Asif Ali: ‘മഞ്ഞുമ്മൽ ബോയ്സിൽ കുഴിയിൽ പോകേണ്ടിയിരുന്നത് ഞാനായിരുന്നു’; വെളിപ്പെടുത്തി ആസിഫ് അലി
Asif Ali About Manjummel Boys: മഞ്ഞുമ്മൽ ബോയ്സിൽ ശ്രീനാഥ് ഭാസി അവതരിപ്പിച്ച സുബാഷ് എന്ന കഥാപാത്രത്തിനായി തന്നെ പരിഗണിച്ചിരുന്നു എന്ന് വെളിപ്പെടുത്തി നടൻ ആസിഫ് അലി.

മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിനകത്തും പുറത്തും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തീയറ്ററുകളിൽ എത്തി ഒരു മാസം പിന്നിടുന്നതിന് മുമ്പ് തന്നെ ചിത്രം 200 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തിരുന്നു. (Image Courtesy: Facebook)

ഇപ്പോഴിതാ, ചിത്രത്തിൽ ശ്രീനാഥ് ഭാസി അവതരിപ്പിച്ച സുബാഷ് എന്ന കഥാപാത്രത്തിനായി തന്നെ പരിഗണിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ആസിഫ് അലി. (Image Courtesy: Facebook)

ചിദംബരത്തിന്റെ ആദ്യ സിനിമ മുതൽ പല ചർച്ചകളും നടത്തിയതായും, മഞ്ഞുമ്മൽ ബോയ്സിൽ കുഴിയിൽ പോകേണ്ടിയിരുന്നത് താൻ ആയിരുന്നു എന്നും ആസിഫ് അലി മൂവി വേൾഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. (Image Courtesy: Facebook)

ആ കഥാപാത്രത്തിനായി ആദ്യം ആസിഫിനെ പരിഗണിച്ചിരുന്നെങ്കിലും, പല ചർച്ചകളുടെയും പുറത്ത് ആ സിനിമ തനിക്ക് ഒരു ബാധ്യതയായി മാറാൻ സാധ്യത ഉള്ളത് കൊണ്ടാണ് താൻ പിന്മാറിയത് എന്നും നടൻ വ്യക്തമാക്കി. (Image Courtesy: Facebook)

അതേസമയം, വലിയ വിജയമായി മാറിയ 'കിഷ്കിന്ധാകാണ്ഡം' എന്ന സിനിമയ്ക്ക് ശേഷം ആസിഫ് അലിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ സിനിമ 'രേഖാചിത്രം' ആണ്. (Image Courtesy: Facebook)