Chia Seeds: ഡയറ്റിൽ ചിയ സീഡ് ഉൾപ്പെടുത്താറുണ്ടോ? ഗുണങ്ങൾ നിരവധി
Chia Seeds: ചിയ സീഡ്സ് തെക്കേ അമേരിക്കൻ ഉൽപന്നമാണ്. നാരുകളാലും പ്രോട്ടീനുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമാണിവ. ചിയ സീഡ്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നു. ചീയ സീഡിന്റെ ചില ആരോഗ്യഗുണങ്ങൾ ഗുണങ്ങൾ പരിചയപ്പെടാം.

ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ചിയ സീഡ്സ് ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്. നാരുകളടങ്ങിയ ഇവ വിശപ്പ് കുറയ്ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, അപചയ പ്രക്രിയ ശക്തിപ്പെടുത്താനും ചിയ സീഡ്സ് സഹായിക്കുന്നു.

വീക്കം കുറയ്ക്കാൻ ഇവ സഹായിക്കും. ശരീരത്തിലെ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണം വീക്കം അഥവ ഇൻഫ്ലമേഷനാണ്. അതുകൊണ്ട് തന്നെ സന്ധി വേദന, അസ്ഥി സംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ചിയ വിത്ത് കഴിക്കാം.

കൂടാതെ ചർമ്മത്തിനും മുടിക്കും ഇവ നല്ലതാണ്. ആഴ്ചയിൽ രണ്ട് മൂന്ന് തവണ ചിയ വിത്തുകൾ കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും തലമുടി വളർച്ചയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ചിയ വിത്തുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു. അതിനാൽ ചിയ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹരോഗികൾക്ക് നല്ലതാണ്.

ചിയ വിത്ത് നാരുകളാൽ സമ്പന്നമാണ്. മലബന്ധം പോലുള്ള പ്രശ്നങ്ങളെ അകറ്റാൻ ചിയ വിത്ത് ഗുണം ചെയ്യും. ( നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ഒരു ആരോഗ്യവിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)