Arya Badai- Sibin Benjamin: ‘നിങ്ങളുടെ ബന്ധത്തിൽ അവൾ സന്തുഷ്ടയാണോ’? മകളെ കുറിച്ചുള്ള ചോദ്യത്തിന് ആര്യയുടെ മറുപടി ഇങ്ങനെ
Arya Badai- Sibin Benjami Engagement: കഴിഞ്ഞ ദിവസം സിബിനും ആര്യയും വിവാഹിതരാകാൻ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നിശ്ചയം കഴിഞ്ഞ വിവരം ആരാധകരുമായി പങ്കുവച്ചത്.

മലയാളികൾക്ക് ഏറെ സുപരിചിതരായ രണ്ട് പേരാണ് ആര്യ ബഡായിയും സിബിൻ ബഞ്ചമിനും. നടിയും അവതാരകയും ആയ ആര്യ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മലയാളികൾക്ക് പ്രിയങ്കരിയാണ്. ബിഗ് ബോസ് മത്സരാർത്ഥിയായണ് സിബിൻ മലയാളി പ്രേക്ഷകർക്കിടയിൽ എത്തുന്നത്. (image credits: Instagram)

ഇതിനു ശേഷം നിരവധി ആരാധകരാണ് സിബിനുള്ളത്. ആര്യയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയാണ്. ഇതിനിടെയിലാണ് കഴിഞ്ഞ ദിവസം സിബിനും ആര്യയും വിവാഹിതരാകാൻ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. ഇരുവരും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നിശ്ചയം കഴിഞ്ഞ വിവരം ആരാധകരുമായി പങ്കുവച്ചത്.

സിബിൻേയും ആര്യയുടേയും രണ്ടാം വിവാഹം കൂടിയാണ്. സിബിന് റയാൻ എന്ന മകനും ആര്യയ്ക്ക് ഖുഷി എന്ന മകളുമുണ്ട്. വിവാഹ നിശ്ചയ വാർത്ത പുറത്ത് വന്നതിനു പിന്നാലെ മകൾ ഈ ബന്ധത്തിൽ സന്തുഷ്ടയാണോ എന്നാണ് ഒരു ആരാധകൻ ചോദിക്കുന്നത്.

ക്യു ആൻഡ് എ സെക്ഷനിൽ ആയിരുന്നു ആരാധകന്റെ ചോദ്യം. 'ഖുഷിക്ക് സുഖമാണോ? നിങ്ങളുടെ ബന്ധത്തിൽ അവൾ സന്തുഷ്ടയാണോ?', എന്നായിരുന്നു ചോദ്യം. ഇതിന് സിബിനും മകൾക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് ആര്യ മറുപടി നൽകിയത്. ഒപ്പം നിങ്ങൾക്ക് എന്ത് തോന്നുന്നു എന്നും ആര്യ ചോദിക്കുന്നു.

അതേസമയം, ആര്യയുടെയും സിബിന്റേയും രജിസ്റ്റർ മാര്യേജിന്റെ അപേക്ഷ ഫോം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇരുവരും തമ്മിൽ ഒരു വയസിന്റെ വ്യത്യാസമുണ്ട്. ആര്യയ്ക്ക് 34ഉം സിബിന് 33ഉം ആണ് പ്രായം. കഴക്കൂട്ടം സബ് രജിസ്ട്രാർ ഓഫീസിലാണ് വിവാഹം നടക്കുക.