Bevco Holiday September: സെപ്റ്റംബറിലെ ബെവ്‌കോയുടെ അവസാന അവധി, അറിഞ്ഞിരിക്കാം
Beverages Corporation Holiday in 2024 September 21 Saturday : സെപ്റ്റംബറിൽ ബെവ്കോയുടെ ഏറ്റവും അവസാനത്തെ അവധി കൂടിയാണിത്, അന്ന് സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തിക്കില്ല

തിരുവോണത്തിന് അവധിയായിരുന്നെങ്കിലും ഉത്രാടം അടക്കം തുറന്ന് പ്രവർത്തിച്ചതിനാൽ ഇനി ഏതെങ്കിലും ദിവസം ബിവറേജ് ഔട്ട്‌ലെറ്റ് അവധിയുണ്ടോ എന്ന് മദ്യപാനികൾക്ക് ആശയക്കുഴപ്പമുണ്ടായേക്കാം.

ഇനി എപ്പോഴാണ് ബെവ്കോ അവധി, ഏതാണ് തീയ്യതി, തുടങ്ങിയവ പരിശോധിക്കാം.

സെപ്റ്റംബർ 21 ശനിയാഴ്ച സംസ്ഥാനത്ത് ഡ്രൈഡേ ആയിരിക്കും അതു കൊണ്ട് തന്നെ ഒരു മദ്യ വിൽപ്പന ശാലകളും തുറക്കില്ല. സെപ്റ്റംബറിൽ ബെവ്കോയുടെ ഏറ്റവും അവസാനത്തെ അവധി കൂടിയാണ് ശ്രീനാരായണ ഗുരു സമാധി

കൺസ്യൂമർ ഫെഡ്, ബാർ തുടങ്ങിയ ഒന്നും സെപ്റ്റംബർ 21-ന് തുറക്കില്ല. ഇത് പ്രത്യേകം ശ്രദ്ധിക്കണം

എല്ലാത്തവണയും പോലെ ഇത്തവണയും ബെവ്കോ തിരുവോണ വിൽപ്പനയിൽ റെക്കോർഡിട്ടു. 818.21 കോടിയുടെ വിൽപ്പനയാണ് ഇത്തവണ നടന്നത്. ഓണം ബോണസിലും ബെവ്കോ പിന്നെയും റെക്കോർഡിട്ടു. 93,000 രൂപയായിരുന്നു ബെവ്‌കോ ജീവനക്കാർക്ക് ഇത്തവണ ബോണസായി ലഭിച്ചത്