Bharat Fiber: പടയപ്പാ…ധമാക്കാ…ബിഎസ്എന്‍എല്ലില്‍ ഫെസ്റ്റിവല്‍ ഓഫറുണ്ട്, ലാഭമുണ്ട്
BSNL Fiber Plans: ഓരോ ദിവസവും ഓരോ ഓഫറുകള്‍ പ്രഖ്യാപിച്ചുകൊണ്ട് വരിക്കാരെ ഞെട്ടിക്കുകയാണ് ബിഎസ്എന്‍എല്‍. വീണ്ടും അടിപൊളി ഓഫറുമായാണ് ബിഎസ്എന്‍എല്‍ എത്തിയിരിക്കുന്നത്.

ഭരാത് ഫൈബറിന് ഫെസ്റ്റിവല്‍ ധമാക്ക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് പൊതുമേഖലാ ഇന്റര്‍നെറ്റ് സേവദാതാവായ ബിഎസ്എന്‍എല്‍. ഏറ്റവും ചെറിയ പ്ലാനായ 499 രൂപയുടേതിനാണ് ബിഎസ്എന്‍എല്‍ ഓഫര്‍ നല്‍കുന്നത്. (Image Credits: Getty Images)

ബിഎസ്എന്‍എല്‍ പ്ലാനിന് 100 രൂപ കുറച്ച് 399 രൂപയിലേക്കാണ് എത്തിച്ചിരിക്കുന്നത്. മൂന്ന് മാസത്തേക്ക് നിങ്ങള്‍ക്ക് ഭാരത് ഫൈബര്‍ സേവനം ആസ്വദിക്കാവുന്നതാണ്. (Fernando Gutierrez-Juarez/picture alliance via Getty Images)

എന്നാല്‍ ഈ മൂന്ന് മാസത്തിന് ശേഷം 499 രൂപ തന്നെയായിരിക്കും ബിഎസ്എന്‍എല്‍ ഈടാക്കുക. 3300 ജിബി വരെ ഉപയോഗത്തിന് 60 എംബിപിഎസ് വേഗമാണ് ബിഎസ്എന്‍എല്‍ വാഗ്ദാനം ചെയ്യുന്നത്. (Jaap Arriens/NurPhoto via Getty Images)

മാത്രമല്ല, ഇപ്പോള്‍ ഭാരത് ഫൈബര്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ആദ്യ മാസ സര്‍വീസ് സൗജന്യമായിരിക്കും. ((Image Credits: Getty Images))

ബിഎസ്എന്‍എല്ലിന്റെ 24ാം വാര്‍ഷികം പ്രമാണിച്ച് മികച്ച ഓഫറുകളാണ് കമ്പനി ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. നേരത്തെ 500 രൂപയ്ക്ക് മുകളിലുള്ള റീചാര്‍ജുകള്‍ക്ക് ബിഎസ്എന്‍എല്‍ 24 ജിബി അധിക ഡാറ്റ നല്‍കുന്ന പ്ലാന്‍ അവതരിപ്പിച്ചിരുന്നു. (Avishek Das/SOPA Images/LightRocket via Getty Images)