'മകളുടെ വിവാഹച്ചെലവ് താങ്ങാനാകില്ലായിരുന്നു, സഹായിച്ചത് വിജയ് സേതുപതി': തുറന്ന് പറഞ്ഞ് അനുരാഗ് കശ്യപ് | Anurag Kashyap reveals Vijay Sethupathi helped him fund his daughter's wedding Malayalam news - Malayalam Tv9

Anurag Kashyap: ‘മകളുടെ വിവാഹച്ചെലവ് താങ്ങാനാകില്ലായിരുന്നു, സഹായിച്ചത് വിജയ് സേതുപതി’: തുറന്ന് പറഞ്ഞ് അനുരാഗ് കശ്യപ്

Published: 

12 May 2025 13:06 PM

Anurag Kashyap on Vijay Sethupathi: ഇത് കേട്ട അദ്ദേഹം സഹായിക്കാമെന്ന് വാ​ഗ്ദാനം നൽകിയെന്നും അങ്ങനെയാണ് മഹാരാജ എന്ന സിനിമയിൽ അഭിനയിച്ചതെന്നും അനുരാഗ് പറയുന്നു. ദി ഹിന്ദുവിന്റെ ദി ഹഡിൽ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1 / 5ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടനും സംവിധായകനുമായ  അനുരാഗ് കശ്യപ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി ഹിറ്റ് ചിത്രങ്ങളാണ് താരം സമ്മാനിച്ചത്. വിജയ് സേതുപതി മുഖ്യ കഥാപാത്രമായി എത്തിയ തമിഴ് ചിത്രം മഹാരാജയിലെ വേഷം ഏറെ പ്രശംസ നേടിയിരുന്നു. (image credits: Instagram)

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിരവധി ഹിറ്റ് ചിത്രങ്ങളാണ് താരം സമ്മാനിച്ചത്. വിജയ് സേതുപതി മുഖ്യ കഥാപാത്രമായി എത്തിയ തമിഴ് ചിത്രം മഹാരാജയിലെ വേഷം ഏറെ പ്രശംസ നേടിയിരുന്നു. (image credits: Instagram)

2 / 5

കഴിഞ്ഞ ഡിസംബറിലായിരുന്നു അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപിന്റെ വിവാഹം നടന്നത്. അമേരിക്കൻ സംരഭകനായ ഷെയ്ൻ ഗ്രെഗോയറിനെയാണ് ആലിയ വിവാഹം ചെയ്തത്. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു.

3 / 5

ഇപ്പോഴിതാ മകളുടെ വിവാഹത്തിനെ കുറിച്ച് അനുരാഗ് കശ്യപ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അടുത്ത വർഷം മകളുടെ വിവാഹമാണെന്നും അതിന്റെ ചെലവ് തനിക്ക് താങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നും നടൻ വിജയ് സേതുപതിയോട് താൻ പറഞ്ഞിരുന്നുവെന്നാണ് താരം പറയുന്നത്.

4 / 5

ഇത് കേട്ട അദ്ദേഹം സഹായിക്കാമെന്ന് വാ​ഗ്ദാനം നൽകിയെന്നും അങ്ങനെയാണ് മഹാരാജ എന്ന സിനിമയിൽ അഭിനയിച്ചതെന്നും അനുരാഗ് പറയുന്നു. ദി ഹിന്ദുവിന്റെ ദി ഹഡിൽ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

5 / 5

മുംബൈയില്‍ നടന്ന ആലിയയുടെ വിവാഹത്തില്‍ താരങ്ങൾ അടക്കം നിരവധി പേര്‍ പങ്കെടുത്തിരുന്നു. നാഗചൈതന്യ, ശോഭിത ധൂലിപാല, അഭിഷേക് ബച്ചന്‍, അഗസ്ത്യ നന്ദ, സുഹാന ഖാന്‍, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി ഡിയോള്‍ തുടങ്ങിയവരെല്ലാം വിവാഹത്തിനെത്തി.

Related Photo Gallery
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം