Arya Badai: എന്റെ അച്ഛന്റെ ചില ഗുണങ്ങള്‍ സിബിനുമുണ്ട്, അവന്‍ എന്റെ ജീവിതത്തിന്റെ ഭാഗമാകുന്നത് അദ്ദേഹത്തിനും ഇഷ്ടം: ആര്യ
Arya Badai: About Her Father: ബഡായ് ബംഗ്ലാവ് എന്ന ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ആളാണ് ആര്യ. അതിന് ശേഷം താരം തന്റെ പേരിനൊപ്പം ബഡായ് എന്നുകൂടി ചേര്‍ത്ത് അങ്ങനെ ആര്യ ബഡായിയായി. ബിഗ്‌ബോസിലും ആര്യ മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു.

ആര്യയും സിബിനും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത വലിയ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഇരുവരും സുഹൃത്തുക്കളാണെന്ന് എല്ലാവര്‍ക്കും അറിയുമെങ്കിലും അവര്‍ വിവാഹം കഴിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. (Image Credits: Instagram)

തന്റെ അച്ഛന്റെ ചില ഗുണങ്ങള്‍ സിബിനുണ്ടെന്നാണ് ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്യ പറയുന്നത്. തന്റെ ഐഡലായിരുന്നു അച്ഛന്‍. അദ്ദേഹം തനിക്ക് സമ്മാനമായി നല്‍കിയ മോതിരം ഇപ്പോഴും വിരലില്‍ നിന്നും ഊരിവെച്ചിട്ടില്ല.

തന്റെ ഏറ്റവും വലിയ ഇന്‍സ്പിരേഷനും അച്ഛന്‍ തന്നെയാണ്. ആ പ്രസന്‍സ് ഇപ്പോഴും തനിക്ക് അനുഭവപ്പെടാറുണ്ട്. നല്ല വ്യക്തിത്വമുള്ള ആളായിരുന്നു അദ്ദേഹം. അദ്ദേഹത്തെ അറിയാവുന്നവരെല്ലാം അച്ഛനെ വളരെയധികം സ്‌നേഹിച്ചിരുന്നു.

തന്റെ ലൈഫില്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നിസ്വാര്‍ത്ഥമായി പെരുമാറുന്ന വ്യക്തിയും അച്ഛനാണ്. അച്ഛനെ പോലെ നിസ്വാര്‍ത്ഥമായി പെരുമാറുന്നയാളാണ് സിബിന്‍. അച്ഛന് ശേഷം ആ സ്വഭാവം കണ്ടിട്ടുള്ളത് സിബിനിലാണ്.

സിബിന്‍ തന്റെ ജീവിതത്തിന്റെ ഭാഗമാകുന്നത് അച്ഛന് ഇഷ്ടമാണെന്ന് തോന്നിയിട്ടുണ്ട്. കാരണം, താന്‍ വളരെ സന്തോഷത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ തനിക്ക് സംഭവിക്കുന്നത് അച്ഛനും അത് ആഗ്രഹിക്കുന്നത് കൊണ്ടാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ആര്യ പറയുന്നു.