Ban vs SL: നൂറിന് ഒന്ന് എന്ന നിലയില്‍ നിന്ന് വീണത് 105ന് എട്ട് എന്ന തകര്‍ച്ചയിലേക്ക്; നാണക്കേട് പേറി ബംഗ്ലാദേശ് ടീം
Sri Lanka vs Bangladesh: ഒമ്പതാം വിക്കറ്റില്‍ ജേക്കര്‍ അലിയും മുസ്തഫിസുര്‍ റഹ്‌മാനും നടത്തിയ ചെറുത്തുനില്‍പാണ് ടീമിനെ കരകയറ്റിയത്. 61 പന്തില്‍ 62 റണ്‍സെടുത്ത തന്‍സിദ് ഹസനും തിളങ്ങി

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മത്സരത്തില്‍ ഞെട്ടിക്കുന്ന തകര്‍ച്ച നേരിട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. 100ന് 1 എന്ന നിലയില്‍ നിന്ന് 105ന് എട്ട് എന്ന നിലയിലേക്കാണ് ടീം തകര്‍ന്നത് (Image Credits: PTI)

ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 49.2 ഓവറില്‍ 244 റണ്‍സ് നേടി. 123 പന്തില്‍ 106 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ചരിത് അസലങ്കയാണ് ടോപ് സ്‌കോറര്‍. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് നാലു വിക്കറ്റും, ടന്‍സിം ഹസന്‍ ഷക്കീബ് മൂന്നു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങില്‍ 29 റണ്‍സിന് ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ടമായി. ടീം സ്‌കോര്‍ 100 റണ്‍സിലെത്തിയപ്പോഴാണ് രണ്ടാം വിക്കറ്റ് നഷ്ടമായത്. പിന്നെയായിരുന്നു തകര്‍ച്ച.

101ന് മൂന്നാം വിക്കറ്റ് പോയി. 102 എത്തിയപ്പോഴേക്കും നാലാം വിക്കറ്റ്. 103ല്‍ അഞ്ചാം വിക്കറ്റ്. അതേ റണ്‍സില്‍ തന്നെ ആറാം വിക്കറ്റ്. 104ല്‍ ഏഴാം വിക്കറ്റ്. 105ല്‍ എട്ടാം വിക്കറ്റ്.

ഒമ്പതാം വിക്കറ്റില്‍ ജേക്കര്‍ അലിയും മുസ്തഫിസുര്‍ റഹ്‌മാനും നടത്തിയ ചെറുത്തുനില്‍പാണ് ടീമിനെ കരകയറ്റിയത്. 61 പന്തില്‍ 62 റണ്‍സെടുത്ത തന്‍സിദ് ഹസനും തിളങ്ങി. ഇരുവരുടെയും പ്രകടനമില്ലായിരുന്നെങ്കില്‍ ബംഗ്ലാദേശ് വമ്പന്‍ നാണക്കേട് നേരിടേണ്ടി വരുമായിരുന്നു. ജേക്കര്‍ അലി 51 റണ്‍സെടുത്തു. 167 റണ്‍സിന് ബംഗ്ലാദേശ് പുറത്തായി. ശ്രീലങ്ക 77 റണ്‍സിന് ജയിച്ചു