Namma Metro: 10 മിനിറ്റില്‍ ട്രെയിനെത്തും; നമ്മ മെട്രോ സ്പീഡ് കൂട്ടി കേട്ടോ!
Bengaluru Metro Train Service in Yellow Line: പുതിയ ഡിജിറ്റല്‍ ടിക്കറ്റിങ് ഓപ്ഷനും ബിഎംആര്‍സിഎല്‍ അവതരിപ്പിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഔദ്യോഗിക നമ്മ മെട്രോ മൊബൈല്‍ ആപ്പ് വഴി 1,3,5 ദിവസങ്ങളിലേക്ക് ക്യൂആര്‍ കോഡ് അധിഷ്ഠിത അണ്‍ലിമിറ്റഡ് യാത്രാ പാസുകള്‍ സ്വന്തമാക്കാനാകുന്നതാണ്.

ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിലൂടെ യാത്ര ചെയ്യുന്ന ആളുകള്‍ക്ക് ആശ്വാസം പകരുന്ന മുന്നേറ്റമാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിഎംആര്‍സിഎല്‍) ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ജനുവരി 15 മുതല്‍ ഈ ലൈനിലൂടെ ഏഴാമത്തെ ട്രെയിനും സര്‍വീസ് ആരംഭിച്ചു. (Image Credits: PTI and Social Media)

നേരത്തെ 13 മിനിറ്റ് ഇടവേളയിലായിരുന്നു യെല്ലോ ലൈന്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം. എന്നാല്‍ പുതിയ ട്രെയിനിന്റെ വരവ് യാത്രക്കാരുടെ കാത്തിരിപ്പ് സമയം 13 മിനിറ്റില്‍ നിന്ന് 10 മിനിറ്റാക്കി കുറച്ചു.

തിങ്കള്‍ മുതല്‍ ശനി വരെ ദിവസങ്ങളിലാണ് 10 മിനിറ്റ് ഇടവേളയില്‍ ട്രെയിനുണ്ടായിരിക്കുക. ഞായറാഴ്ചകളില്‍ ഓരോ 14 മിനിറ്റിലും ട്രെയിന്‍ ഉണ്ടാകും. നേരത്തെ 15 മിനിറ്റായിരുന്നു ഇടവേള.

എന്നാല്‍ ആര്‍വി റോഡിലെയും ബൊമ്മസാന്ദ്രയിലെയും ടെര്‍മിനല്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള ആദ്യത്തെയും അവസാനത്തെയും ട്രെയിനിന്റെ സമയത്തില്‍ മാറ്റമില്ലെന്ന് ബിഎംആര്‍സിഎല്‍ അറിയിച്ചു.

അതോടൊപ്പം തന്നെ, പുതിയ ഡിജിറ്റല്‍ ടിക്കറ്റിങ് ഓപ്ഷനും ബിഎംആര്‍സിഎല്‍ അവതരിപ്പിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ഔദ്യോഗിക നമ്മ മെട്രോ മൊബൈല്‍ ആപ്പ് വഴി 1,3,5 ദിവസങ്ങളിലേക്ക് ക്യൂആര്‍ കോഡ് അധിഷ്ഠിത അണ്‍ലിമിറ്റഡ് യാത്രാ പാസുകള്‍ സ്വന്തമാക്കാനാകുന്നതാണ്.