളും എപ്പോള്‍ വേണമെങ്കിലും വരാം. പ്രായമോ ലിംഗമോ ഒന്നും അസുഖങ്ങള്‍ക്ക് ഒരു തടസമല്ല. ഈയടുത്തകാലത്തായി ചെറുപ്പക്കാരില്‍ ഹൃദയാഘാതം ഉണ്ടാകുന്ന കേസുകള്‍ ഒട്ടനവധിയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ ഹൃദയാഘാതം വന്ന് മരണപ്പെടുന്ന വാര്‍ത്തകള്‍ കണ്ടിട്ടില്ലെ.
ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്ക് മറ്റ് രാജ്യങ്ങളിലെ ആളുകളെ അപേക്ഷിച്ച് ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് 10 വര്‍ഷം മുമ്പെങ്കിലും ഇന്ത്യക്കാര്‍ക്ക് ഹൃദ്രോഗം പിടിപെടുന്നു. പാശ്ചാത്യരേക്കാള്‍ ചെറിയ രക്തക്കുഴലുകളാണ് നമുക്കുള്ളതെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതാകാം ഹൃദ്രോഗത്തിന് കാരണമെന്നും പഠനങ്ങള്‍ പറയുന്നു.
ജിമ്മില്‍ പോകുന്നവരിലും ഈ ഹൃദയാഘാത സാധ്യത ഒട്ടും തള്ളിക്കളയാന്‍ സാധിക്കില്ല. എന്തുകൊണ്ടാണ് ജിമ്മില്‍ പോയി ശരീരം സംരക്ഷിക്കുന്നവര്‍ക്കും ഹൃദയാഘാതം ഉണ്ടാകുന്നതെന്ന് അറിയാമോ?
Also Read: ചെറു പൊള്ളലുകൾക്ക് പ്രതിവിധി വീട്ടില്‍ തന്നെയുണ്ട്!
ഏതെങ്കിലും വര്‍ക്കൗട്ടിന് തയാറെടുക്കുന്ന സമയത്ത് അതിനായി നമ്മുടെ ശരീരം തയാറാണോ എന്ന് ആദ്യം തിരിച്ചറിയണം. നമ്മള്‍ നമ്മുടെ ബോഡിയെ കുറിച്ച് ചിന്തിക്കാതെ വര്‍ക്കൗട്ട് ചെയ്യുമ്പോഴാണ് പല അപകടങ്ങളും സംഭവിക്കുന്നത്. ശരീരത്തിന് സാധിക്കാത്ത ഒന്നും ചെയ്യാന്‍ പാടില്ലെന്ന് സാരം.
ഇന്നത്തെ കാലത്തെ ചെറുപ്പക്കാരില്‍ ഭൂരിഭാഗം ആളുകളും ജിമ്മില്‍ പോകുന്നവരാണ്. ചിലര്‍ ശരീരം ഫിറ്റാകാന്‍ ജിമ്മിനെ ആശ്രയിക്കുമ്പോള്‍ മറ്റുചിലര്‍ ശരീരം മെലിയുന്നതിനും തടിക്കുന്നതിനുമാണ് ജിമ്മില്‍ പോകുന്നത്. ഇങ്ങനെ പോകുന്ന പകുതിയോളം ആളുകളും അവര്‍ക്ക് യോജിച്ച വര്‍ക്കൗട്ടുകളാണോ ചെയ്യുന്നത് എന്നും മനസിലാക്കുന്നില്ല.
ഹൃദയാഘാതത്തിന്റെ കാരണങ്ങള്‍ ഇവയാണ്
1. അതികഠിനമായ വ്യായാമങ്ങള്‍
ഒരാളുടെ ശരീരത്തിന് താങ്ങാനാവാത്ത രീതിയിലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതാണ് പ്രധാന കാരണം. പ്രത്യേകിച്ച് ഓട്ടം, 10 മൈലോ അതിലധികമോ വേഗതയില്‍ സൈക്കിള്‍ ചവിട്ടല്‍, നീന്തല്‍, കയര്‍ ചാടല്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്നു. ഇതുമാത്രമല്ല, നിങ്ങളുടെ ശരീരത്തിന് താങ്ങാനാകുന്നതിലും കൂടുതലുള്ള എന്തും കഠിനമായത് തന്നെയാണ്.
2. ഉയര്‍ന്ന രക്തസമ്മര്‍ദം
വ്യായാമം ചെയ്യുമ്പോള്‍ രക്തസമ്മര്‍ദ്ദം പെട്ടെന്ന് ഉയരുന്നത് സാധാരണമാണ്. എന്നിരുന്നാലും, വ്യായാമം ചെയ്തുകഴിഞ്ഞാല്‍ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാകാത്തതാണ് പ്രശ്‌നം. ഇത് കൃത്യസമയത്ത് ഡോക്ടറെ സമീപിച്ച് പരിഹരിക്കേണ്ട അവസ്ഥയാണ്. ഇല്ലെങ്കില്‍ പൃദയാഘാത്തിലേക്ക് വഴിവെക്കാം.
3. ഹൃദയത്തിനുണ്ടാകുന്ന മറ്റ് തകരാറുകള്‍
ജിമ്മില്‍ പോകുന്ന പകുതിയോളം ആളുകള്‍ക്കും അവരുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ കുറിച്ച് വലിയ ധാരണ ഉണ്ടാകില്ല. പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാകുമ്പോഴാണ് പകിതിയോളം ആളുകളും ഹൃദയത്തെ കുറിച്ച് ചിന്തിക്കുന്നത്. കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ഹൃദയത്തിന്റെ ആരോഗ്യം പരിശോധിച്ച് ഉറപ്പുവരുത്തുക.
ഹൃദയം സംരക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
ചെക്കപ്പ്
സ്ഥിരമായി ജിമ്മില്‍ പോകുന്ന ആളുകള്‍, കായികവിനോദങ്ങളിലേര്‍പ്പെടുന്നവര്‍, കായികതാരങ്ങള്‍ എന്നിവരെല്ലാം തന്നെ കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തേണ്ടത് വളരെ അനിവാര്യമാണ്. വീട്ടിലോ അല്ലെങ്കില്‍ കുടുംബത്തിലോ ആര്‍ക്കെങ്കിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായിട്ടും നിങ്ങള്‍ ഇടയ്ക്ക് ചെക്കപ്പ് നടത്തിയിരിക്കണം. ഇസിജി, എക്കോ, ടിഎംടി, ലിപ്പിഡ് പ്രൊഫൈല്‍ ആന്റ് എഫ്ബീസ് എന്നീ പരിശോധനകള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ചെയ്യാന്‍ ശ്രദ്ധിക്കുക.
പാരമ്പര്യം
വീട്ടിലോ കുടുംബത്തിലോ ആര്‍ക്കെങ്കിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളോ, ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദയസ്തംഭനം എന്നിവയോ ഉണ്ടായിട്ടുള്ള ചരിത്രമുണ്ടെങ്കില്‍ അതെല്ലാം നിങ്ങള്‍ അറിഞ്ഞിരിക്കാന്‍ ശ്രമിക്കുക. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ വേണ്ടത്ര അറിവില്ലാത്തത് അപകടങ്ങളിലേക്ക് നയിച്ചേക്കാം.
ജീവിതരീതി
ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നുണ്ട് എന്ന കരുതി മറ്റ് സമയങ്ങളെല്ലാം അനാരോഗ്യകരമായ വിധം ജീവിക്കരുത്. മോശം ഭക്ഷണരീതി, ലഹരി ഉപയോഗം എന്നിവയെല്ലാം നിര്‍ത്തേണ്ടതാണ്. ആരോഗ്യകരമായ അല്ലെങ്കില്‍ ബാലന്‍സ്ഡ് ആയ ഭക്ഷണം വേണം കഴിക്കാന്‍. എങ്കില്‍ മാത്രമേ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുകയുള്ളൂ.
ഈ ലക്ഷണങ്ങള്‍ അവഗണിക്കേണ്ട
- ശ്വാസതടസം
- അസാധാരണമായ കിതപ്പ്
- ക്ഷീണം
- തലകറക്കം
- ശ്വാസതടസം
- നെഞ്ചുവേദന
തുടങ്ങിയ ലക്ഷണങ്ങളെല്ലാം ശ്രദ്ധിക്കണം. ഇത്തരം പ്രശ്‌നങ്ങളുള്ളപ്പോള്‍ വര്‍ക്കൗട്ട് ചെയ്യാതെ പെട്ടെന്നുതന്നെ ഡോക്ടറെ കാണേണ്ടതാണ്.
പരിശീലനം വേണ്ട
ഹൃദയാഘാതം പോലെ തീവ്രമായൊരു അവസ്ഥയുണ്ടായാല്‍ എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങള്‍ക്ക് കൃത്യമായ ധാരാണ ഉണ്ടായിരിക്കണം. എന്ത് ചെയ്യണം, എന്തെല്ലാം നോക്കണം, സിപിആറോ എഇഡിയോ നല്‍കണമെങ്കില്‍ അത് എങ്ങനെ, എന്ന് തുടങ്ങി എല്ലാത്തിനെ കുറിച്ചും ബോധവാന്മാരായിരിക്കുന്നത് നിങ്ങള്‍ക്ക് തന്നെയാണ് ഗുണം ചെയ്യുന്നത്.