Astrology Malayalam: ഈ രാശിക്കാർ വളരെ അസൂയയുള്ളവരാണ്, ഇവരിൽ നിന്ന് അകലുന്നതാണ് നല്ലത്
ചില രാശിക്കാർക്ക് അസൂയ കൂടുതലായിരിക്കും, ഇവർക്ക് മറ്റുള്ളവരുമായി ഒത്തു പോകാൻ ഒരു തരത്തിലും സാധിക്കില്ല, പലതരത്തിലുള്ള പ്രശ്നങ്ങൾ ഇവർ സൃഷ്ടിച്ചു കൊണ്ടേയിരിക്കും

ജ്യോതിഷപ്രകാരം, രാശിചക്രത്തെ പന്ത്രണ്ട് രാശികളായി തിരിച്ചിരിക്കുന്നു, ഓരോന്നിനും സവിശേഷതകളുണ്ട്. ചില രാശിക്കാർക്ക് അസൂയ കൂടുതലായിരിക്കും. ആ രാശികൾ ഏതൊക്കെയാണ്? നോക്കാം

വൃശ്ചിക രാശിക്കാർക്ക് സ്വേച്ഛാധിപത്യ മനോഭാവം കൂടെപ്പിറപ്പാണ്. ചിലപ്പോൾ ചതിക്കാനും മടിക്കാത്തവരാണിവർ. വൃശ്ചിക രാശിയുടെ അധിപൻ യമനാണ്. ഈ രാശിക്കാർ പലപ്പോഴും അധികാരവും ആധിപത്യവും തേടുന്നവരാണ്.

ഇടവംരാശിക്കാർ ശക്തമായ ഉടമസ്ഥാവകാശ മനോഭാവത്തിന് പേരുകേട്ടവരാണ്. തങ്ങളുടേതെന്ന് കരുതുന്ന ഒന്നിലും മറ്റൊരാളുടെ സാന്നിധ്യം ഉണ്ടാകുന്നത് ഇവർക്ക് ഇഷ്ടമല്ല, അത് ഒരു വസ്തുവായാലും അല്ലെങ്കിൽ തങ്ങളുടേതാണെന്ന് അവർ കരുതുന്ന വ്യക്തിയായാലും. പലപ്പോഴും അസൂയ ഇവരുടെ രീതിയാണ്

കർക്കിടക രാശിക്കാർ പൊതുവേ അസൂയാലുക്കളാണ്. ഇവർക്ക് നല്ല കഴിവുണ്ട്. പക്ഷേ ഇത് പൂർണ്ണമായി അവർക്ക് അറിയില്ല. ഇവരുടെ അസൂയ മനോഭാവത്തിൽ പിന്നോട്ടല്ല

ചിങ്ങം രാശിക്കാർ അങ്ങേയറ്റം സ്നേഹമുള്ളവരും വികാരഭരിതരുമാണ്. ചുറ്റുമുള്ള എല്ലാവരുടെയും ശ്രദ്ധ ആഗ്രഹിക്കുന്നവരാണിവർ, അത് ലഭിച്ചില്ലെങ്കിൽ ഇവർ അസൂയലുക്കളായി മാറും.