'ആ പടത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് വേണം ദുൽഖറിനൊപ്പമുള്ള സിനിമ ചെയ്യാൻ; ഈ വർഷം തന്നെയുണ്ടാകും'; സൗബിൻ ഷാഹിർ | actor Soubin Shahir said that he will start film with Dulquer salman soon after completing Rajinikanth’s film Coolie Malayalam news - Malayalam Tv9

Soubin Shahir: ‘ആ പടത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് വേണം ദുൽഖറിനൊപ്പമുള്ള സിനിമ ചെയ്യാൻ; ഈ വർഷം തന്നെയുണ്ടാകും’; സൗബിൻ ഷാഹിർ

Updated On: 

19 Jan 2025 20:04 PM

Actor Soubin Shahir Dulquer Salman Film: ലോകേഷ് കനകരാജിന്റെ രജനി സാർ നായകനാകുന്ന കൂലി എന്ന സിനിമയിലാണ്. ഒരു ആറു മാസമായി അതിന്റെ തിരക്കിലാണ്. ആ പടത്തിന്റെ ചിത്രീകരണം കഴിഞ്ഞാൽ ഉടൻ ദുൽഖറിനെ വെച്ച് സംവിധാനം ചെയ്യാനുള്ള പുറപ്പാടിലാണ്,' സൗബിൻ പറഞ്ഞു

1 / 5ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കിസൗബിൻ ഷാഹീർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പറവ. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രം ഇന്നും ആരാധകർ മറന്നിട്ടില്ല. ഇതിനു പിന്നാലെ ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം ഉണ്ടാകുമോ എന്ന ചോദ്യത്തിനു ഉത്തരമായിട്ടാണ് 'ഓതിരം കടകം' എന്ന ചിത്രം പ്രഖ്യാപനം ഉണ്ടായത്. (image credits:facebook)

ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കിസൗബിൻ ഷാഹീർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് പറവ. സ്വാഭാവിക അഭിനയം കൊണ്ട് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രം ഇന്നും ആരാധകർ മറന്നിട്ടില്ല. ഇതിനു പിന്നാലെ ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം ഉണ്ടാകുമോ എന്ന ചോദ്യത്തിനു ഉത്തരമായിട്ടാണ് 'ഓതിരം കടകം' എന്ന ചിത്രം പ്രഖ്യാപനം ഉണ്ടായത്. (image credits:facebook)

2 / 5

എന്നാൽ ഇത് പിന്നീട് വേണ്ടന്നു വെക്കുകയായിരുന്നു. ഇതോടെ നിരാശയായ ആരാധകർക്ക് വീണ്ടും പ്രതീക്ഷ നൽകുകയാണ് സൗബിൻ. ഇതുമായി സൗബിൻ തന്നെ തുറന്ന് പറയുന്ന വീഡിയോ ആണ് വൈറലാകുന്നത്. ലോകേഷ് കനകരാജിന്റെ കൂലിയുടെ ചിത്രീകരണം കഴിഞ്ഞാൽ ഉടൻ ദുൽഖറിനൊപ്പമുള്ള ചിത്രം ചെയ്യുമെന്നാണ് സൗബിൻ പറയുന്നത്. (image credits:facebook)

3 / 5

പ്രാവിൻകൂട് ഷാപ്പിന്റെ പ്രമോഷൻ ബന്ധപ്പെട്ട് നടന്ന ചടങ്ങിലാണ് നടന്റെ പ്രതികരണം.താരത്തിന്റെ വാക്കുകൾ: 'ഓതിരകടകം സിനിമ അല്ല ചെയ്യുന്നത്. ചിത്രത്തിന്റെ സ്ക്രിപ്പ്റ്റ് മാറിയിട്ടുണ്ട്. ഞാൻ ഇപ്പോൾ ഒരു തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. (image credits:facebook)

4 / 5

ലോകേഷ് കനകരാജിന്റെ രജനി സാർ നായകനാകുന്ന കൂലി എന്ന സിനിമയിലാണ്. ഒരു ആറു മാസമായി അതിന്റെ തിരക്കിലാണ്. ആ പടത്തിന്റെ ചിത്രീകരണം കഴിഞ്ഞാൽ ഉടൻ ദുൽഖറിനെ വെച്ച് സംവിധാനം ചെയ്യാനുള്ള പുറപ്പാടിലാണ്,' സൗബിൻ പറഞ്ഞു.(image credits:facebook)

5 / 5

അതേസമയം കഴിഞ്ഞ ദിവസം സൗബിന്‍റെ ഇന്‍സ്​റ്റഗ്രാം സ്റ്റോറിയും ഏറെ ചർച്ചയായിരുന്നു. ഒരു റേസിങ് ബൈക്കിന്‍റെ മുകളില്‍ ദുല്‍ഖര്‍ സല്‍മാന്‍റേയും സമീര്‍ താഹിറിന്‍റേയും പേര് എഴുതിയ ചിത്രമാണ് സൗബിന്‍ സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.(image credits:facebook)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും