Aparna Balamurali: അമിതാഭ് ബച്ചന്‍ സാറിന്റെ കൂടെ അഭിനയിക്കണമെന്ന ആഗ്രഹമുണ്ട്: അപര്‍ണ ബാലമുരളി
Aparna Balamurali Talks About Her Favorite Actor: ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് കടന്നുവന്ന നടിയാണ് അപര്‍ണ ബാലമുരളി. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമെ ഇന്ന് നിരവധി ഭാഷകളില്‍ അപര്‍ണ സിനിമകള്‍ ചെയ്യുന്നുണ്ട്.

ഏതൊരു അഭിനേതാവിനും അവര്‍ക്ക് ഇഷ്ടമുള്ള താരത്തിനൊപ്പം അഭിനയിക്കണമെന്ന മോഹമുണ്ടാകും. തനിക്ക് കൂടെ അഭിനയിക്കാന്‍ അതിയായ ആഗ്രഹമുള്ള നടന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ അപര്‍ണ ബാലമുരളി. (Image Credits: Instagram)

അമിതാഭ് ബച്ചന്റെ കൂടെ അഭിനയിക്കണമെന്നാണ് അപര്‍ണ പറയുന്നത്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അപര്‍ണ ഇക്കാര്യം പറയുന്നത്.

ഫഹദ് ഫാസിലിനോടൊപ്പം അഭിനയിക്കണമെന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു. അത് തുടക്കത്തിലേ സാധിച്ചു. മറ്റൊന്ന് ഉര്‍വശി ചേച്ചിയോടൊപ്പം അഭിനയിക്കണമെന്നതായിരുന്നു അതും സാധിച്ചു.

അമിതാഭ് ബച്ചന്‍ സാറിന്റെ കൂടെ അഭിനയിക്കണമെന്നൊരു ആഗ്രഹമുണ്ട്. അദ്ദേഹത്തിന്റെ ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ച് ചോദിക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് പികുവാണെന്നും അപര്‍ണ പറഞ്ഞു.

അതേസമയം, സൂര്യ നായകനായ സൂരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് അപര്‍ണയെ തേടി മികച്ച നടിക്കുന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് എത്തിയിരുന്നു. രുധിരം ആണ് അപര്‍ണയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.