Kavya Madhavan: ‘എന്റെ ജീവിതലക്ഷ്യം എന്റെ അമ്മയെ പോലെ ആകുക എന്നത്’: കാവ്യ മാധവന്‍
Kavya Madhavan About Her First Marriage: ഒട്ടേറെ വ്യത്യസ്തമായ കഥാപാത്രങ്ങളെ മലയാളികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചിട്ടുള്ള താരമാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയിലെത്തിയ കാവ്യ വളരെ പെട്ടെന്നാണ് പ്രേക്ഷക ഹൃദയത്തില്‍ ഇടം കണ്ടെത്തിയത്. താരത്തിന്റെ വിവാഹജീവിതവും സിനിമകളെ പോലെ തന്നെ ഏറെ ചര്‍ച്ചയായിരുന്നു.

കാവ്യയുടെ ആദ്യ വിവാഹവും വിവാഹമോചനവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള കാര്യങ്ങളാണ്. നിഷാല്‍ ചന്ദ്രനുമൊത്തുള്ള വിവാഹമോചനത്തിന് പിന്നാലെ കാവ്യയ്ക്ക് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടതായിരുന്നു. പിന്നീട് നാളുകള്‍ക്ക് ശേഷം ദിലീപിനെ വിവാഹം ചെയ്തുകൊണ്ടും കാവ്യ വാര്‍ത്തകളില്‍ നിറഞ്ഞു. (Image Credits: Instagram)

നിഷാല്‍ ചന്ദ്രയുമൊത്തുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിച്ചതിന് പിന്നാലെ കാവ്യ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നമ്മള്‍ തീരുമാനിക്കുന്ന പോലെ അല്ലല്ലോ ജീവിതത്തില്‍ നടക്കുന്നത് എന്നാണ് കാവ്യ ചോദിക്കുന്നത്. അന്വേഷണമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പങ്കുവെച്ചിരിക്കുന്നത്. (Image Credits: Instagram)

ഇനി ഒരിക്കലും സിനിമയിലേക്ക് ഒരു തിരിച്ച് വരവ് ഉണ്ടാകില്ലെന്ന് എന്ന് മനസില്‍ ഉറപ്പിച്ച് പോയ ഒരാളാണ് ഞാന്‍. അത് എനിക്കും എന്റെ വീട്ടുകാര്‍ക്കും എന്നോട് ക്ലോസ് ആയിട്ടുള്ളവര്‍ക്കും അറിയാം. ഇനിയൊരിക്കലും സിനിമയിലേക്ക് വരില്ലെന്നായിരുന്നു മനസില്‍. (Image Credits: Instagram)

എന്നാല്‍ എന്റെ ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ എല്ലാം അമ്മമാര്‍ അവര്‍ എഴുന്നേല്‍ക്കുന്നതിന് മുമ്പേ ജോലിക്ക് പോകുന്നവരായിരുന്നു. അതിനാല്‍ തന്നെ അമ്മയെ പോലെ ആകാനായിരുന്നു ഞാന്‍ ആഗ്രഹിച്ചത്. അങ്ങനെ ഒരു ലൈഫ് ആയിരുന്നു ഞാന്‍ ആഗ്രഹിച്ചത്. (Image Credits: Instagram)

എന്നാല്‍ എനിക്ക് അത് വിധിച്ചില്ല. ദൈവയോഗം വിധി എന്നൊക്കെ പറയുന്നത് പോലെ, എനിക്ക് അങ്ങനെയൊരു യോഗം ഉണ്ടായില്ല. വിവാഹം നല്ല രീതിയില്‍ പോകില്ലെന്ന് എന്റെ ജാതകത്തില്‍ ഉണ്ടായിരിക്കാമെന്നും കാവ്യ പറയുന്നു. (Image Credits: Instagram)