അഹമ്മദാബാദ് വിമാനാപകടം; ദുരന്തമുഖത്തെ ഞെട്ടിക്കുന്ന കാഴ്ചകൾ | Air India Flight Crash in Ahmedabad, check Images from Plane Crash Site Malayalam news - Malayalam Tv9

Ahmedabad Air India Crash: അഹമ്മദാബാദ് വിമാനാപകടം; ദുരന്തമുഖത്തെ ഞെട്ടിക്കുന്ന കാഴ്ചകൾ

Published: 

12 Jun 2025 18:51 PM

Air India Flight Crash in Ahmedabad: അപകടത്തെ തുടർന്ന് ഫയര്‍ ഫോഴ്സും പൊലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി. എന്നാൽ, തീയും പുകയും മൂലം തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിട്ടു. അപകടത്തിൽ പരിക്കേറ്റവരെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

1 / 8സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുവീണ് അപകടം ഉണ്ടായ ദുരന്തഭൂമിയുടെ ചിത്രങ്ങൾ പുറത്തു വരുന്നു.

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തില്‍ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുവീണ് അപകടം ഉണ്ടായ ദുരന്തഭൂമിയുടെ ചിത്രങ്ങൾ പുറത്തു വരുന്നു.

2 / 8

സമീപത്തുള്ള മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നുവീണത്. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് റുപാണി ഉൾപ്പടെ 242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

3 / 8

മരിച്ചവരിൽ 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, 7 പേര്‍ പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരൻ എന്നിവർ ഉൾപ്പെടുന്നു. ലണ്ടനില്‍ നഴ്സായിരുന്ന പത്തനംതിട്ട തിരുവല്ലയിലെ പുല്ലാട് സ്വദേശി രഞ്ജിത ഗോപകുമാറും മരിച്ചു.

4 / 8

വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38 നാണ് വിമാനാപകടം ഉണ്ടായത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. തുടർന്ന്, വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും സിഗ്നൽ ലഭിച്ചില്ല. പിന്നാലെ വിമാനം തകർന്നുവീഴുകയായിരുന്നു.

5 / 8

വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. വിമാനം കെട്ടിടത്തിലേക്ക് വീണ സമയത്ത് ഹോസ്റ്റലില്‍ നാല്‍പതിലധികം പേരുണ്ടായിരുന്നതായാണ് വിവരം.

6 / 8

ഇതിൽ അഞ്ച് പേർ മരിച്ചതായും 20 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. വിമാനം വീണ് ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായും തകർന്നു. ഉച്ചയൂണിന്‍റെ സമയം ആയിരുന്നതിനാല്‍ കൂടുതല്‍ പേരും മെസ്സിൽ ആയിരുന്നു.

7 / 8

അപകടത്തെ തുടർന്ന് ഫയര്‍ ഫോഴ്സും പൊലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി. എന്നാൽ, തീയും പുകയും മൂലം തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം നേരിട്ടു. അപകടത്തിൽ പരിക്കേറ്റവരെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

8 / 8

സിവില്‍ ആശുപത്രിയിലും സമീപത്തുള്ള മറ്റ് ആശുപത്രികളിലുമായാണ് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും