World Environment Day 2025: ഭൂമിയ്ക്കായൊരു തൈ നടാം; ഇന്ന് ലോക പരിസ്ഥിതി ദിനം
World Environment Day 2025 Theme: ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍ എന്ന തീമില്‍ തന്നെയാണ് ഇത്തവണയും ലോകം പരിസ്ഥിതി ദിനം ആചരിക്കുന്നത്. ലോകം പ്ലാസ്റ്റിക്കിന്റെ കൈകളില്‍ ഇന്ന് മുക്തമാകണമെന്ന് നമ്മള്‍ ഓരോരുത്തരും ഇന്നേ ദിവസം പ്രതിജ്ഞയെടുക്കണം.
ഇന്ന് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അതിനെ സംരക്ഷിക്കുന്നതിന് കര്‍മ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. 1972ല്‍ മുതലാണ് ഐക്യരാഷ്ട്രസഭ ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനമായി ആചരിച്ച് തുടങ്ങിയത്. ലോകത്ത് ആദ്യമായി പരിസ്ഥിതി ദിനം ആചരിച്ചത് അമേരിക്കയിലാണ്.
ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷന്‍ എന്ന തീമില്‍ തന്നെയാണ് ഇത്തവണയും ലോകം പരിസ്ഥിതി ദിനം ആചരിക്കുന്നത്. 2025ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആഗോള ആതിഥേയ രാജ്യമാകുന്ന റിപ്പബ്ലിക് ഓഫ് കൊറിയ ആണ്.
ലോകം പ്ലാസ്റ്റിക്കിന്റെ കൈകളില്‍ ഇന്ന് മുക്തമാകണമെന്ന് നമ്മള്‍ ഓരോരുത്തരും ഇന്നേ ദിവസം പ്രതിജ്ഞയെടുക്കണം. ഈ ദിവസം സ്വീകരിക്കുന്ന നിലപാട് എന്നെന്നും പിന്തുടരാനും ശ്രദ്ധിക്കേണ്ടതാണ്.




പ്രതിവര്‍ഷം 400 ശലക്ഷം ടണ്ണിലധികം പ്ലാസ്റ്റിക് ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് വിവരം. ഇവയില്‍ ഭൂരിഭാഗവും ഒരു തവണ മാത്രം ഉപയോഗിക്കാന്‍ സാധിക്കുന്നവയാണ്. റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാസ്റ്റിക്കിന്റെ അളവ് 10 ശതമാനത്തില്‍ താഴെയാണ്.
ഇത്രയും വലിയ അളവില്‍ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിനാല്‍ തന്നെ ഭൂമിയ്‌ക്കെതിരെയുള്ള പ്രധാന ഭീഷണിയായി അത് മാറി കഴിഞ്ഞു. പ്ലാസ്റ്റിക് മലിനീകരണത്തിന് കാരണമാകും, അതിനാല്‍ അവയുടെ ഉപയോഗം കുറയ്ക്കുമെന്ന് ഈ പരിസ്ഥിതി ദിനത്തില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം.
പ്രതിദിനം അന്തരീക്ഷത്തിലേക്കെത്തിച്ചേരുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡ്, നൈട്രസ് ഓക്‌സൈഡ്, ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ എന്നിവയുടെ അളവും വര്‍ധിക്കുകയാണ്. ഇവ ഓസോണ്‍ പാളികളുടെ ശോഷണത്തിന് കാരണമാകുകയും അതുവഴി ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.
Also Read: Environment day: ജൂൺ 5 വെറുമൊരു പരിസ്ഥിതി ദിനം മാത്രമല്ല, പ്രത്യേകതകൾ ഇതെല്ലാം
അതിനാല്‍ തന്നെ പരിസ്ഥിതി ദിനം എന്നത് വെറും ആശംസകളില്‍ ഒതുക്കേണ്ടതല്ല. മരങ്ങള്‍ വെച്ചുപിടിപ്പിച്ചും, പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞും നമുക്ക് എന്നെന്നും പരിസ്ഥിതി ദിനം ആഘോഷിക്കാം.