Basil Joseph: ‘അവളുടെ കയ്യില്‍ നിന്ന് ഇടികിട്ടും, ആരും പ്രശ്‌ന പരിഹാരത്തിനായി എന്നെ വിളിക്കാറില്ല, നിനക്ക് അങ്ങനെ തന്നെ വേണമെന്നെല്ലാം പറയും’
Basil Joseph Talks About His Wife: മികച്ച സംവിധായകന്‍, നടന്‍ അങ്ങനെ നിരവധി റോളുകളില്‍ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് ബേസില്‍ ജോസഫ്. 2013ല്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിര എന്ന സിനിമയില്‍ സഹസംവിധായകനായാണ് ബേസില്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.

ബേസില്‍ ജോസഫും അദ്ദേഹത്തിന്റെ പങ്കാളിയായ എലിസബത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇരുവരുടെയും എല്ലാ പോസ്റ്റുകളും വലിയ രീതിയില്‍ വൈറലാകാറുണ്ട്. തന്റെ പങ്കാളി തന്നേക്കാള്‍ പക്വതയുള്ളവളാണെന്നാണ് ബേസില്‍ പറയുന്നത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. (Image Credits: Instagram)

എലിസബത്ത് ചില കാര്യങ്ങളില്‍ തന്റെയത്ര അലമ്പല്ല. അല്‍പം പക്വതയുള്ള ആളാണ്. തമാശയാകേണ്ടിടത് തമാശയും സീരിയസ് ആകേണ്ടിടത്ത് സീരിയസും ആണവള്‍.

പക്ഷെ താന്‍ സീരിയസ് ആകേണ്ട സ്ഥലത്തും അലമ്പ് കാണിക്കും. അപ്പോളാണ് അവള്‍ ഇടിക്കുന്നത്.

എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുമ്പോള്‍ ആരും തന്നെ വിളിക്കാറില്ല. പ്രശ്‌ന പരിഹാരമോ ഉപദേശമോ പറയാന്‍ തനിക്ക് പറ്റില്ല. ചിലപ്പോള്‍ കോമാളിത്തരം കാണിക്കും.

നിനക്ക് അങ്ങനെ തന്നെ വേണമെന്നൊക്കെ പറയും. അവരും ശരിക്ക് തന്റെയടുത്ത് നിന്ന് അത് തന്നെയാകും പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണല്ലോ പ്രിയപ്പെട്ടവരെല്ലാം എപ്പോഴും ചേര്‍ന്ന് നില്‍ക്കുന്നതെന്നും ബേസില്‍ പറയുന്നു.