Year Ender 2025: കോലാപൂരി ചെരുപ്പ് മുതൽ ഓട്ടോ-റിക്ഷ ബാഗ് വരെ; 2025ൽ ഫാഷൻ ലോകത്തെ പിടിച്ചുകുലുക്കിയ ട്രെൻഡുകൾ

From Kolhapuri Chappals To Auto-Rickshaw Bag: നെഹ്റു ജാക്കറ്റുകൾ മുതൽ തലപ്പാവ്, ദുപ്പട്ട വരെ, ആ​ഗോള ഫാഷൻ ലോകത്ത് ശ്രദ്ധപിടിച്ചുപറ്റിയവയാണ്. പലപ്പോഴും ഇത്തരം പല ഉല്പന്നങ്ങൾക്കും വേണ്ടത്ര പരി​ഗണന ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു ആശങ്കാജനകമായ കാര്യം. അത്തരത്തിൽ 2025ൽ ഫാഷൻ ലോകത്തെ പിടിച്ചുകുലുക്കിയ ഇന്ത്യൻ ട്രെൻഡുകൾ എന്തെല്ലാമെന്ന് നോക്കാം.

Year Ender 2025: കോലാപൂരി ചെരുപ്പ് മുതൽ ഓട്ടോ-റിക്ഷ ബാഗ് വരെ; 2025ൽ ഫാഷൻ ലോകത്തെ പിടിച്ചുകുലുക്കിയ ട്രെൻഡുകൾ

Kolhapuri Chappals , Louis Vuitton Auto-Rickshaw Bag

Updated On: 

17 Dec 2025 11:29 AM

ആഗോള ഫാഷൻ ലോകത്തിന് മുന്നിൽ ഇന്ത്യൻ ട്രെൻഡുകൾ ഇടംനേടിയ വർഷമാണ് 2025. നെഹ്റു ജാക്കറ്റുകൾ മുതൽ തലപ്പാവ്, ദുപ്പട്ട വരെ, ആ​ഗോള ഫാഷൻ ലോകത്ത് ശ്രദ്ധപിടിച്ചുപറ്റിയവയാണ്. പലപ്പോഴും ഇത്തരം പല ഉല്പന്നങ്ങൾക്കും വേണ്ടത്ര പരി​ഗണന ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു ആശങ്കാജനകമായ കാര്യം. അത്തരത്തിൽ 2025ൽ ഫാഷൻ ലോകത്തെ പിടിച്ചുകുലുക്കിയ ഇന്ത്യൻ ട്രെൻഡുകൾ എന്തെല്ലാമെന്ന് നോക്കാം.

കോലാപുരി ചെരുപ്പുകൾ

ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ സമൂഹമാധ്യമങ്ങളിലും ഫാഷൻ ലോകത്തും ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട ഒന്നായിരുന്നു കോലാപുരി ചെരുപ്പുകൾ. മിലാനിൽ വെച്ച് നടന്ന ആഗോള ഫാഷൻ ബ്രാൻഡ് പ്രാഡയുടെ സമ്മർ ഷോയിലാണ് കോലാപൂരി ചെരുപ്പുകൾ താരമായത്. പ്രാഡയുടെ ഷോയിൽ ഏകദേശം 1.16 ലക്ഷം രൂപയാണ് കോലാപൂരി മോഡലിന് വിലയിട്ടിരുന്നത്. ലോകത്തെ ലക്ഷ്വറി ബ്രാൻഡുകൾക്കിടയിൽ ഇന്ത്യയുടെ പരമ്പരാഗത മോഡലായ കോലാപൂരി സ്ഥാനം നേടിയതിൽ ഒരുപാട് പേർ അഭിമാനം പങ്കുവെച്ചിരുന്നു. എന്നാൽ കോലാപൂരി ചെരുപ്പുകൾക്ക് അർഹിച്ച അംഗീകാരം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ‌ വിമർശനങ്ങളും ഉയർന്നിരുന്നു.

ലൂയി വിറ്റൺ ഓട്ടോറിക്ഷ ബാഗ്

ആഡംബര ഫാഷൻ ബ്രാൻഡുകൾക്കിടയിൽ ഇന്ത്യയ്ക്ക് പേരെടുത്ത് കൊടുത്ത മറ്റൊന്നാണ് ലൂയി വിറ്റണിൻ്റെ ഓട്ടോറിക്ഷയുടെ മോഡലിലുള്ള ബാഗ്. ഇന്ത്യയിലെ ഓട്ടോറിക്ഷാ രൂപത്തിലുള്ള ഹാൻഡ്ബാഗാണ് ലോകമെമ്പാടും നിരവധി ആരാധകരുള്ള ലൂയി വിറ്റൺ 2025ൽ അവതരിപ്പിച്ചത്. ഇന്ത്യൻ പ്രാദേശിക സംസ്‌കാരവും ആഡംബരവും ഒന്നിച്ചുചേർത്ത ഈ ബാ​ഗിന് ഏകദേശം 35 ലക്ഷം രൂപയോളം വില വരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ആരാധകർക്കിടയിൽ ഈ ബാ​ഗ് വളരെയധികം ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.

Also Read: വിദേശ സഞ്ചാരികളുടെ ഹൃദയം കവർന്ന ഇന്ത്യയിലെ സ്ഥലങ്ങളും നിമിഷങ്ങളും

റാപ്‌സോഡിയ

ഡൽഹി ആസ്ഥാനമായുള്ള ഡിസൈനർ അനുപമ ദയാൽ തന്റെ ഡിസൈനുകൾ അന്താരാഷ്ട്ര ഫാഷൻ ശൃംഖലയായ റാപ്‌സോഡിയ യാതൊരു രൂപമാറ്റവുമില്ലാതെ വീണ്ടും പുർസൃഷ്ടിച്ചതായി കണ്ടെത്തിയത് 2025ലാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നുവന്നത്. രാജ്യത്തെ ഡിസൈനർമാരുടെ സൃഷ്ടികൾ സംരക്ഷിക്കപ്പെടുന്നില്ല എന്ന തരത്തിൽ നിരവധി വിമർശനങ്ങളാണ് ഉയർന്നത്.

ഡോൾസ് & ഗബ്ബാന

2025 ഓഗസ്റ്റിൽ, ഇറ്റലിയിലെ റോമൻ ഫോറത്തിൽ അവതരിപ്പിച്ച ഡോൾസ് & ഗബ്ബാനയുടെ ആൾട്ട മോഡ എസ്എസ് 25 ശേഖരത്തിൽ, ദക്ഷിണേഷ്യൻ വീടുകളിൽ സാധാരണയായി കണ്ടുവരുന്ന തടിയിൽ കൊത്തുപ്പണികളാൽ നിർമ്മിച്ച ബാ​ഗ് കണ്ടെത്തുകയുണ്ടായി. യാതൊരു ക്രെഡിറ്റും നൽകാതെയാണ് ഇവ പ്രദർശനത്തിനെത്തിയത്. ഈ പെട്ടികൾ പരമ്പരാഗതമായി ജന്ദൻകാരി ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള വാൽനട്ട് മരത്തിൻ്റെ തടി ഉപയോ​ഗിച്ചുള്ള ഇവയുടെ നിർമ്മാണം കശ്മീരിലെ സാധാരണക്കാരുടെ ജീവിതമാർ​ഗം കൂടിയാണ്. എന്നാൽ അവരെ തീർത്തും അവ​ഗണിക്കുന്ന തരത്തിലുള്ളതാണ് ഇത്തരം അം​ഗീകാരമില്ലാത്ത പ്രദർശനങ്ങളെന്നാണ് വിമർശനം ഉയർന്നുവന്നത്.

 

 

 

 

എല്ലിനും പല്ലിനും ഒരുപോലെ ​ഗുണം; മീൻ മുട്ട കഴിച്ചാൽ
അരിപ്പൊടിൽ ഇതൊന്ന് ചേർത്ത് നോക്കൂ; പുട്ട് സോഫ്റ്റാകും
മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല