'പ്രചോദനം ഈ അവസാന കണ്‍പീലി മാത്രം'; കാന്‍സര്‍ പോരാട്ടത്തിനിടയിലെ ഹൃദയഭേദകമായ ചിത്രം പങ്കുവച്ച് ബോളിവുഡ് താരം | bollywood actress Hina Khan Shares Picture Of Her Last Eyelash As She is nearing last cycle of chemotherapy Malayalam news - Malayalam Tv9

Hina Khan: ‘പ്രചോദനം ഈ അവസാന കണ്‍പീലി മാത്രം’; കാന്‍സര്‍ പോരാട്ടത്തിനിടയിലെ ഹൃദയഭേദകമായ ചിത്രം പങ്കുവച്ച് ബോളിവുഡ് താരം

Published: 

14 Oct 2024 19:15 PM

Hina Khan Shares Picture Of Her Last Eyelash: തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രചോദനം ഈ കൺപീലിയാണ് എന്ന് കുറിച്ചാണ് ഹിന ഖാൻ തന്റെ കണ്ണിന്റെ ഒരു ക്ലോസ്അപ്പ് ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

1 / 6കാന്‍സര്‍ പോരാട്ടത്തിനിടയിലെ ഹൃദയഭേദകമായ ചിത്രം പങ്കുവച്ച് ബോളിവുഡ് താരം ഹിന ഖാൻ.  തന്റെ കണ്ണിൽ അവശേഷിക്കുന്ന അവസാന കൺപീലിയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്.  തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രചോദനം ഈ കൺപീലിയാണ് എന്ന് കുറിച്ചാണ് ഹിന ഖാൻ തന്റെ കണ്ണിന്റെ ഒരു ക്ലോസ്അപ്പ് ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. (Image credits: Instagram-hina khan)

കാന്‍സര്‍ പോരാട്ടത്തിനിടയിലെ ഹൃദയഭേദകമായ ചിത്രം പങ്കുവച്ച് ബോളിവുഡ് താരം ഹിന ഖാൻ. തന്റെ കണ്ണിൽ അവശേഷിക്കുന്ന അവസാന കൺപീലിയുടെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രചോദനം ഈ കൺപീലിയാണ് എന്ന് കുറിച്ചാണ് ഹിന ഖാൻ തന്റെ കണ്ണിന്റെ ഒരു ക്ലോസ്അപ്പ് ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. (Image credits: Instagram-hina khan)

2 / 6

‘‘എന്റെ ഇപ്പോഴത്തെ പ്രചോദനത്തിന്റെ ഉറവിടം എന്താണെന്ന് അറിയാമോ? ഒരിക്കല്‍ എന്റെ കണ്ണുകൾക്ക് ഭംഗി നൽകിയിരുന്ന ശക്തവും മനോഹരവുമായ ഒരു സൈന്യത്തിന്റെ ഭാഗമായിരുന്നു ഇതും. എന്റെ കൺപീലികൾ ജന്മനാ തന്നെ നല്ല നീളമുള്ളതും മനോഹരവുമായിരുന്നു. (Image credits: Instagram-hina khan)

3 / 6

ഇപ്പോൾ എന്നോടൊപ്പം അർബുദത്തോട് പൊരുതി ഈ ധീരനായ യോദ്ധാവ് ഏകനായി നിൽക്കുകയാണ്. എന്റെ കീമോയുടെ അവസാന സൈക്കിൾ നടക്കുമ്പോൾ മറ്റെല്ലാ രോമങ്ങളും കൊഴിഞ്ഞുപോയെങ്കിലും ഈ ഒരൊറ്റ കൺപീലി എനിക്ക് പ്രചോദനം തരുന്നുണ്ട്. (Image credits: Instagram-hina khan)

4 / 6

എല്ലാം ശരിയാകും, എല്ലാം നേരിടാനുള്ള ശക്തി എനിക്ക് ലഭിക്കട്ടെ പത്തുവർഷത്തിലേറെയായി ഞാൻ കൃത്രിമ കണ്‍പീലി ധരിച്ചിട്ട്. എന്നാലിപ്പോൾ ഷൂട്ടിന് വേണ്ടി ഞാൻ കൺപീലി ധരിക്കാൻ ബാധ്യസ്തയാവുകയാണ്.’’ ഹിന ഖാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.(Image credits: Instagram-hina khan)

5 / 6

സ്തനാർബുദത്തെ തുടർന്ന് കുറച്ച് നാളായി താരം ചികിത്സയിലാണ്. ഇപ്പോൾ ഹിന കാൻസറിന്റെ മൂന്നാം സ്റ്റേജിലൂടെ കടന്നുപോവുകയാണ്. ഇതിനു മുൻപും താരം രോ​ഗവിവരത്തെ കുറിച്ച് ഇൻസ്റ്റ്​ഗ്രാമിലൂടെ പങ്കുവച്ചിരുന്നു. (Image credits: Instagram-hina khan)

6 / 6

കീമോ തെറാപ്പി ചികിത്സയെത്തുടർന്ന് മുടി കൊഴിഞ്ഞു തുടങ്ങിയ ഹിന ഖാൻ തന്റെ മുടി മുറിച്ച് വിഗ് തയാറാക്കുന്ന വീഡിയോ പങ്കുവച്ചിരുന്നു. കാൻസർ ചികിത്സക്കിടയിലും മറ്റുള്ളവർക്ക് പ്രചോദനമാകുന്നു തരത്തിൽ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനും അഭിനയിക്കാനും താരം ശ്രമിക്കാറുണ്ട്.(Image credits: Instagram-hina khan)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ