Arya Badai: ‘മുന്‍ ഭര്‍ത്താവിനോട് ഇപ്പോള്‍ എന്റെ കാര്യങ്ങള്‍ പറയാറില്ല, അദ്ദേഹത്തിന്റെ ഭാര്യ അണ്‍കംഫര്‍ട്ടബിളാകാന്‍ പാടില്ല’
Arya Badai About Her Past Relationship: മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് നടി ആര്യ. കഴിഞ്ഞ ദിവസമാണ് സുഹൃത്തായ സിബിന്‍ ബെഞ്ചമിനെ വിവാഹം കഴിക്കാന്‍ പോകുന്നുവെന്ന് ആര്യ അറിയിച്ചത്. ഇരുവരുടെയും വിവാഹ നിശ്ചയവും കഴിഞ്ഞു.

ആര്യ ബഡായിയുടെ ആദ്യ വിവാഹ ജീവിതം തകര്‍ന്നത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മറ്റൊരു ബന്ധത്തിലേര്‍പ്പെട്ടതിന് പിന്നാലെയായിരുന്നു ആര്യയും ആദ്യ ഭര്‍ത്താവായ രോഹിത് സുശീലനും വേര്‍പ്പിരിഞ്ഞത്. എന്നാല്‍ തന്റെ കാമുകനും സുഹൃത്തും തമ്മില്‍ ബന്ധമുണ്ടെന്ന് താന്‍ പിന്നീടാണ് അറിഞ്ഞതെന്ന് ആര്യ വെളിപ്പെടുത്തിയിരുന്നു. (Image Credits: Instagram)

രണ്ടാമതൊരു വിവാഹം കഴിക്കണമെന്ന ആഗ്രഹം എപ്പോഴും പ്രകടിപ്പിച്ചിട്ടുള്ള താരം നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ നേടുന്നത്. പ്രേമിച്ച് ലിവിങ് ടുഗെദര്‍ ടെസ്റ്റ് നടത്തി ഓക്കെയാണോ അല്ലയോ എന്ന് നോക്കാന്‍ തനിക്ക് വയ്യെന്നും ആ സമയമൊക്കെ പോയെന്നും ആര്യ പറഞ്ഞിരുന്നു.

കൊച്ചിന് 13 വയസായി, ഇപ്പോള്‍ ആ ഒരു മൈന്‍ഡ് സെറ്റില്ല. രണ്ട് മൂന്ന് വര്‍ഷം മുമ്പേ വിവാഹം കഴിച്ച് സെറ്റിലാകണമെന്ന് ആലോചിക്കുന്നുണ്ട്. തനിക്ക് കുടുംബ ജീവിതവും കംപാനിയന്‍ഷിപ്പും ഇഷ്ടമാണെന്നും ആര്യ പറയുന്നു.

മുന്‍ ഭര്‍ത്താവിനോട് തന്നെ കുറിച്ച് ഇപ്പോള്‍ സംസാരിക്കാറില്ലെന്നും താരം പറയുന്നുണ്ട്. ഇപ്പോള്‍ കൂടുതല്‍ മകളുടെ കാര്യങ്ങളാണ് സംസാരിക്കാറ്, നേരത്തെ പിന്നെയും തങ്ങള്‍ കാര്യങ്ങള്‍ ഷെയര്‍ ചെയ്യുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞതിന് ശേഷം അങ്ങനെ സംസാരിക്കാറില്ല. പുള്ളിക്കാരിയെ കൂടി പരിഗണിക്കണം.

തന്നോട് അദ്ദേഹം ക്ലോസായി സംസാരിക്കുന്നു എന്ന് കരുതി അവര്‍ അണ്‍കംഫര്‍ട്ടബിളാകാന്‍ പാടില്ല. അച്ഛനോട് മകള്‍ സംസാരിക്കാറുണ്ടെന്നും താന്‍ അച്ഛനില്‍ നിന്ന് മകളെ അകറ്റിയിട്ടില്ലെന്നും ആര്യ വ്യക്തമാക്കി.