Divya Sreedhar: ‘ഞങ്ങള്‍ ഡിവോഴ്‌സ് ആയെന്ന് പറഞ്ഞവർക്ക് മറുപടി’; സന്തോഷം പങ്കിട്ട് ദിവ്യ ശ്രീധർ
Actress Divya-Kriss Venugopal: തങ്ങളെ ഇഷ്ടം അല്ലാത്തവർ മോശം കമന്റ് ഇടരുത് എന്നും കുറിപ്പിൽ പറയുന്നു. തങ്ങൾ ആരുടെ ജീവിതത്തിലും എത്തിനോക്കാൻ വരുന്നില്ലെന്നും ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ലെന്നും താരം പറയുന്നു.

അടുത്തിടെയാണ് സീരിയൽ താരം ദിവ്യ ശ്രീധറും നടൻ ക്രിസ് വേണുഗോപാലും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. എന്നാൽ ഇതിനു ശേഷം ഇരുവർക്കുമെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. ക്രിസന് പ്രായം തോന്നിക്കുന്നു, പണം കണ്ടാണ് ദിവ്യ ക്രിസിനെ തിരഞ്ഞെടുത്തത്, ഇരുവരും ഉടൻ തന്നെ വിവാഹമോചിതരാകുന്നുവെന്ന് വരെ വാർത്തകൾ വന്നു. (image credits:instagram)

എന്നാൽ ഇപ്പോഴിതാ ഇത്തരം കമന്റിടുന്നവർക്ക് ചുട്ട മറുപടിയുമായി എത്തിയിരിക്കുകയാണ് ദിവ്യ. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് താരം ഇക്കാര്യം പങ്കുവച്ചത്. തന്റെ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നു എന്ന് കുറിച്ചാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. (image credits:instagram)

തങ്ങളെ ഇഷ്ടം അല്ലാത്തവർ മോശം കമന്റ് ഇടരുത് എന്നും കുറിപ്പിൽ പറയുന്നു. തങ്ങൾ ആരുടെ ജീവിതത്തിലും എത്തിനോക്കാൻ വരുന്നില്ലെന്നും ആർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ലെന്നും താരം പറയുന്നു. ദയവ് ചെയ്ത് ആരും ബാഡ് കമന്റ് ഇടരുത്. (image credits:instagram)

ഇഷ്ടമില്ലെങ്കിൽ കാണണ്ട അത്രേയുള്ളൂ. തങ്ങളെ ഇഷ്ടപ്പെടുന്ന ഒത്തിരി നല്ല ആൾകാർ ഉണ്ടെന്നും അവരോടൊക്കെ ഒത്തിരി സ്നേഹവും നന്ദിയും മാത്രമാണെന്നും നടി കുറിച്ചു.വീഡിയോയിൽ വാലന്റൈന്‍സ് ദിനത്തിന്റെ ഭാഗമായി ക്രിസ് നൽകിയ സമ്മാനങ്ങളും താരം കാണിക്കുന്നുണ്ട്. (image credits:instagram)

ലിപ്സ്റ്റിക്, ചോക്ലേറ്റുകള്‍, ഐ ലവ് യു എന്ന് എഴുതിയ തലയിണയുമാണ് താരത്തിന് ലഭിച്ചത്. എല്ലാവരും നിങ്ങളുടെ പങ്കാളിക്ക് സമ്മാനങ്ങൾ വാങ്ങി നൽകണമെന്ന് പറയുന്നുണ്ട്. ഒരു ജന്മമല്ലേ ഉള്ളുവെന്നും ഈ ജന്മത്തില്‍ മാക്‌സിമം സന്തോഷിക്കാമെന്നാണ് വീഡിയോയിലൂടെ ദിവ്യ പറയുന്നത്.(image credits:instagram)