Airtel Offers: എന്തിന് അധികം, ഇതൊരെണ്ണം പോരെ; കൊമ്പന്മാരോട് കൊമ്പുകോര്‍ക്കാന്‍ പ്ലാനിറക്കി എയര്‍ടെല്‍
Airtel Recharge Plans: ടെലികോം ദാതാക്കള്‍ ഓഫറുകള്‍ നല്‍കുന്ന കാര്യത്തില്‍ മത്സരത്തിലാണെന്ന കാര്യം പറയേണ്ടല്ലോ. എന്നാല്‍ വിഐയ്ക്കും എയര്‍ടെല്ലിനും എത്ര ശ്രമിച്ചിട്ടും ബിഎസ്എന്‍എല്ലിനൊപ്പവും ജിയോക്കൊപ്പവും എത്താന്‍ സാധിക്കുന്നില്ല. പക്ഷെ അതിനൊരു മാറ്റത്തിനാണ് എയര്‍ടെല്‍ ശ്രമിക്കുന്നത്.

ദിനംപ്രതി ഓഫറുകള്‍ നല്‍കുന്ന ജിയോയോടും ബിഎസ്എന്‍എല്ലിനോടും ചെറുതായെങ്കിലും കൊമ്പുകോര്‍ക്കാനുള്ള തയാറെടുപ്പിലാണ് എയര്‍ടെല്‍. തങ്ങളുടെ വരിക്കാര്‍ക്ക് തരക്കേടില്ലാത്ത ആനുകൂല്യങ്ങള്‍ നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. (Avishek Das/SOPA Images/LightRocket via Getty Images)

ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്ന ഒരേയൊരു പ്ലാനാണ് എയര്‍ടെല്ലിന്റെ കൈവശമുള്ളത്. (Idrees Abbas/SOPA Images/LightRocket via Getty Images)

838 രൂപയാണ് പ്ലാനിന്റെ നിരക്ക്. 56 ദിവസ വാലിഡിറ്റിയാണ് പ്ലാനിനുള്ളത്. അണ്‍ലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 3 ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാന്‍ പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. (Mateusz Slodkowski/SOPA Images/LightRocket via Getty Images)

ഉയര്‍ന്ന തോതില്‍ ഡാറ്റ ഉപയോഗിക്കുന്നവരെയാണ് ഈ പ്ലാന്‍ ലക്ഷ്യമിടുന്നത്. ആമസോണ്‍ പ്രൈം അംഗത്വം ലഭിക്കുന്നതിനായി ആമസോണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. (Idrees Abbas/SOPA Images/LightRocket via Getty Images)

ടെലികോം ദാതാക്കള്‍ ഓഫറുകള്‍ നല്‍കുന്ന കാര്യത്തില്‍ മത്സരത്തിലാണെന്ന കാര്യം പറയേണ്ടല്ലോ. എന്നാല്‍ വിഐയ്ക്കും എയര്‍ടെല്ലിനും എത്ര ശ്രമിച്ചിട്ടും ബിഎസ്എന്‍എല്ലിനൊപ്പവും ജിയോക്കൊപ്പവും എത്താന്‍ സാധിക്കുന്നില്ല. പക്ഷെ അതിനൊരു മാറ്റത്തിനാണ് എയര്‍ടെല്‍ ശ്രമിക്കുന്നത്. (Avishek Das/SOPA Images/LightRocket via Getty Images)